HOME
DETAILS

മകളുടെ പ്രണയത്തോടുള്ള എതിര്‍പ്പില്‍ അച്ഛന്‍ പെട്രോളൊഴിച്ചു തീ കൊളുത്തി; ആളിപ്പടര്‍ന്ന തീയില്‍ വെന്തുമരിച്ചു അമ്മയും അച്ഛനും മകളും

  
April 12 2025 | 08:04 AM

Father pours petrol on daughters lover sets her on fire mother father and daughter burn to death in blaze

കോട്ടയം:  എരുമേലിയില്‍ മകളുടെ പ്രണയവുമായി ബന്ധപ്പെട്ട് വീട്ടിലുണ്ടായ തര്‍ക്കത്തില്‍ അച്ഛന്‍ പെട്രോളൊഴിച്ചു തീ കൊളുത്തി. അച്ഛനും അമ്മയും രണ്ടുമക്കളുമടങ്ങുന്നതാണ് കുടുംബം. സംഭവത്തില്‍ ഇളയമകന്‍ അഖിലേഷ് ഒഴികെ എല്ലാവരും മരിച്ചു. ശ്രീനിപുരം പുത്തന്‍പുരയ്ക്കല്‍ സത്യപാലന്‍, ഭാര്യ ശ്രീജ, മകള്‍ അഞ്ജലി എന്നിവരാണ് ദാരുണമായി മരിച്ചത്. ശ്രീജ സംഭവസ്ഥലത്തു വച്ചും മറ്റു രണ്ടുപേര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചുമാണ് മരിച്ചത്.

വെള്ളിയാഴ്ച 12 മണിയോടെയാണ് സംഭവം. മകള്‍ ഇതര ജാതിയിലുള്ള യുവാവിനെ പ്രണയിച്ചതിലുള്ള എതിര്‍പ്പായിരുന്നു ഈ ദാരുണമായ മരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെ അഞ്ജലിയെ വിവാഹം കഴിക്കണമെന്നു പറഞ്ഞ് ഒരു യുവാവ് വീട്ടില്‍ എത്തിയിരുന്നു. പിന്നീട് വാക്ക് തര്‍ക്കമുണ്ടാവുകയും ഈ യുവാവിനെ മകള്‍ വിവാഹം കഴിച്ചാല്‍ താന്‍ ജീവനൊടുക്കുമെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ഭീഷണിയും മുഴക്കിയിരുന്നു. ഈ വിവരവും പൊലിസിനു ലഭിച്ചിട്ടുണ്ട്.

ഇയാള്‍ പോയ ശേഷമാണ് വീട്ടില്‍ വഴക്കുണ്ടായതെന്നും പിന്നീട് തീ ഉയരുന്നത് കണ്ടെന്നും അയല്‍വാസികള്‍ പറയുന്നു. വീടിന്റെ വാതില്‍ അടച്ച നിലയിലായിരുന്നു. സമീപവാസികളും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തീ അണച്ചെങ്കിലും വീടിന്റെ ഉള്‍വശവും വൈദ്യുതി വയറുകളും മേല്‍ക്കൂരയിലെ ഷീറ്റുമെല്ലാം കത്തിനശിച്ചിരുന്നു. പൊള്ളലേറ്റു രക്ഷപ്പെട്ട മകന്‍ മാത്രമാണ് ഏക ദൃക്‌സാക്ഷി. ചികത്സയിലായതിനാല്‍ മകന്റെ മൊഴിയെടുക്കാന്‍ പൊലിസിനു കഴിഞ്ഞിട്ടില്ല. അഖിലേഷിന്റെ മൊഴി എടുത്താലേ എന്തെങ്കിലും വ്യക്തത വരൂ എന്നാണ് പൊലിസ് പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ പുതിയ ഉംറ സീസൺ പ്രഖ്യാപിച്ചു

Saudi-arabia
  •  3 hours ago
No Image

രാജ്യത്തെ നിയമങ്ങളുടെ ലംഘനം; ഒറ്റ ദിവസം കുവൈത്ത് നാടുകടത്തിയത് 329 പ്രവാസികളെ

Kuwait
  •  3 hours ago
No Image

കേരളത്തിലും കണ്‍ട്രോള്‍ റൂം തുറന്നു

National
  •  3 hours ago
No Image

ഹജ്ജിനായി പോകുമ്പോൾ തീർഥാടകർ ലഗേജുകൾ പരിമിതപ്പെടുത്തണം; സൗദി അധികൃതർ‌

Saudi-arabia
  •  3 hours ago
No Image

പാകിസ്ഥാന് ഇരട്ട പ്രഹരമേല്‍പിക്കാന്‍ ഇന്ത്യ; ഐ.എം.എഫ്, എഫ്.എ.ടി.എഫ് സഹായങ്ങള്‍ തടയും, ഗ്രേ ലിസ്റ്റില്‍ കൊണ്ടു വരാനും നീക്കം  

National
  •  3 hours ago
No Image

ജമ്മു സര്‍വ്വകലാശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം 

National
  •  4 hours ago
No Image

ഇന്ത്യ-പാക് സംഘർഷം; കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് നീങ്ങരുത് ആവശ്യമെങ്കിൽ മധ്യസ്ഥത വഹിക്കാൻ ഞാൻ തയാറാണ്- ഡൊണാൾഡ് ട്രംപ്

International
  •  4 hours ago
No Image

തൊഴിൽ അഭിമുഖങ്ങളിൽ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾ നിരോധിച്ച് സഊദി അറേബ്യ

Saudi-arabia
  •  4 hours ago
No Image

ഛണ്ഡിഗഡില്‍ അപായ സൈറണ്‍; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം

National
  •  4 hours ago
No Image

ചട്ടം ലംഘിച്ച് ആന്റിബയോട്ടിക് വിൽപ്പന: 450 ഫാർമസികൾക്ക് സസ്‌പെൻഷൻ, 5 ലൈസൻസ് റദ്ദ്; പാൽ, മീൻ, ഇറച്ചിയിൽ പരിശോധന ശക്തം

Kerala
  •  4 hours ago


No Image

വൈദ്യുതി മോഷണം പെരുകുന്നു, 4,252 ക്രമക്കേടുകള്‍ കണ്ടെത്തി: കെ.എസ്.ഇ.ബിക്ക് നഷ്ടം 48 കോടി

Kerala
  •  5 hours ago
No Image

'ഹമാസിൻ്റെ തടവറയിൽ സുരക്ഷിത, ഇവിടെ രക്ഷയില്ല'; ബന്ദി സമയത്തെ ദുരിതം സിനിമയാക്കാമെന്നു പറഞ്ഞു ഇസ്രാഈൽ ട്രെയിനർ ബലാത്സംഗം ചെയ്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹമാസ് മോചിപ്പിച്ച ജൂത യുവതി

Trending
  •  5 hours ago
No Image

യുദ്ധസമാനം; നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകള്‍ നിലം തൊടാതെ തകര്‍ത്ത് ഇന്ത്യ, ജമ്മുവില്‍ വീണ്ടും ബ്ലാക്ക്ഔട്ട്; ഉറിയില്‍ ഷെല്ലാക്രമണം, വെടിവയ്പ്  

National
  •  5 hours ago
No Image

സംവരണ നിയമം പാലിക്കുന്നില്ല: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഭിന്നശേഷിക്കാർക്ക് അവഗണന; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  6 hours ago