HOME
DETAILS

വഖ്ഫ് കേസില്‍ ഇന്ന് ഉച്ച കഴിഞ്ഞ് ഇടക്കാല ഉത്തരവ്; വിധി വരിക ഈ മൂന്ന് നിര്‍ദേശങ്ങളിന്‍മേല്‍ | Samastha in Supreme court 

  
Muqthar
April 17 2025 | 00:04 AM

Interim order in Waqf case this afternoon verdict to be given on these three suggestions

ന്യൂഡല്‍ഹി: നിയമ ഭേദഗതിയിലൂടെ വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ സഹായിക്കുന്ന മൂന്ന് സുപ്രധാന വ്യവസ്ഥകള്‍ സുപ്രിംകോടതി മരവിപ്പിച്ചേക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഹരജിയില്‍ ഇതു സംബന്ധിച്ച് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് ഇടക്കാല വിധി പുറപ്പെടുവിക്കും. വിവാദ നിയമ ഭേദഗതിക്കെതിരേ സമസ്തയുടെത് ഉള്‍പ്പെടെയുള്ള ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കവെയൊണ് സുപ്രിംകോടതി നിര്‍ണായക ഇടപെടല്‍ നടത്തിയത്. 
ഇന്നലെ വാദം നടക്കവെ കേസില്‍ കോടതിയില്‍നിന്നുണ്ടായ പ്രധാന നിര്‍ദേശങ്ങള്‍ ഇഴയാണ്:

1. കോടതി വഖ്ഫ് സ്വത്തുക്കളാക്കി പ്രഖ്യാപിച്ച സ്വത്തുക്കള്‍ (അത് ഉപയോഗത്തിലൂടെ വഖ്ഫ് സ്വത്തുക്കളായതായാലും അല്ലാത്തതായാലും) കേസില്‍ തീര്‍പ്പുണ്ടാക്കുന്നതുവരെ വഖ്ഫ് സ്വത്തുക്കളല്ലാതാക്കി പ്രഖ്യാപിക്കരുത്.

2. വഖ്ഫ് സ്വത്തിലുള്ള തര്‍ക്കത്തില്‍ അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ അത് വഖ്ഫായി കണക്കാക്കില്ലെന്ന വ്യവസ്ഥ നടപ്പാക്കരുത്.

3. എക്‌സ് ഒഫിഷ്യോ അംഗങ്ങളൊഴിച്ച്, വഖ്ഫ് കൗണ്‍സിലിലും വഖ്ഫ് ബോര്‍ഡുകളിലും മുസ്ലിംകള്‍ അല്ലാത്തവരെ അംഗങ്ങളാക്കരുത്.

ഈ മൂന്ന് നിര്‍ദേങ്ങള്‍ ഉള്‍പ്പെടുത്തി ഇന്ന് രണ്ടുമണിക്ക് ശേഷമാകും സുപ്രിംകോടതി ഇടക്കാലവിധി പുറപ്പെടുവിക്കുക. സമസ്തയുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി. സന്തുലിതത്വം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ബോര്‍ഡിലേക്കും കൗണ്‍സിലിലേക്കും എക്‌സ് ഒഫിഷ്യോ അംഗങ്ങളെ നിയമിക്കാം. എന്നാല്‍ മറ്റ് അംഗങ്ങള്‍ മുസ്ലിംകള്‍ക്ക് അവകാശപ്പെട്ടതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വിഷയത്തില്‍ ഇന്നലെ തന്നെ ഇടക്കാല വിധി പുറപ്പെടുവിക്കാന്‍ ചീഫ് ജസ്റ്റിസ് തയാറായെങ്കിലും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ ആവര്‍ത്തിച്ചുള്ള ആവശ്യം പരിഗണിച്ചാണ് ഇന്നേക്കു മാറ്റിയത്.

കോടതി പ്രധാനമായും പരിഗണിച്ചത് ഈ കാര്യങ്ങളാണ്:

1- നിലവില്‍ ഉപയോഗത്തിലൂടെയോ, വഖ്ഫിലൂടെയോ വഖ്ഫ് സ്വത്തുക്കളായവ തുടര്‍ന്ന് വഖ്ഫ് സ്വത്തല്ലാതായി മാറുമോ

2- ഡല്‍ഹി ജുമാ മസ്ജിദ് പോലെ നൂറ്റാണ്ടുകളായുള്ള ഉപയോഗത്തിലൂടെ വഖ്ഫ് സ്വത്തുക്കളായി മാറിയ സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന കാരണത്താല്‍ വഖ്ഫ് സ്വത്തല്ലെന്ന് പറയുന്നതു നീതിയാണോ

3- സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പരാതി തീര്‍പ്പാക്കുന്നതുവരെ ഒരു സ്വത്ത് വഖ്ഫ് സ്വത്തല്ലാതായി മാറുമോ.

4- നിയമത്തിലെ 2എ വകുപ്പ് കോടതി വിധിയെ മറികടക്കാന്‍ ശേഷിയുള്ളതാണോ

5- ഭേദഗതിയിലൂടെ വഖ്ഫ് കൗണ്‍സിലിലും വഖ്ഫ് ബോര്‍ഡുകളിലും ഭൂരിഭാഗം അംഗങ്ങളും മുസ്ലിംകളല്ലാതായി മാറുമോ.

6- വഖ്ഫുമായി ബന്ധപ്പെട്ട ഹൈക്കോടതികളിലെ കേസുകള്‍ സുപ്രിംകോടതിയിലേക്കുമാറ്റുന്ന കാര്യം പരിഗണിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

സമസ്തയെയും മുസ്ലിംലീഗിനെയും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിനെയും കൂടാതെ ഒരുഡസനിലധികം ഹരജികളാണ് വിഷയത്തില്‍ കോടതിയിലുള്ളത്. ലീഗിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്. രാജീവ് ധവാന്‍, സി.യു സിങ് തുടങ്ങിയവരും മറ്റു ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായി.


ഉപയോഗത്തിലൂടെയുള്ള വഖ്ഫ് ഇല്ലാതാക്കുന്നത് അപകടമെന്ന് സിങ്‌വി

ന്യൂഡല്‍ഹി: ഉപയോഗത്തിലൂടെയുള്ള വഖ്ഫ് (വഖ്ഫ് ബൈ യൂസര്‍) ഇല്ലാതാക്കുന്നത് അതീവ അപകടമാണെന്ന് സമസ്തയുടെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി. എട്ടു ലക്ഷം വരുന്ന വഖ്ഫ് സ്വത്തുക്കളില്‍ നാലു ലക്ഷത്തിലധികവും ഉപയോഗത്തിലൂടെ വഖ്ഫ് സ്വത്തായി മാറിയതാണ്. അതിനെയാണ് പേനയുടെ ഒറ്റവരകൊണ്ട് നിയമവിരുദ്ധമാക്കി മാറ്റിയിരിക്കുന്നതെന്നും കോടതിയില്‍ സിങ്‌വി

വാദിച്ചു. ചില സ്വത്തുക്കളുടെ മേല്‍ വഖ്ഫ് സ്വത്തുക്കളാണെന്ന അവകാശവാദമുണ്ടല്ലോയെന്ന് ഈ ഘട്ടത്തില്‍ ചീഫ് ജസ്റ്റിസ് തിരിച്ചു ചോദിച്ചു. ഡല്‍ഹി ഹൈക്കോടതിയും ഒബ്‌റോയ് ഹോട്ടലുമെല്ലാം വഖ്ഫ് സ്വത്താണെന്ന വാദമുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ചിലര്‍ ദുരുപയോഗിക്കുന്നുണ്ടെന്ന് കരുതി എല്ലാം അങ്ങനെയാണെന്ന് കരുതാനാവില്ലെന്ന് സിങ്‌വി മറുപടി നല്‍കി. കുട്ടിയെ കുളിവെള്ളത്തോടൊപ്പം പുറത്തേക്കെറിയുന്നതല്ല പരിഹാരം. ഉപയോഗത്തിലൂടെയുള്ള വഖ്ഫ് കോടതികള്‍ നിരവധി വിധിന്യായങ്ങളിലൂടെ അംഗീകരിച്ചതാണ്. ഈ തീരുമാനങ്ങളുടെ അടിസ്ഥാനം നിലനില്‍ക്കെയാണ് ഈ ആശയം ഇല്ലാതാക്കിയിരിക്കുന്നത്. വര്‍ഷങ്ങളായി തുടരുന്ന രീതിയെ ഇല്ലാതാക്കുന്ന ഈ ഭേദഗതി സ്റ്റേ ചെയ്യണമെന്നും സമസ്തയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.


Interim order in Waqf case this afternoon; verdict to be given on these three suggestions



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമം: 9 എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾക്ക് സസ്പെൻഷൻ

Kerala
  •  19 hours ago
No Image

തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്

Kerala
  •  19 hours ago
No Image

അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

National
  •  19 hours ago
No Image

ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

National
  •  19 hours ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  20 hours ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  20 hours ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  20 hours ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  21 hours ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  21 hours ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  21 hours ago