HOME
DETAILS

'ക്ഷേത്രങ്ങളിലെ പണം സര്‍ക്കാര്‍ എടുക്കുന്നില്ല, അങ്ങനെയുള്ള പ്രചാരണം ശുദ്ധനുണ'; സംഘ്പരിവാര്‍ വാദം തള്ളി മുഖ്യമന്ത്രി; 9 വര്‍ഷത്തിനിടെ 600 കോടി രൂപ ദേവസ്വങ്ങള്‍ക്ക് ലഭ്യമാക്കിയെന്നും വിശദീകരണം

  
Web Desk
April 13 2025 | 15:04 PM

CM Pinarayi Vijayan said that government not taking money from temples

കണ്ണൂര്‍: ഹൈന്ദവ ക്ഷേത്രങ്ങളിലെ പണം സര്‍ക്കാര്‍ എടുക്കുകയാണെന്ന സംഘ്പരിവാര്‍ പ്രചാരണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രങ്ങളിലെ പണം സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും അത്തരത്തിലുള്ള പ്രചാരണം ശുദ്ധനുണയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മക്രേരി ശ്രീ സുബ്രഹമണ്യസ്വാമി ക്ഷേത്ര തീര്‍ഥാടന ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍. 

കഴിഞ്ഞ ഒമ്പത് വര്‍ഷം എടുത്താല്‍ 600 കോടിയോളം രൂപ വിവിധ ദേവസ്വങ്ങള്‍ക്കും അവിടങ്ങളില്‍ നടപ്പാക്കിയ പദ്ധതികള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 145 കോടി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് 26 കോടി, മലബാര്‍ ദേവസ്വം ബോര്‍ഡിന് 252 കോടി, ശബരിമല മാസ്റ്റര്‍ പ്ലാനിന് 84 കോടി, ശബരിമല ഇടത്താവളത്തിന് 116 കോടി, ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്ക് 20 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മലബാര്‍ ദേവസ്വം ജീവനക്കാരുടെ ശമ്പളത്തിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25 കോടി രൂപയാണ് വകയിരുത്തിയത്. ഉത്തര മലബാറിലെ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികള്‍, കോലധാരികള്‍ തുടങ്ങിയവര്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയുടെ ഗുണഫലങ്ങള്‍ രണ്ടായിരത്തോളം പേര്‍ക്കാണ് ലഭ്യമാകുന്നത്. ഈ സാമ്പത്തിക വര്‍ഷം അതിനായി അഞ്ചേകാല്‍ കോടി രൂപയാണ് വകയിരുത്തിയത്. സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്ക് വകയിരുത്തുന്ന ചെലവുകളില്‍ ചിലതാണ് ഇവിടെ സൂചിപ്പിച്ചത്. വസ്തുതകള്‍ മനസിലാക്കുന്നതിനാണ് ഇത്തരം കണക്കുകള്‍ അവതരിപ്പിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങളിലെ പണം എടുക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ സമാധാന അന്തരീക്ഷം സംരക്ഷിക്കുന്നതിനും സഹോദര്യം ഊട്ടി ഉറപ്പിക്കുന്നതിനും കഴിയുന്നവയാണ് ആരാധനാലയങ്ങള്‍. നാടിന്റെ പൊതുസ്വത്തായ ആരാധനാലയങ്ങള്‍ സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രങ്ങളുടെ സ്വത്ത് എടുക്കുന്നില്ലെന്ന് നേരത്തെ സര്‍ക്കാര്‍ നിയമസഭയില്‍ രേഖാമൂലം അറിയിച്ചിരുന്നു.

Chief Minister Pinarayi Vijayan said that government not taking money from temples



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  5 days ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  5 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  5 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  5 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  5 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  5 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  5 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  5 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  5 days ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  5 days ago