ഗസ്സയില്‍ പുതിയ വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി ഇസ്‌റാഈല്‍ | Israel War on Gaza | Updates
ഗസ്സയില്‍ വെടിനിര്‍ത്തലിന് ഇസ്‌റാഈല്‍ മുന്നോട്ടുവച്ച നിര്‍ദേശത്തില്‍ രണ്ടു ദിവസത്തിനകം മറുപടി നല്‍കാമെന്ന് ഹമാസ്. നേരത്തെ ഹമാസിനെ നിരായുധീകരിക്കണമെന്ന ഈജിപ്ത് ആവശ്യം ഹമാസ് തള്ളിയിരുന്നു. കെയ്‌റോയില്‍ കഴിഞ്ഞ ദിവസം നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് ഇസ്‌റാഈലിന്റെ നിര്‍ദേശം ഹമാസിന് കൈമാറിയത്.
നേരത്തെയുണ്ടായിരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച ഇസ്‌റാഈല്‍ ഒരുമാസത്തോളമായി ഗസ്സയില്‍ ആക്രമണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇസ്‌റാഈല്‍ തന്നെ വെടിനിര്‍ത്താമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്.
1,231 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കാമെന്നും ഫലസ്തീനിലേക്ക് മാര്‍ച്ച് രണ്ട് മുതല്‍ തടഞ്ഞുവച്ച മനുഷ്യസഹായം പുനരാരംഭിക്കാമെന്നും 10 തടവുകാരെ ഇതിനു പകരമായി മോചിപ്പിക്കണമെന്നുമാണ് ഇസ്‌റാഈല്‍ ആവശ്യം. 45 തടവുകാരാണ് ഹമാസിന്റെ കസ്റ്റഡിയിലുള്ളത്. ഇതില്‍ ജീവിച്ചിരിക്കുന്ന 10 പേരെയാണ് ഹമാസ് വിട്ടയക്കേണ്ടത്. നേരത്തെയുള്ള വെടിനിര്‍ത്തല്‍ കരാര്‍ തുടങ്ങിയത് ജനുവരി 19നായിരുന്നു. രണ്ടു മാസം നീണ്ട വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം അവസാനിച്ചതോടെ പിന്നീട് ഇസ്‌റാഈല്‍ ആക്രമണം തുടരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."