HOME
DETAILS

വിദ്യാഭ്യാസ മുന്നേറ്റത്തിന് കരുത്തേകി ട്രെന്‍ഡ് ഫ്യൂചര്‍ ഫെസ്റ്റിന് തുടക്കം

  
Web Desk
April 12 2025 | 15:04 PM

Trend Future Fest Kicks Off Boosting Educational Advancements

കോഴിക്കോട്: മാറുന്ന കാലത്തിന് അനുസരിച്ച് വിദ്യാഭ്യാസ രീതിയും കോഴ്‌സുകളും പരിഷ്‌കരിക്കപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.  'അറിവ് ആഘോഷിക്കപ്പെടുന്നു' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെന്‍ഡ് സംഘടിപ്പിച്ച ഫ്യൂച്ചര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പാരഗത കോഴ്‌സുകള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് വേണ്ടാതായി. അവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള കോഴ്‌സുകളാണ് വേണ്ടത്. ഈ ദശകത്തിന്റെ അവസാനത്തോടെ നിര്‍മിത ബുദ്ധി മനുഷ്യബുദ്ധിക്ക് ഒപ്പം എത്തുമെന്നും സതീശന്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ഫഖ്‌റുദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി പ്രാര്‍ഥന നിര്‍വഹിച്ചു. ട്രെന്‍ഡ് സംസ്ഥാന സമിതി കണ്‍വീനര്‍ അഷ്‌റഫ് മലയില്‍ ഫ്യൂച്ചര്‍ ഫെസ്റ്റിനെ പരിചയപ്പെടുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.പി എം അഷ്‌റഫ് കുറ്റിക്കടവ്, മുബഷിര്‍ ജമലുല്ലൈലി തങ്ങള്‍, പാണക്കാട് ഹാശിറലി ശിഹാബ് തങ്ങള്‍, അബ്ദുല്‍റഷീദ് അലി ശിഹാബ് തങ്ങള്‍, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്, കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദലി, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ്, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, റാഷിദ് കാക്കുനി, അലി അക്ബര്‍ മുക്കം, അസ്‌ലം ഫൈസി ബാംഗ്ലൂര്‍ സംസാരിച്ചു. ട്രെന്‍ഡ് സംസ്ഥാന സമിതി ചെയര്‍മാന്‍ ആഷിഖ് കുഴിപ്പുറം സ്വാഗതവും ജിയാദ് എറണാകുളം നന്ദിയും പറഞ്ഞു.

WhatsApp Image 2025-04-12 at 8.56.54 PM (2).jpeg

എം.പി അന്‍സാര്‍ എ.ഐയും നിങ്ങളും എന്ന വിഷയത്തില്‍ സംവദിച്ചു. എ.ജി ശുഹൈബ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളെ ക്കുറിച്ച് പരിചയപ്പെടുത്തി. എഡ്യൂ പോര്‍ട്ട് സി.ഇ.ഒ അജാസ് അഹമ്മദ് ജന്‍ഷര്‍ നീറ്റ് എക്‌സാം എങ്ങനെ ഒരുങ്ങാം എന്ന വിഷയമവതരിപ്പിച്ചു. ഫ്യൂച്ചര്‍ കേരള സെഷന്‍ ഷാഫി പറമ്പില്‍ എം.പി ഉദ്ഘാടനം നിര്‍വഹിച്ചു ബഷീര്‍ അസ്അദി നബ്രം,  അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി ആലുവ, അനീസ് ഫൈസി മാവണ്ടിയൂര്‍, ജലീല്‍ മാസ്റ്റര്‍ പട്ടര്‍ക്കുളം, അലി അസ്‌കര്‍ കരിമ്പ, ഷമീര്‍ ഫൈസി ഓടമല, അലി മാസ്റ്റര്‍ വാണിമേല്‍, ഷംസുദ്ദീന്‍ ഒഴുകൂര്‍, ഡോ. കെ.ടി ജാബിര്‍ ഹുദവി,ഷാഫി മാസ്റ്റര്‍ ആട്ടീരി ഫാറൂഖ് ഫൈസി മണിമൂളി സത്താര്‍ ദാരിമി തൃശൂര്‍, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, കാസിം ഫൈസി ലക്ഷദ്വീപ്, റഊഫ് ഫൈസി ലക്ഷദ്വീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.

WhatsApp Image 2025-04-12 at 8.56.54 PM (1).jpeg

ഉന്നത വിദ്യാഭ്യാസം സെഷന്‍ ഡോ. കെ.ടി ജലീല്‍ എം.എല്‍.എ, പ്രൊഫ. ഇമ്പിച്ചിക്കോയ, ഡോ ബഷീര്‍ പനങ്ങാങ്ങര, ഡോ അബ്ദുല്‍ ഖയ്യും സംസാരിച്ചു. കാമില്‍ ചോലാമാട് മോഡറേറ്ററായി. റഫീഖ് കന്മനം, റിയാസ് തളിക്കര, മുഹമ്മദ് റാഫി വയനാട്, നിഷാദ് ചാലാട്, ഷാഫി മാസ്റ്റര്‍ ഒറ്റപ്പാലം, ജംഷീര്‍ കാസര്‍കോട്, സാദിക്ക് നീലഗിരി, മാലിക് ചെറുതിരുത്തി, ഡോ ശരീഫ് നിസാമി, അംജദ് ആലപ്പുഴ, സയ്യിദ് ഷിയാസ് ജിഫ്രി, മുഫ്‌ലിഹ് അരിമ്പ്ര, ഫര്‍ഹാന്‍ മില്ലത്ത്  സംബന്ധിച്ചു. വ്യത്യസ്ത വേദികളില്‍ നടന്ന സ്‌കോളര്‍ഷിപ്പിലൂടെ, നിര്‍മ്മിത ബുദ്ധി സാധ്യതകളും വിപത്തുകളും, ഫ്യൂച്ചര്‍ ബിസിനസ് വിത്ത് ഫ്യൂച്ചര്‍ ജനറേഷന്‍ എന്നീ സെഷനുകള്‍ക്ക് കെ,കെ മുനീര്‍, റഹീസ് പി.സി, ഗിന്നസ് റഷീദ്, ഷാഹുല്‍ പയുന്നന എന്നിവര്‍ നേതൃത്വം നല്‍കി. ജോബ് കണക്ട്, എ.ഐ ഫ്രണ്ടിയര്‍, അച്ചീവേഴ്‌സ് ഹബ്, മെന്റേഴ്‌സ് കോര്‍ണര്‍, ഇന്നൊവേറ്റീവ് റൂം, ഗോള്‍ഡന്‍ ഏജ് പവിലിയന്‍ എന്നീ ആറ് സെഗ്മന്റുകളിലായി എക്‌സ്‌പോയും രണ്ട് വേദികളിലായി 'ഫ്യൂച്ചര്‍ കേരള' എന്ന തീമില്‍ 50 ലധികം സെഷനുകളും ഫ്യൂച്ചര്‍ ഫെസ്റ്റിലുണ്ട്. ഇന്ന് വൈകീട്ട് സമാപിക്കും.

Trend Future Fest has begun, focusing on enhancing educational progress through innovative technologies and trends. This event highlights key areas such as AI-powered learning, mobile learning, augmented reality, and gamification, shaping the future of education

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ

National
  •  19 hours ago
No Image

സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം

International
  •  19 hours ago
No Image

സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍

Kerala
  •  19 hours ago
No Image

രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം

International
  •  19 hours ago
No Image

ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ

National
  •  20 hours ago
No Image

ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന

National
  •  20 hours ago
No Image

'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

Kerala
  •  20 hours ago
No Image

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി

International
  •  21 hours ago
No Image

പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോ​ഗസ്ഥർ പിടിയിൽ

Kerala
  •  21 hours ago
No Image

ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്‌: ഇന്ത്യൻ ഇതിഹാസം

Cricket
  •  a day ago