HOME
DETAILS

സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം;രക്ഷപ്പെടാൻ ശ്രമിച്ച വ്യാജഡോക്ടർ പിടിയിൽ

  
April 20, 2025 | 5:14 PM

Fake Doctor Arrested After Woman Dies During Botched Cosmetic Surgery in New York

വ്യാജ ഡോക്ടർ നടത്തിയ സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ കോമയിലായ കൊളംബിയൻ യുവതിക്ക് ദാരുണാന്ത്യം. പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജീവൻ നഷ്ടപ്പെട്ടത്. രണ്ട് കുട്ടികളുടെ അമ്മയാണ് മരണപ്പെട്ട 31കാരി മരിയ പെനലോസ്. ന്യൂയോർക്കിലെ ക്യൂൻസ് മേഖലയിലെ ഫിലിപ് ഹോയോസ് എന്നയാളുടെ ക്ലിനിക്കിൽ മാർച്ച് 28നാണ് മരിയ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

അനസ്തേഷ്യയ്ക്കായി ലിഡോകൈൻ എന്ന മരുന്ന് ഹോയോസ് കുത്തിവെച്ചു. പൊതുവെ സുരക്ഷിതമായി വിലയിരുത്തപ്പെടുന്ന ഈ മരുന്ന് അളവിന് മേൽ നൽകിയത് യുവതിയുടെ ആരോഗ്യനില തകരാൻ കാരണമായി. ഉടനെ കോമയിലായ മരിയയെ അതിനുശേഷം മറ്റൊരു ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് ആഴ്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നുതലച്ചോറിന്റെ പ്രവർത്തനം നിലച്ചതായും ഡോക്ടർമാർ സ്ഥിരീകരിച്ചു.

മരിയയുടെ ഒരു സുഹൃത്ത് ഇതിനുമുമ്പ് അതേ ക്ലിനിക്കിൽ ശസ്ത്രക്രിയ നടത്തിയിരുന്നു.ഈ സുഹൃത്താണ് മരിയയെ ഈ ക്ലിനിക് പരിചയപ്പെടുത്തിയതെന്ന് മരിയയുടെ സഹോദരി വ്യക്തമാക്കി. ശസ്ത്രക്രിയക്കിടെ മരിയയുടെ നില അതീവ ഗുരുതരമാകുകയും, ആംബുലൻസിൽ മറ്റോരു ആശുപത്രിയിലെത്തിക്കേണ്ടിവരികയും ചെയ്തു. ഡോക്ടർമാർ രണ്ടു മണിക്കൂറിലധികം മരിയയുടെ ജീവൻ രക്ഷിക്കാൻ പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല.

സംഭവ ദിവസം തന്നെ ഫിലിപ് ഹോയോസ് എന്ന വ്യാജ ഡോക്ടറെ ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. കൊളംബിയയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് പിന്തുടർന്ന് പോലീസ് ഇയാളെ വാൻവിക് എക്സ്പ്രസ് വേയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

കൊലപാതകത്തിന്, തെറ്റായ വൈദ്യപരിശീലനത്തിനും, അനധികൃതമായി ചികിത്സ നടത്തിയതിനും ഇയാളുടെ മേൽ കേസുകൾ ചുമത്തിയിട്ടുണ്ട്. മരണത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരാനുണ്ട്. ഉപയോഗിച്ച മരുന്ന്, അതിന്റെ അളവ് എന്നിവ സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ടുകൾ ലഭിക്കേണ്ടതുണ്ട്.

A 31-year-old woman, Maria Penaloz, tragically died after undergoing a cosmetic surgery performed by a fake doctor in Queens, New York. She went into a coma following an overdose of lidocaine and passed away after two weeks on life support. The fake doctor, Philip Hoyos, was arrested at JFK Airport while attempting to flee to Colombia. Authorities have charged him with murder and practicing medicine without a license.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  8 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  8 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  8 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  9 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  9 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  9 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  9 days ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  9 days ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  9 days ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  9 days ago