HOME
DETAILS

കൊട്ടിയത്ത് ശക്തമായ മഴ; ദേശീയപാതയിൽ വെള്ളക്കെട്ട്, ഗതാഗതം തടസ്സപ്പെട്ടു

  
April 12, 2025 | 6:25 AM

Heavy rain in Kottiyath National Highway flooded traffic disrupted

കൊല്ലം: കൊട്ടിയത്ത് ഇന്നലെ രാത്രി മുതൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് ദേശീയപാതയിൽ വെള്ളക്കെട്ട് മൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രാവിലെ സിത്താര ജംഗ്ഷനിലുള്ള സർവീസ് റോഡിൽ കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങുകയായിരുന്നു.

ജിഎസ്‌ടി റോഡിന്റെ നിർമാണം പുരോഗമിക്കവേ, ആവശ്യമായ ഓടകളുടെയും ഗട്ടറുകളുടെയും നിർമ്മാണം തക്കവിധം നടത്താത്തതാണ് വെള്ളക്കെട്ടുണ്ടാകാനുള്ള പ്രധാന കാരണമെന്ന് യാത്രക്കാർ ആരോപിക്കുന്നു. റോഡിൽ നിന്നുള്ള വെള്ളം ഒഴുകി പോകാനുള്ള സൗകര്യം ഇല്ലാതായതോടെ മഴ വെള്ളം ആകെ റോഡിൽ കെട്ടി കിടക്കുകയായിരുന്നു .

ഇതോടെ രൂക്ഷമായ ​ഗതാ​ഗത തടസം ഉണ്ടായി ഇതേ തുടർന്ന് സ്ഥിതിഗതികൾ ഗുരുതരമായതോടെ അധികൃതർ ഇടപെട്ടു. മണ്ണുമാന്തിയന്ത്രം ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് വെള്ളം ഒഴുക്കിയതിനുശേഷമാണ് റോഡിൽ വാഹനങ്ങൾ നീങ്ങാൻ തുടങ്ങിയതും ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചതും.

അശാസ്ത്രീയമായ റോഡ് നിർമാണമാണ് യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ടതെന്ന വിമർശനങ്ങളും ശക്തമായിട്ടുണ്ട്. പെട്ടന്നുള്ള മഴയിൽ ഇത്തരം പ്രശ്നങ്ങൾ തുടരാനുള്ള സാധ്യത ഉയർന്ന സാഹചര്യത്തിൽ യാത്രക്കാരും നാട്ടുകാരും ആശങ്കയിലാണ്.

Heavy rainfall in Kottiyam, Kollam, caused flooding on the National Highway near Sithara Junction, disrupting traffic on Tuesday morning. Several vehicles, including a KSRTC bus, were stranded due to waterlogging on the service road. Blocked drains at the ongoing highway construction site prevented proper water flow. Authorities used earthmovers to drain the water and restore traffic. Locals blame unscientific construction for recurring travel woes.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  3 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago