HOME
DETAILS

കെട്ടിടത്തിന് മുകളിലെ അടച്ചുകെട്ടാത്ത ട്രസ് വര്‍ക്കുകള്‍ക്ക് നികുതി ചുമത്തണ്ട-ഹൈക്കോടതി

  
Web Desk
April 22 2025 | 05:04 AM

Kerala High Court No Tax for Unenclosed Truss Roofs on Homes and Buildings

വീടുകളുടേയും സ്ഥാപനങ്ങളുടേയും മുകളില്‍ ചെയ്യുന്ന അടച്ചുകെട്ടാത്ത ട്രസ് വര്‍ക്കുകള്‍ക്ക് നികുതി ചുമത്തേണ്ടെന്ന് ഹൈക്കോടതി. വെയില്‍ കൊള്ളാതിരിക്കാനും മറ്റുമായി മേല്‍ക്കൂര മാത്രം ഇട്ടതിന് നികുതി ചുമത്താനാവില്ലായെന്നാണ് കോടതിയുടെ നിരീക്ഷണം. അതേസമയം, ഈ സ്ഥലം അടച്ചുകെട്ടി ആള്‍താമസത്തിനോ വാണിജ്യ ആവശ്യത്തിനോ ഉപയോഗിച്ചാല്‍ ട്രസ് വര്‍ക്കിന് താഴെയുള്ള ഭാഗം നികുതിക്ക് കീഴില്‍ വരുമെന്നും കോടതി വ്യക്തമാക്കി. 

വാണിജ്യസ്ഥാപനത്തിന് മുകളില്‍ ട്രസ് വര്‍ക്ക് / മേല്‍ക്കൂര ഇട്ടതിന് പിന്നാലെ 2,80,800 രൂപ അധികനികുതി ചുമത്തിയതിനെതിരെ ചേര്‍ത്തല സ്വദേശികളായ സേവ്യര്‍ ജെ പൊന്നേഴത്ത്, ജോസ് ജെ പൊന്നേഴത്ത് എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. മുഴുവനായി കെട്ടി അടയ്ക്കാത്ത കെട്ടിടത്തിന്റെ മേല്‍ക്കൂര വാണിജ്യത്തിനോ താമസത്തിനോ ഉപയോഗിക്കാത്ത പക്ഷം നികുതി അടയക്കേണ്ടെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെതാണ് വിധി. 2015ല്‍ പൂര്‍ത്തിയായ വാണിജ്യ കെട്ടിടത്തിന് 2016ല്‍ അനുമതി വാങ്ങിയാണു ഷീറ്റ് കൊണ്ടു ട്രസ് വര്‍ക് ചെയ്തത്. ഭാഗികമായി ചുറ്റും മറച്ചിട്ടുണ്ടെന്നാണു നികുതി നിര്‍ണയ ഉത്തരവില്‍ പറയുന്നത്.

ടെറസിന്റെ ഭാഗമായ പാരപ്പറ്റ് ആണ് ഉദ്ദേശിക്കുന്നതെന്നു ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പാരപ്പറ്റ് അഥവാ ടെറസ് റെയ്ലിങ് പണിയുന്നതു സുരക്ഷയെ കരുതിയാണെന്നും ബില്‍ഡിങ് ചട്ടപ്രകാരം ഇതു നിര്‍ബന്ധമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 

പ്രതികൂല കാലാവസ്ഥയില്‍ നിന്നും മറ്റും കെട്ടിടത്തെ സംരക്ഷിക്കാനാണു പ്രധാനമായും ടെറസിനു മുകളില്‍ ട്രസ് വര്‍ക്ക് ചെയ്യുന്നത്. ഈ ഭാഗം തുണി ഉണക്കാന്‍ ഉപയോഗിച്ചാല്‍ നികുതി ബാധകമാകില്ലെന്നു 'ജിയോമോന്‍' കേസില്‍ പറഞ്ഞിട്ടുള്ളതും കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ ട്രസ് വര്‍ക്ക് ചെയ്യാത്ത സ്ഥലം ഉള്‍പ്പടെ 1328 ചതുരശ്രമീറ്ററാണെന്നും ഇവിടെ സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം സോളാര്‍ പ്ലാന്റും മഴവെള്ള സംഭരണിയും സ്ഥാപിച്ചതിനാല്‍ നികുതി 50 ശതമാനം ഇളവ് വേണമെന്നുമുള്ള ഹരജികാരുടെ ആവശ്യം കോടതി തള്ളി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലണ്ടിനെ തകർക്കാൻ ഇന്ത്യൻ ടി-20 ലോകകപ്പ് ജേതാവിനെ കളത്തിലിറക്കാൻ ഇന്ത്യ; റിപ്പോർട്ട്

Cricket
  •  16 hours ago
No Image

ദേശീയപാത നിർമ്മാണത്തിൽ അട്ടിമറി,അന്വേഷണം വേണം; സുരേഷ് ഗോപി

Kerala
  •  16 hours ago
No Image

ജെയ്‌സ്വാളും വൈഭവുമല്ല! സഞ്ജുവിന്റെ അഭാവത്തിൽ രാജസ്ഥാനായി മികച്ച പ്രകടനം നടത്തിയത് അവൻ: ദ്രാവിഡ് 

Cricket
  •  16 hours ago
No Image

വെസ്റ്റ് ബാങ്കിലെ ജെനിന്‍ സന്ദര്‍ശിച്ച നയതന്ത്ര പ്രതിനിധി സംഘത്തിന് നേരെയുണ്ടായ ഇസ്‌റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് സഊദി അറേബ്യ

Saudi-arabia
  •  17 hours ago
No Image

കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച എസ്ബിഐ മാനേജർ കന്നഡയിൽ മാപ്പ് പറഞ്ഞു; വീണ്ടും പുതിയ വീഡിയോ വൈറൽ

National
  •  17 hours ago
No Image

ഇവൻ ടീമിലുണ്ടെങ്കിൽ കിരീടമുറപ്പ്; കളിച്ച അഞ്ച് ഫൈനലിലും വീഴാതെ ടോട്ടൻഹാം താരം

Football
  •  17 hours ago
No Image

അന്ന് 500ലധികം മിസ്ഡ് കോളുകളാണ് എനിക്ക് വന്നത്: വൈഭവ് സൂര്യവംശി

Cricket
  •  17 hours ago
No Image

വാഹനാപകടത്തില്‍ നിന്ന് വൃദ്ധനെ രക്ഷിച്ച ടാക്‌സി ഡ്രൈവറെ ആദരിച്ച് അജ്മാന്‍ പൊലിസ്

uae
  •  17 hours ago
No Image

കാസർഗോഡിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

Kerala
  •  18 hours ago
No Image

സൂര്യവംശി ഇന്ത്യൻ ടീമിൽ, ക്യാപ്റ്റനായി ചെന്നൈ താരം; ഇതാ ഇംഗ്ലണ്ടിനെ തീർക്കാനുള്ള യുവനിര 

Cricket
  •  18 hours ago