HOME
DETAILS

വീണ്ടും വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; കോഴിക്കോട് വയോധികനില്‍ നിന്ന് 8.80 ലക്ഷം രൂപ തട്ടി

  
Web Desk
April 10, 2025 | 10:48 AM

Virtual Arrest Scam in Kozhikode Elderly Man Duped of 880 Lakh

കോഴിക്കോട്: വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനില്‍ നിന്നും പണം തട്ടി. കോഴിക്കോട് എലത്തൂര്‍ സ്വദേശി ചാക്കുണ്ണി നമ്പ്യാരാണ് തട്ടിപ്പിന് ഇരയായത്. 8.80 ലക്ഷം രൂപയാണ് തട്ടിപ്പു സംഘം ഇദ്ദേഹത്തില്‍ നിന്നും തട്ടിയത്. മുംബൈയില്‍ നിന്നുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് പണം തട്ടിയത്. ജോലി ചെയ്തിരുന്ന സമയത്ത് മനുഷ്യകടത്ത് നടത്തി എന്ന പേരിലാണ് തട്ടിപ്പു സംഘം വയോധികനെ ബന്ധപ്പെട്ടത്.

കേസിന് ആവശ്യമായ ബാങ്ക് രേഖകള്‍ അയച്ചു നല്‍കാന്‍ ആവശ്യപ്പെട്ട സംഘം ഇതുപയോഗിച്ച് ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നും പണം തട്ടുകയായിരുന്നു. ജനുവരി മാസത്തിലാണ് തട്ടിപ്പ് നടന്നത്. മുംബൈയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഇയാള്‍ക്ക് മനുഷ്യകടത്തുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. ഡെപ്യൂട്ടി കമ്മീഷണര്‍ എന്നു പറഞ്ഞാണ് തട്ടിപ്പ് സംഘം ബന്ധപ്പെട്ടത്. കേസില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ ബാങ്ക് രേഖകള്‍ അയച്ചു കൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് രേഖകള്‍ അയച്ചു നല്‍കിയത്. 

രേഖകള്‍ അയച്ചതോടൊണ് പണം നഷ്ടപ്പെട്ടത്. ബന്ധുക്കളടക്കം ഇക്കാര്യം അറിഞ്ഞപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായതായി ഇയാള്‍ക്ക് മനസ്സിലായത്. എലത്തൂര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തെലങ്കാനയിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയിട്ടുള്ളതന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലിസ് കണ്ടെത്തിയിരിക്കുന്നത്.

An elderly man in Kozhikode lost ₹8.80 lakh to a virtual arrest scam. Fraudsters posed as officials, exploiting fear and confusion to siphon money. Authorities urge the public to stay alert against such cyber frauds.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി-ആർഎസ്എസ് രാഷ്ട്രീയത്തിനെതിരെ പോരാട്ടം; എൻസിപി വിട്ട് പ്രശാന്ത് ജഗ്തപ് കോൺഗ്രസിൽ

National
  •  8 days ago
No Image

തൃശ്ശൂർ മേയർ തിരഞ്ഞെടുപ്പ് വിവാദം: ഡിസിസി പ്രസിഡന്റിനെതിരെ അഴിമതി ആരോപണം; കൗൺസിലർ ലാലി ജെയിംസിന് സസ്പെൻഷൻ

Kerala
  •  9 days ago
No Image

കടകംപള്ളിയും പോറ്റിയും തമ്മിലെന്ത്? ശബരിമലയിലെ സ്വർണ്ണം 'പമ്പ കടന്നത്' അങ്ങയുടെ മന്ത്രിയുടെ കാലത്തല്ലേ; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഷിബു ബേബി ജോൺ

Kerala
  •  9 days ago
No Image

സിദാനല്ല, റൊണാൾഡോയുമല്ല; അവനാണ് മികച്ചവൻ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റോബർട്ടോ കാർലോസ്

Football
  •  9 days ago
No Image

ഭാര്യയെ ചെയർപേഴ്‌സണാക്കിയില്ല; കലിപ്പിൽ കെട്ടിട ഉടമ എംഎൽഎയുടെ ഓഫീസ് പൂട്ടിച്ചു

Kerala
  •  9 days ago
No Image

ഡൽഹി സ്ഫോടനത്തിൽ ഉപയോഗിച്ചത് 40 കിലോ സ്ഫോടകവസ്തുക്കൾ: മൂന്ന് ടൺ സ്ഫോടകവസ്തുക്കൾ കണ്ടെത്തി; അമിത് ഷാ

National
  •  9 days ago
No Image

ഗ്രീൻഫീൽഡിൽ ഷെഫാലി തരംഗം; ശ്രീലങ്കയെ തകർത്ത് ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി

Cricket
  •  9 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ കേസ്: 20 വർഷം ശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാവിന് പരോൾ

Kerala
  •  9 days ago
No Image

യുഎഇ കാലാവസ്ഥ: അബൂദബിയിലും ദുബൈയിലും 24 ഡിഗ്രി ചൂട്; രാത്രികാലങ്ങളിൽ തണുപ്പേറും

uae
  •  9 days ago
No Image

'ഫുട്ബോളിന് ഒരു ഇരുണ്ട വശമുണ്ട്'; റൊണാൾഡോയ്ക്ക് റെഡ് കാർഡ് നൽകിയതിന് വിലക്ക് നേരിട്ടെന്ന് മുൻ റഫറി

Football
  •  9 days ago