HOME
DETAILS

തമിഴ്നാട്ടിൽ മോഷണം നടത്തിയ കേസിൽ തിരുവനന്തപുരം സ്വദേശികൾ പിടിയിൽ; 35 പവൻ കവർച്ച

  
April 12, 2025 | 8:50 AM

thiruvananthapuram natives arrested tamil nadu theft 35 sovereigns looted

തിരുവനന്തപുരം: തമിഴ്നാട്ടിലെ കുഴിത്തുറ അണ്ടുക്കോട്ടിൽ വന്‍ മോഷണത്തിൽ പങ്കെടുത്ത കേസിൽ രണ്ടു തിരുവനന്തപുരം സ്വദേശികളെ തമിഴ്നാട് പൊലീസ് അറസ്റ്റുചെയ്തു. ഇടയ്ക്കോട് ചെമ്മൺങ്കാൽ സ്വദേശിയായ വിജയകുമാർ (48), വട്ടിയൂർക്കാവ് മുഴവുകാട് സ്വദേശി രാജൻ (62) എന്നിവരാണ് പിടിയിലായത്.

കേസനുസരിച്ച്, മാർച്ച് 20-നാണ് മോഷണം നടന്നത്. തിരുനെൽവേലിയിലെ സർക്കാർ ബാങ്കിൽ ജോലി ചെയ്യുന്ന സുബാഷും, കളിയിക്കാവിള പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുന്ന ഭാര്യ ലിബിയും  വീട്ടിൽ ഉണ്ടായിരുന്നില്ല. ഈ അവസരമാണ് പ്രതികൾ മുതലെടുത്തത്. വീട്ടിന്റെ മുൻവശത്തെ വാതിൽ തകർത്ത് ഇവർ 35 പവൻ സ്വർണം കവർന്നു.

മോഷണത്തെ തുടർന്ന് അയൽവാസികളാണ് വീട്ടിന്റെ വാതിൽ തകർന്നുകിടക്കുന്നത് കണ്ടത്. ഇവരുടെ വിവരത്തിൽ അരുമന പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിയുകയും തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് നടത്തുകയും ചെയ്തത്.

പ്രതികളുടെ കൈവശം നിന്ന് 20 പവൻ സ്വർണം പിടിച്ചെടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. പോലീസ് അന്വേഷണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നു.

Two Thiruvananthapuram natives, Vijayakumar (48) from Chemmankala and Rajan (62) from Vattiyoorkavu, were arrested by Tamil Nadu Police in connection with a house theft in Kuzhithurai, Tamil Nadu. The duo allegedly broke into a house on March 20 and stole 35 sovereigns of gold. The victims, a bank employee and his wife, were away at work during the incident. CCTV footage helped police identify the suspects. Twenty sovereigns were recovered from the accused, who are now remanded.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറു മാസത്തിനിടെ ജീവനൊടുക്കിയത് 86 പേർ: 10-25 പ്രായപരിധിയിലുള്ളവരിൽ ആത്മഹത്യ വർധിക്കുന്നതായി റിപ്പോർട്ട്

Kerala
  •  2 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago