HOME
DETAILS

ചെന്നൈയിൽ അവനെ ഞങ്ങൾ വളരെയധികം മിസ്സ് ചെയ്യുന്നുണ്ട്: ധോണി

  
April 12 2025 | 04:04 AM

MS Dhoni Talks About The Absence Of Ruturaj Gaikwad

ചെന്നൈ: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ചെന്നൈ സൂപ്പർ കിങ്സ് പരാജയപ്പെട്ടിരുന്നു.  ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത എട്ട് വിക്കറ്റുകൾക്കാണ് ചെന്നൈയെ തകർത്തത്. സീസണിലെ ചെന്നൈയുടെ അഞ്ചാം തോൽവിയായിരുന്നു ഇത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 10.1 ഓവറിൽ രണ്ട് വിക്കറ്റുകൾ ബാക്കിനിൽക്കെ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു. 

പരുക്കേറ്റ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിന്റെ  അഭാവത്തിൽ എംഎസ് ധോണിയായിരുന്നു ടീമിനെ നയിച്ചിരുന്നത്. വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തിയ ധോണിയുടെ കീഴിലും നിരാശാജനകമായ പ്രകടനമാണ് ചെന്നൈ പുറത്തെടുത്തത്. ചെന്നൈയുടെ പ്രധാന താരമായ ഋതുരാജിന്റെ അഭാവാവത്തെക്കുറിച്ച് ധോണി സംസാരിച്ചു. ഗെയ്ക്വാദിനെ ടീം വളരെയധികം മിസ് ചെയ്യുന്നുണ്ടെന്നാണ് ധോണി പറഞ്ഞത്.

''ഋതുരാജിന് കളിക്കളത്തിൽ വ്യത്യസ്തമായ റോളുകളിൽ കളിക്കാൻ സാധിക്കും. അദ്ദേഹത്തിന് വലിയ സ്‌കോറുകൾ നേടാനും മികച്ച സ്ട്രൈക്ക് റേറ്റ് നിലനിർത്താനും കഴിയും. ഞങ്ങൾക്ക് അദ്ദേഹത്തെ മിസ്സ് ചെയ്യും. പക്ഷെ ഇതിൽ ഒന്നും ചെയ്യാനില്ല'' ധോണി പറഞ്ഞു. 

കൊൽക്കത്തയുടെ ബൗളിങ്ങിൽ സുനിൽ നരെയ്ൻ മൂന്നു വിക്കറ്റുകളും വരുൺ ചക്രവർത്തി, ഹർഷിദ് റാണ എന്നിവർ രണ്ടു വിക്കറ്റുകളും നേടി പ്രകടനം നടത്തിയപ്പോൾ ചെന്നൈ ബാറ്റിംഗ് തകർന്നടിയുകയായിരുന്നു വൈഭവ് അരോര, മോയിൻ അലി എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. 29 പന്തിൽ 31 റൺസ് നേടിയ ശിവം ദുബെയാണ് ചെന്നൈ നിരയിലെ ടോപ്പ് സ്കോറർ. 21 പന്തിൽ 29 റൺസ് നേടി വിജയ് ശങ്കറും മികച്ച ചെറുത്തുനിൽപ്പ് നടത്തി. 

കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ ബാറ്റിംഗിലും തിളങ്ങി. 18 പന്തിൽ 44 റൺസ് നേടി തകർപ്പൻ പ്രകടനമാണ് താരം നടത്തിയത്. രണ്ടു ഫോറുകളും അഞ്ചു കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. 16 പന്തിൽ 23 റൺസ് നേടി ക്വിന്റൺ ഡി കോക്ക് 17 പന്തിൽ 20 റൺസ് നേടി ക്യാപ്റ്റൻ അജിങ്ക്യ രാഹാനയും മികച്ച പ്രകടനം നടത്തി ടീമിന്റെ വിജയത്തിൽ നിർണായകമായ പങ്കുവഹിച്ചു. 

വിജയത്തോടെ ആറു മത്സരങ്ങളിൽ നിന്നും മൂന്ന് വീതം ജയവും തോൽവിയുമായി ആറു പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാനും കൊൽക്കത്തയ്ക്ക് സാധിച്ചു. മറുഭാഗത്ത് ആറു മത്സരങ്ങളിൽ നിന്നും ഒരു ജയവും അഞ്ചു തോൽവിയും അടക്കം രണ്ടു പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ചെന്നൈ.

ഏപ്രിൽ 14ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. എതിരാളികളുടെ തട്ടകമായ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടൂർണമെന്റിലേക്ക് തിരിച്ചുവരണമെങ്കിൽ ചെന്നൈയ്ക്ക് ശക്തമായ പോരാട്ടം തന്നെ വരും മത്സരങ്ങളിൽ കാഴ്ചവെക്കേണ്ടി വരും. മറുഭാഗത്ത് ഏപ്രിൽ 15ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെയാണ് കൊൽക്കത്ത നേരിടുക. പഞ്ചാബിന്റെ തട്ടകത്തിലാണ് പോരാട്ടം നടക്കുന്നത്

MS Dhoni Talks About The Absence Of Ruturaj Gaikwad In Chennai Super Kings in IPL 2025

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിങ്ങളെപോലുള്ളവർ എന്റെ ഭാവി നശിപ്പിക്കുന്നു'; വിരമിക്കല്‍ വാര്‍ത്തയെ തള്ളി ഷമിയുടെ രൂക്ഷ പ്രതികരണം

Cricket
  •  12 hours ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തുർക്കിയെയും അസർബൈജാനെയും ഇന്ത്യക്കാർ ബഹിഷ്‌കരിക്കുന്നു

International
  •  12 hours ago
No Image

5 മില്യണ്‍ തൊട്ട് കുവൈത്തിലെ ജനസംഖ്യ; 69 ശതമാനവും പ്രവാസികള്‍

Kuwait
  •  12 hours ago
No Image

ട്രംപിന്റെ മിഡിലീസ്റ്റ് യാത്രക്ക് തുടക്കമായി; റിയാദിലെത്തിയ ട്രംപിന് രാജകീയ സ്വീകരണം, നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി, നാളെ അറബ് യുഎസ് ഉച്ചകോടി

Saudi-arabia
  •  13 hours ago
No Image

സഊദിയും അമേരിക്കയും മൾട്ടി ബില്യൻ കരാറിൽ ഒപ്പ് വെച്ചു; 600 ബില്യൻ നിക്ഷേപകരാറിൽ ഒപ്പ് വെച്ചതായി വൈറ്റ്ഹൗസ്

Saudi-arabia
  •  13 hours ago
No Image

അബൂദബി കിരീടാവകാശിയുടെ കസാഖിസ്ഥാൻ സന്ദർശനം; യുഎഇ-കസാക്കിസ്ഥാൻ വാണിജ്യ സഹകരണത്തിന് ധാരണ

uae
  •  13 hours ago
No Image

തലശ്ശേരി പുനൂരിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു

Kerala
  •  13 hours ago
No Image

'ഖത്തറിന്റെ ആഡംബര ജെറ്റ് വേണ്ടെന്നുവയ്ക്കുന്നത് മണ്ടത്തരമായിരിക്കും'; ട്രംപ്

latest
  •  13 hours ago
No Image

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ ഉടനടി രാജ്യം വിടണം; കടുത്ത നടപടിയുമായി ഇന്ത്യ

Kerala
  •  14 hours ago
No Image

ഓര്‍മകളില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍; വിട പറഞ്ഞിട്ട് മൂന്നു വര്‍ഷം 

uae
  •  14 hours ago