HOME
DETAILS

സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം കടുപ്പിക്കാന്‍ ഖത്തര്‍; ഇതിനായി അവാര്‍ഡും ഏര്‍പ്പെടുത്തി

  
April 10, 2025 | 7:04 AM

Qatar Cabinet approves award for indigenization in private sector

 

ദോഹ: സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള ഖത്തര്‍ അവാര്‍ഡിന് മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അമീറിന്റെ കരട് തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

വിഷന്‍ 2030 മൂന്നാമത് ദേശീയ വികസനപദ്ധതി എന്നിവയുടെ ഭാഗമായ രാജ്യത്തു ശക്തമായ തൊഴിലവസരം സൃഷ്ടിക്കുക എന്നതിന്റെ ഭാഗമാണ് ഈ പ്രോത്സാഹന പദ്ധതി. സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ തൊഴില്‍ പങ്കാളിത്തം നിര്‍ബന്ധമാക്കി കഴിഞ്ഞ വര്‍ഷം തൊഴില്‍മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. പ്രാഥമിക ഘട്ടത്തില്‍ ഉത്പാദന വ്യവസായം, ടൂറിസം, ഐടി, വിദ്യാഭ്യാസം,ആരോഗ്യ സംരക്ഷണം, ലോജിസ്റ്റിക്‌സ്, കൃഷി, ധനകാര്യം തുടങ്ങിയ എട്ട് മേഖലകളിലാണ് ഇപ്പോള്‍ സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചത്.

രാജ്യത്തെ ഭാവിയിലെ തൊഴില്‍ സുരക്ഷയെ ശക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ മേഖലയിലും സ്വദേശി വത്കരണം ഖത്തര്‍ നടത്തുന്നത്. കൂടുതല്‍ തൊഴിലാവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തെ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് 'ഖത്തര്‍ അവാര്‍ഡ് ഫോര്‍ ലോക്കലൈസേഷന്‍ ഇന്‍ പ്രൈവറ്റ് സെക്ടര്‍ 'എന്ന അവാര്‍ഡ് നല്‍കുക. തൊഴില്‍ സ്ഥാപനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന സ്വദേശി തൊഴിലാളികള്‍ക്കും അവാര്‍ഡ് നല്‍കും.

രാജ്യത്തിന്റെ തൊഴില്‍ മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള സ്വദേശിവത്കരണം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കിടയില്‍ വലിയ മത്സരം ഉണ്ടാക്കുന്നതിന് വേണ്ടി പ്രഖ്യാപിച്ചിട്ടുള്ളതാണ് അവാര്‍ഡ്. കഴിഞ്ഞ ഒക്ടോബറില്‍ കരട് പ്രഖ്യാപിച്ച തീരുമാനത്തിന് പിന്തുണയുമായി അറുപതോളം കമ്പനികള്‍ സ്വമേധയാ രംഗത്ത് വന്നതായി മന്ത്രാലയം അറിയിച്ചിരുന്നു. നിയമം നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്ക് തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ലഭിക്കുമെന്നും നേരത്തെ തന്നെ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.


Qatar Prime Minister and Minister of Foreign Affairs Sheikh Mohammed bin Abdulrahman bin Jassim al-Thani chaired the Cabinet's regular meeting held on Wednesday at the Amiri Diwan. And cabinet approved a draft Amiri Decision establishing the Qatar Award for Localisation in the Private Sector



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബര്‍ അറസ്റ്റില്‍ 

Kerala
  •  14 days ago
No Image

മണിപ്പൂര്‍ അശാന്തം; വയലില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകനെ വെടിവെച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍ 

National
  •  14 days ago
No Image

ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ: ഖത്തറിന്റെ നവയുഗ ശില്‍പി; ഇന്ത്യയുമായി അടുത്ത ബന്ധം, അല്‍ ജസീറയുടെ സ്ഥാപകന്‍; 2022 ലോകകപ്പിന് രാജ്യത്തെ ഒരുക്കി | Sheikh Hamad

qatar
  •  14 days ago
No Image

കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം എട്ടായി

Kerala
  •  14 days ago
No Image

'ചില്ലറയില്ലെങ്കില്‍ ഇറങ്ങിക്കോ...'; ഗതാഗതമന്ത്രിയെ ബസില്‍ നിന്ന് ഇറക്കി വിട്ട് കണ്ടക്ടര്‍

National
  •  14 days ago
No Image

ഹോം വര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ വിദ്യാര്‍ഥിനിയുടെ കൈ അടിച്ച് പൊട്ടിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍ 

Kerala
  •  14 days ago
No Image

യുഎഇയില്‍ ചൂട് 47 ഡിഗ്രിവരെ കൂടും; ആഴ്ച മുഴുവന്‍ ഹുമിഡിറ്റിയുള്ള രാത്രി; മൂടല്‍മഞ്ഞിനും സാധ്യത

Weather
  •  14 days ago
No Image

പുതിയ സഊദി വിസ പാക്കേജ് പദ്ധതി: ആദ്യ പട്ടികയില്‍ ഇന്ത്യയടക്കം ആറ് രാജ്യങ്ങള്‍ | Saudi Visa Package

Saudi-arabia
  •  14 days ago
No Image

ഡെലിവറി ബോയ് വീട്ടിലേക്ക് അതിക്രമിച്ചുകയറി നഗ്നതാപ്രദര്‍ശനം നടത്തി; യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു

National
  •  14 days ago
No Image

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്‍മാന് ദാരുണാന്ത്യം

Kerala
  •  14 days ago