പാക്കറ്റില്‍ കിട്ടുന്ന പാല്‍ തിളപ്പിക്കാറുണ്ടോ ...?
പാക്കറ്റുകളില്‍ വാങ്ങുന്ന പാസ്ചറൈസ് ചെയ്ത പാല്‍ തിളപ്പിക്കാറുണ്ടോ..? നോക്കാം... തിളപ്പിക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പരമ്പരാഗതമായി പ്രാദേശിക ക്ഷീര കര്‍ഷകരില്‍ നിന്നാണ് നമുക്ക് പാല്‍ ലഭിക്കുന്നത്.
പാക്കറ്റുകളില്‍ വരുന്ന എല്ലാ പാലും തിളപ്പിച്ചതാവണമെന്നില്ല. തിളപ്പിച്ചു വരുന്ന പാലാണെങ്കില്‍ അത് പിന്നീട് വീണ്ടും തിളപ്പിക്കേണ്ടതുമില്ല. എന്നാല്‍ തിളപ്പിക്കാത്ത പാലില്‍ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയകളും മറ്റു സൂക്ഷ്മാണുക്കളും ഉണ്ടാവാം. ഇവയെ നശിപ്പിക്കാന്‍ തിളപ്പിക്കേണ്ടത് അത്യാവശ്യമാണ്.
ചൂടാക്കുമ്പോള്‍
പാല്‍ തിളപ്പിക്കുമ്പോള്‍ അതിലുള്ള ബാക്ടീരിയകളും വൈറസുകളും മറ്റു സൂക്ഷ്മാണുക്കളും ഇല്ലാതാവുന്നു. അതുകൊണ്ട് കുടിക്കാന്‍ സുരക്ഷിതമായ ഒരു പാനീയമായി പാല്‍ മാറുന്നു. മാത്രമല്ല, പാല്‍ കേടാവുകയുമില്ല.

പാക്കറ്റില്‍ വരുന്ന പാല്‍ തിളപ്പിക്കാത്തതാണെങ്കില്‍ അത് തീര്‍ച്ചയായും തിളപ്പിക്കണമെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധരും പറയുന്നത്. കാരണം പാക്കേജിങിനു മുമ്പ് പാലില്‍ കടന്നു കൂടുന്ന അണുബാധകളോ ജീവികളോ അതില്‍ നിന്നും ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്.
ഇന്ത്യയില്‍ സീല്‍ ചെയ്ത പാക്കറ്റുകളില്‍ വരുന്ന പാലുകള്‍ എല്ലാം സാധാരണയായി പാസ്ചറൈസ് ചെയ്താണ് വരുന്നത്. അതായത് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ തിളപ്പിച്ചു ചൂടാറിയതിനു ശേഷമാണ് പാക് ചെയ്യുന്നത്്. അതുകൊണ്ട് തന്നെ ഇത്തരം പാല്‍ തിളപ്പിക്കേണ്ടതില്ല. തിളപ്പിക്കല്‍ പാലിന്റെ രുചിയിലും മാറ്റം വരുത്തുന്നു.

വീണ്ടും തിളപ്പിച്ചാല്‍
ചൂടാക്കിയ പാല്‍ വീണ്ടും തിളയ്ക്കുമ്പോള്‍ വിറ്റാമിന്‍ സിയും ബിയും ഇല്ലാതായേക്കാം. പാക്കറ്റ് ചെയ്ത പാല്‍ കുടിക്കുന്നതിനു മുമ്പ് അല്‍പ്പം മാത്രം ചൂടാക്കാം. ഒരുഗ്ലാസ് പാല്‍ ചെറുതായൊന്നു ചൂടാക്കിയാല്‍ അവശ്യ പോഷകങ്ങള്‍ കേടുകൂടാതെയിരിക്കുകയും കുടിക്കാന്‍ അനുയോജ്യമാവുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."