ജില്ലയില്‍ എക്‌സൈസ് റെയ്ഡുകള്‍ ശക്തമാക്കി
കോട്ടയം: ഓണത്തിന് ഓരാഴ്ച മാത്രം ബാക്കി നില്‍ക്കെ ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി. വിവിധ വകുപ്പുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് (പൊലിസ്, റവന്യൂ, ഫോറസ്റ്റ്) കംപയിന്‍ഡ് റെയ്ഡുകളും ജോയിന്റ് റെയ്ഡുകളും ശക്തമായി തുടരുന്നു. ലൈസന്‍സ് സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനയും രാത്രികാല പട്രോളിംഗും വാഹന പരിശോധനയും ശക്തമാക്കി.
കഴിഞ്ഞ മുന്നു ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ 95 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കു മരുന്ന് (നാര്‍കോട്ടിക്) നിയമപ്രകാരം മൂന്നു കേസുകളും അബ്കാരി നിയമപ്രകാരം 23 കേസുകളും ഇഛഠജഅ നിയമപ്രകാരം 69 കേസ്സുകളും രജിസ്റ്റര്‍ ചെയ്തു. ഈ കേസ്സുകളിലായി 3.250 കിലോഗ്രാം കഞ്ചാവും ഒരു ഗഞ്ചാവ് ചെടിയും 45 ലിറ്റര്‍ വിദേശമദ്യവും 3000 ലിറ്റര്‍ വാഷും (കോട), വിദേശമദ്യം കടത്തിക്കൊണ്ടുപോകുവാനുപയോഗിച്ച 2 ഓട്ടോ റിക്ഷകളും ഒരു നാടന്‍ തോക്കും പിടികൂടി.
കഴിഞ്ഞദിവസം ശബരിമല റിസര്‍വ് വനത്തില്‍ മൂലക്കയം, എയ്ഞ്ചല്‍ വാലി , കൊമ്പുകുത്തി എന്നിവിടങ്ങളില്‍ വ്യാപകമായി നടത്തിയ റെയ്ഡില്‍ 3000 ലിറ്റര്‍ വാഷും(കോട) ഒരു നാടന്‍ തോക്കും പിടിച്ചെടുത്തു.
റെയ്ഡിന് തെക്കന്‍ മേഖല ജോയന്റ് എക്‌സൈസ് കമ്മീഷണര്‍ കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കോട്ടയം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി. റെയ്ഡില്‍ 20 ഓളം ഓഫീസര്‍മാരും 80 ഓളം എക്‌സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാംപിലും കോളജ് ഹോസ്റ്റലുകളിലും കായലിലും വിശദമായ പരിശോധനകള്‍ നടത്തി വരുന്നു.
കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ഓണത്തിനായി സൂക്ഷിച്ചു വച്ചിരുന്ന 40 ലിറ്റര്‍ വിദേശമദ്യവും അത് കടത്തുവാനുപയോഗിച്ച ഓട്ടോറിക്ഷയും ,3 കിലോഗ്രാം കഞ്ചാവുമായി ഒരു അന്യസംസ്ഥാന തൊഴിലാളിയെയും ഗഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ തിന് ഒരാളെയും അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റെയ്ഡുകള്‍ ശക്തമാക്കുമെന്നും വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി സംയുക്ത റെയ്ഡുകള്‍ കൂടുതല്‍ സംഘടിപ്പിക്കുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."