HOME
DETAILS

കൊല്ലത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

  
April 18 2025 | 03:04 AM

Three arrested in Kollam housewifes necklace breaking case

കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. ചവറ സ്വദേശി ഇര്‍ഷാദ്, കാരംകോട് സ്വദേശി അമീര്‍, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലിസ് പ്രതികളെ പിടികൂടിയത്. ചാത്തന്നൂര്‍ ഊറാം വിളയില്‍ മാര്‍ച്ച് അഞ്ചിനായിരുന്നു വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്ന കേസിലെ പ്രതികള്‍ അറസ്റ്റിലായത്.

സ്റ്റേഷനറി കടയിലേക്ക് രാത്രി എട്ടര മണിയോടെ എത്തിയ പ്രതികള്‍ തൈര് വേണമെന്ന് ആവശ്യപ്പെടുകയും വീട്ടമ്മ തൈര് എടുക്കാന്‍ തിരിഞ്ഞപ്പോള്‍ കഴുത്തില്‍ കിടന്ന ഒന്നര പവന്റെ മാല പൊട്ടിച്ച് മൂവരും കടന്നുകളയുകയുമായിരുന്നു. മാല നഷ്ടപ്പെട്ട സ്ത്രീ ചാത്തന്നൂര്‍ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു.

കടയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഈ പ്രതികളെ തിരിച്ചറിഞ്ഞത്. ഇതര സംസ്ഥാനങ്ങളിലും കേരളത്തിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലും നിരവധി മോഷണ കേസുകളില്‍ പ്രതിയായ ചവറ, കുളങ്ങര ഭാഗം സ്വദേശി ഇര്‍ഷാദിനെ പൊലിസ് ചവറയില്‍ നിന്നാണ് പിടികൂടിയത്.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ചാത്തന്നൂര്‍ കാരംകോട് സ്വദേശികളായ അമീറും രാജേഷും കൂട്ടുപ്രതികളാണെന്ന് കണ്ടെത്തിയത്. അമീര്‍ വധശ്രമം ഉള്‍പ്പടെയുള്ള കേസില്‍ പ്രതിയാണ് ഇയാള്‍.

ബോട്ട് എന്നറിയപ്പെടുന്ന രാജേഷിനും അടിപിടി കേസുകളുണ്ടെന്നും പൊലിസ് അറിയിച്ചു. റിമാന്‍ഡ് ചെയ്ത പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിനൊരുങ്ങുകയാണ് ചാത്തന്നൂര്‍ പൊലിസ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോട്ടലിൽ പ്രശ്നമുണ്ടാക്കി; നടൻ വിനായകൻ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

അബൂദബി ഇനി കളറാകും; യാസ് ഐലൻഡിൽ പുതിയ ഡിസ്നി തീം പാർക്ക്

uae
  •  a day ago
No Image

ഓപറേഷന്‍ സിന്ദൂര്‍:  ജയ്‌ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരനും കൊല്ലപ്പെട്ടു

National
  •  a day ago
No Image

രാജസ്ഥാന് വീണ്ടും കനത്ത തിരിച്ചടി; റാണക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്

Cricket
  •  a day ago
No Image

ഈദ് അൽ അദ്ഹ; യുഎഇ നിവാസികൾക്ക് എത്ര ദിവസത്തെ അവധി ലഭിക്കും

uae
  •  a day ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ രോഗം സ്ഥിരീകരിച്ചു

Kerala
  •  a day ago
No Image

ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്‌ഫോടനം;  പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്‍, 12 ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നും അവകാശവാദം 

International
  •  a day ago
No Image

മെസിയും അർജന്റീനയും കേരളത്തിലെത്തില്ല, തടസ്സമായത് ആ കാര്യം; റിപ്പോർട്ട് 

Football
  •  a day ago
No Image

ഖത്തറിൽ ദേശീയ പുസ്തക മേളക്ക് ഇന്ന് കൊടിയേറും 

qatar
  •  a day ago
No Image

അതിവേഗ പാതകളിൽ ഡെലിവറി റൈഡർമാർക്ക് വിലക്ക്; ഗതാഗത നിയമത്തിൽ മാറ്റങ്ങളുമായി അജ്മാൻ

uae
  •  a day ago