HOME
DETAILS

ഇഡി വിളിപ്പിച്ചത് കരുവന്നൂർ കേസിലെ മൊഴികളിൽ വ്യക്തത വരുത്താനെന്ന് കെ രാധാകൃഷ്‌ണൻ

  
April 08, 2025 | 2:13 PM

Summoned only for clarification says K Radhakrishnan after ED questioning in Karuvannur bank scam case

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കേസുമായി ബന്ധപ്പെട്ട്, മൊഴികളിൽ വ്യക്തത വരുത്തുന്നതിനായാണ് തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതെന്ന് സിപിഎം എംപി കെ. രാധാകൃഷ്ണൻ. കൊച്ചിയിലെ ഇഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തുടങ്ങിയ എല്ലാ ആവശ്യമായ രേഖകളും താൻ നേരത്തേ തന്നെ ഇഡിക്ക് കൈമാറിയതായി അദ്ദേഹം പറഞ്ഞു. “ഇത് പോലീസിന്റെ ചോദ്യം ചെയ്യലല്ല, കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാനുള്ള പരിശ്രമമാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് കരുവന്നൂർ സഹകരണ ബാങ്കുമായി പാർട്ടിക്ക് നിക്ഷേപമൊന്നുമില്ലെന്നും, താൻ സെക്രട്ടറിയായിരിക്കുമ്പോൾ ബാങ്കുമായി നേരിട്ട് ഇടപഴകിയതുമില്ലെന്നും കെ. രാധാകൃഷ്ണൻ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരണം നടക്കുന്നുവെന്നും, അതിന് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു. "പ്രതിയാണെന്ന രീതിയിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ട്, അതിന് അടിസ്ഥാനമില്ല," എന്നും അദ്ദേഹം വ്യക്തമാക്കി.

CPM MP K Radhakrishnan stated that the Enforcement Directorate (ED) questioned him solely to clarify witness statements related to the Karuvannur cooperative bank case. After appearing at the ED office in Kochi, he clarified that he had already submitted all required documents including Aadhaar, PAN, and bank details. He denied any party deposits in the bank during his tenure as CPM district secretary and dismissed allegations against him as baseless propaganda.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി സ്‌ഫോടനം: വ്യാജ വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുത്- ഡല്‍ഹി മുഖ്യമന്ത്രി /Delhi Red Fort Blast

National
  •  8 days ago
No Image

അവൻ ഒറ്റക്ക് ടീമിനെ വിജയിപ്പിച്ചു, എന്നിട്ടും ഇന്ത്യൻ ടീമിൽ അവസരമില്ല: ഗാംഗുലി

Cricket
  •  8 days ago
No Image

തിരുവനന്തപുരം വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ ബോംബ് എന്ന് പറഞ്ഞ് പരിഭ്രാന്തി പടര്‍ത്തിയ ഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  8 days ago
No Image

പെരുമ്പാവൂരിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; 20ഓളം യാത്രക്കാർക്ക് പരിക്ക്

Kerala
  •  8 days ago
No Image

Delhi Red Fort Blast Live Updates: കാര്‍ വാങ്ങിയത് സല്‍മാന്‍, പിന്നീട് ദേവേന്ദ്രന് വിറ്റു, തുടര്‍ന്ന് മറ്റൊരാള്‍ക്ക്; രണ്ട് പേരും കസ്റ്റഡിയില്‍; അവസാന ആര്‍.സി ഉടമയെ കണ്ടെത്താന്‍ പൊലിസ്

National
  •  8 days ago
No Image

സാമ്പാറിന് രുചിയില്ല; കേന്ദ്ര സർവകലാശാലയിൽ കിച്ചൺ ഹെൽപ്പറെ പുറത്താക്കി; ജാതി വിവേചനമെന്ന് ആരോപണം

National
  •  8 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പ്രധാന വകുപ്പുകൾ പണിതരുമോ? പേടിയിൽ സി.പി.എം

Kerala
  •  8 days ago
No Image

വെറും അഞ്ച് മിനിറ്റിനുള്ളില്‍ കുവൈത്ത് വിസ റെഡി; വികസനത്തിലും സുരക്ഷയിലും പുതിയൊരു ഘട്ടത്തിലേക്കെന്ന് ഷെയ്ഖ് ഫഹദ് 

Kuwait
  •  8 days ago
No Image

ബിഹാറിൽ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്; 3.7 കോടി വോട്ടർമാർ പോളിങ് ബൂത്തിലേക്ക്; പ്രതീക്ഷയിൽ മുന്നണികൾ

National
  •  8 days ago
No Image

ഫോര്‍ഡ് കുഗ കാറുകളുടെ 2019 -2024 മോഡലുകള്‍ ഖത്തര്‍ തിരിച്ചുവിളിച്ചു

qatar
  •  8 days ago