HOME
DETAILS

2022 ലോകകപ്പ് ഇപ്പോൾ എന്റെ കയ്യിലില്ല, അത് മറ്റൊരു സ്ഥലത്താണ്: മെസി

  
Sudev
April 21 2025 | 04:04 AM

Lionel Messi Talks about 2022 FIFA World Cup Trophy where he saved

അർജന്റൈൻ ജനതയുടെ നീണ്ടകാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ടായിരുന്നു ലയണൽ സ്കലോണിയുടെ കീഴിൽ അർജന്റീന 2022 ലോകകപ്പ് സ്വന്തമാക്കിയിരുന്നത്. ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റിയിൽ വീഴ്ത്തിയായിരുന്നു അർജന്റീനയുടെ കിരീടനേട്ടം. മത്സരത്തിന്റെ നിശ്ചിത സമയത്തിൽ ഇരു ടീമുകളും മൂന്നു ഗോളുകൾ വീതം നേടി തുല്യത പാലിക്കുകയായിരുന്നു. 

ഇതിനു പിന്നാലെ മത്സരം പെനാൽറ്റിയിലേക്ക് നീങ്ങുകയായിരുന്നു. പെനാൽറ്റിയിൽ ഫ്രഞ്ച് പടയെ 4-2 എന്ന സ്കോർ ലൈനിന് വീഴ്ത്തിയായിരുന്നു അർജന്റീന ലോക ചാമ്പ്യന്മാരായത്. മത്സരത്തിൽ അർജന്റീനക്കുവേണ്ടി ലയണൽ മെസി ഇരട്ട ഗോൾ നേടി തിളങ്ങിയപ്പോൾ എയ്ഞ്ചൽ ഡി മരിയയുടെ വകയായിരുന്നു ബാക്കിയുള്ള ഒരു ഗോൾ. മറുഭാഗത്ത് ഫ്രാൻസിനായി കിലിയൻ എംബാപ്പെ ഹാട്രിക് നേടി തിളങ്ങുകയും ചെയ്തു. 

അർജന്റീന ലോകകപ്പ്  സ്വന്തമാക്കിയിട്ട് ഇപ്പോൾ മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴിതാ 2022 ഫിഫ ലോകകപ്പ് ട്രോഫി എവിടെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലയണൽ മെസി. ലോകകപ്പ്‌ ട്രോഫി തന്റെ അടുത്ത് ഇല്ലെന്നും അതെല്ലാം ബാഴ്സലോണയിൽ ആണ് സൂക്ഷിച്ചിരിക്കുന്നത് എന്നാണ് മെസി പറഞ്ഞത്. ഓൾ എബൗട്ട്‌ അർജന്റീനയിലൂടെയാണ് മെസി ഇക്കാര്യം പറഞ്ഞത്.

"ബാഴ്സലോണയിൽ എന്റെ ലോകകപ്പ് ഉണ്ട്. അവിടെയാണ് ഞാൻ ലോകകപ്പ് ട്രോഫി സൂക്ഷിച്ചിരിക്കുന്നത്. എന്റെ എല്ലാം ട്രോഫികളും അവാർഡുകളും ബാഴ്സലോണയിൽ ആണ് ഉള്ളത്" മെസി പറഞ്ഞു. 

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമത് ഉള്ളത് മെസിയാണ്. തന്റെ ഫുട്ബോൾ കരിയറിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി 46 കിരീടങ്ങളാണ് മെസി നേടിയെടുത്തിട്ടുള്ളത്. സ്പാനിഷ് വമ്പൻമാർക്കൊപ്പം 21 വർഷം പന്തുതട്ടിയ മെസി ഇതിഹാസികമായ ഒരു ഫുട്ബോൾ കരിയർ ആണ് കെട്ടിപ്പടുത്തുയർത്തിയത്. ബാഴ്സലോണ ക്കൊപ്പം 36 കിരീടങ്ങളാണ് മെസി സ്വന്തമാക്കിയിട്ടുള്ളത്. ഇതിൽ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ 10 ലാ ലിഗ കിരീടങ്ങൾ എന്നിവയും ഉൾപ്പെടുന്നുണ്ട്.

2021ലാണ് മെസി ബാഴ്സലോണക്കൊപ്പമുള്ള നീണ്ട കരിയർ അവസാനിപ്പിച്ച് ഫ്രഞ്ച് ക്ലബ്‌ പാരീസ് സെയ്ന്റ് ജെർമെയ്നിലേക്ക് ചേക്കേറിയത്. രണ്ട് വർഷമാണ്‌ മെസി പാരീസിൽ കളിച്ചത്. പിഎസ്ജിക്ക്‌ വേണ്ടി രണ്ട് സീസണുകളിലായി 32 ഗോളുകളും 35 അസിസ്റ്റുകളുമാണ് മെസി നേടിയത്. ടീമിനൊപ്പം രണ്ട് ലീഗ് കിരീടങ്ങളും മെസി സ്വന്തമാക്കിയിരുന്നു.

2023ലാണ് മെസി പാരീസ് വിട്ട് മേജർ ലീഗിലേക്ക് പോയത്. മെസിയുടെ വരവോടെ ഇന്റർ മയാമി വേണ്ടി മിന്നും പ്രകടനമാണ് നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോർട്ടേഴ്‌സ് ഷീൽഡും മയാമി സ്വന്തമാക്കി.

Lionel Messi Talks about 2022 FIFA World Cup Trophy where he saved 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്‌സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്‍

International
  •  15 hours ago
No Image

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കും; പ്രിയങ്ക് ഖാർ​ഗെ

Kerala
  •  15 hours ago
No Image

ചാരിറ്റി സംഘടനകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  15 hours ago
No Image

“ശല്യം”, പൊലിസുകാർ മാന്ത്രികരോ ദൈവങ്ങളോ അല്ല: വിജയാഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർ‌സി‌ബിക്കെതിരെ ആഞ്ഞടിച്ച് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

Kerala
  •  15 hours ago
No Image

പറന്നുയർന്ന ഉടനെ 900 അടിയിലേക്ക് വീണ് എയ‍ർ ഇന്ത്യ വിമാനം; അത്ഭുതരക്ഷ

National
  •  15 hours ago
No Image

'അവന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പും പോരാട്ടവും അവസാന ശ്വാസം വരേയും തുടരും' നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് പറയുന്നു

National
  •  16 hours ago
No Image

കല്യാണത്തിന് എന്നുപറഞ്ഞ് വാടക സ്റ്റോറില്‍നിന്ന് പാത്രങ്ങള്‍ എടുത്ത് ആക്രിക്കടയില്‍ വിറ്റ് യുവാവ്; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  16 hours ago
No Image

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ദുബൈയിലെ കോടതികളില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു

uae
  •  16 hours ago
No Image

വീരപ്പന് തമിഴ്‌നാട്ടിൽ സ്മാരകം നിർമിക്കണം; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ഭാര്യ മുത്തുലക്ഷ്മി

National
  •  16 hours ago
No Image

കേന്ദ്രവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗം, സിപിഎം രക്തസാക്ഷികളെ മറന്നു; ഡിജിപി നിയമനത്തിൽ സർക്കാരിനെതിരെ ​കെ സി വേണുഗോപാൽ

Kerala
  •  17 hours ago