HOME
DETAILS

മിക്കവാറും എല്ലാ വീട്ടിലും കാസ അനുകൂലികളുണ്ട്, അവരുടെ വളര്‍ച്ച ഞെട്ടിക്കുന്നത്, പിന്തുടരുന്നത് ഹിറ്റ്‌ലറിന്റെ ആശയം; ഫാ. അജി പുതിയപറമ്പിലിന് പറയാനുള്ളത്

  
Web Desk
April 22 2025 | 07:04 AM

father Dr Aji Puthiyaparambil speaks on CASA and KCBC issues

കോഴിക്കോട്: തീവ്ര ക്രിസ്ത്യന്‍ സംഘടനയായ കാസയെയും വഖ്ഫ് ബില്ലിനെ പിന്തുണച്ച കെസിബിസിയെയും അതിരൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ വൈദികന്‍ ഫാ. അജി പുതിയപറമ്പില്‍. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അജി പുതിയപറമ്പില്‍ കാസയ്‌ക്കെതിരേ വിമര്‍ശനം ഉന്നയിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:
മുസ്ലിം വിദ്വേഷം അജണ്ടയാക്കിയ കാസ പോലുള്ള സംഘടനകളുടെ വളര്‍ച്ച ഞെട്ടിക്കുന്നതാണ്. നേരത്തെ ക്രിസ്ത്യാനികളെ കുറിച്ചുള്ള കാഴ്ചപ്പാട്, അത് യേശുവിനെ കുറിച്ചുള്ള കാഴ്ചപ്പാടില്‍നിന്നുണ്ടായതാണ്. പെസഹ വ്യാഴദിനത്തില്‍ ക്രിസ്തു അവിടത്തെ ജനങ്ങളുടെ കാല്‍കഴുകി. അന്നത്തെ സാധാരണക്കാരുടെ, ശിഷ്യന്‍മാരുടെ കാലാണ് കഴുകിയത്. അല്ലാതെ അധികാരികളുടെ കാലല്ല കഴുകിയത്. യേശു പറഞ്ഞതെല്ലാം സാധാരണക്കാരുടെ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളാണ്. ഭരണവര്‍ഗത്തിന്റെ കാല് കഴുകിയില്ല.
ഒരുകല്‍പ്പനയേ യേശു തന്നുള്ളൂ. നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുക എന്ന്. എന്നു പറഞ്ഞാല്‍ ക്രിസ്ത്യാനികള്‍ ക്രിസ്ത്യാനികളെ സ്‌നേഹിക്കമെന്നല്ല. മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കണമെന്ന്. യോഹന്നാന്റെ ലേഖനത്തില്‍ വെറുക്കുന്നവന്‍ കൊലപാതകിയാണെന്ന് പറയുന്നുണ്ട്. അതായത് വെറുക്കാന്‍ പ്രേരിപ്പിക്കുന്നത് കൊലപാതകത്തെിന് പ്രേരിപ്പിക്കലാണ്. അപ്പോള്‍ ക്രിസ്ത്യാനികള്‍ ആരെയും വെറുപ്പിക്കാന്‍ പഠിപ്പിക്കുന്നില്ല. സ്‌നേഹമാണ് പഠിപ്പിക്കുന്നത്. 
നമ്മള്‍  കത്തോവിക്കാ സഭ ഇവിടെ ഒുക്കിയ ആശുപത്രി, സ്‌കൂള്‍, വികസനം, മറ്റ് നേട്ടങ്ങളും സൗകര്യങ്ങളും ആര്‍ക്കും നിഷേധിക്കാനോ വിസ്മരിക്കാനോ ആകില്ല. നമ്മള്‍ ഇതെല്ലം കൊടുത്തു. വിദ്യാഭ്യാസം എല്ലാം കൊടുത്തു എന്ന് മാത്രമല്ല വിദ്യാഭ്യാസത്തിന്റെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സംസ്‌കാരവും വളര്‍ത്തിയെടുത്തു. 
അതുകൊണ്ട് ഏതെങ്കിലും ഒരു നാട്ടിലെ ഏതെങ്കിലും ഒരു പ്രശ്‌നത്തില്‍ വൈദികന്‍ ഇടപെട്ടാല്‍ സമാധാനത്തിന്റെ പാതയില്‍ തീരുമാനമാകും. മുമ്പ് അച്ഛന്‍മാര്‍ ഏത് പ്രശ്‌നവും പരിഹരിക്കും. അത് പൊതുതീരുമാനമായിരുന്നു. എന്നാല്‍ ഇന്ന്അങ്ങിനെയല്ല. 
കാസപോലുള്ള ഗ്രപ്പുകള്‍ മുസ്ലിം വിദ്വേഷം അജണ്ടയാക്കി സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നു. ഒരുസമൂഹത്തെ വെറുത്ത് എങ്ങിനെ മുന്നോട്ടുപോകും.?

ഇത് വളരെ പ്ലാന്‍ ചെയ്ത് ക്രിസ്ത്യന്‍ സമൂഹത്തിലേക്ക് നുഴഞ്ഞുകയറി ഞെട്ടിക്കുന്ന രീതിയിലാണ് കാസയുടെ വളര്‍ച്ച. ഹിറ്റലര്‍ ഒന്നാംമഹായുദ്ധത്തിന് ശേഷമാണ് പ്രവര്‍ത്തനം തുടങ്ങിയത്. പക്ഷേ 10 വര്‍ഷം കൊണ്ട് ജര്‍മനിയിലെ ഏറ്റവും വലിയ പാര്‍ട്ടിയായി അദ്ദേഹം അവിടെ ജനാധിപത്യരൂതിയില്‍ അധികാരത്തിലേറി. അദ്ദേഹം മുന്നോട്ടുവച്ച ആശയമെന്താണ്, വെറുപ്പായിരുന്നു. നമ്മുടെ തകര്‍ച്ചയ്ക്ക് കാരണം ജൂതന്‍മാരാണ്, സഌവ് വംശജര്‍ ആണ്, കമ്യൂണിസ്റ്റുകാരാണ് എന്നെല്ലാമാണ് പ്രചരിപ്പിച്ചത്. ഈ മൂന്ന്‌പേരെയും ചൂണ്ടിക്കാട്ടിയാണ് ഹിറ്റ്‌ലര്‍ പ്രചാരണം നടത്തിയത്. നമ്മുടെ പട്ടിണിക്ക് കാരണം ജൂതരാണ്. നമ്മളുടെ പരാജയത്തിന് കാരണം ജൂതരാണ്... ഇങ്ങനെ ജൂത വിദ്വേഷം പ്രചരിപ്പിച്ച് ഹിറ്റ്‌ലര്‍ ജര്‍മനിയുടെ ഹീറോയായി.

രാഷ്ട്രീയമായി അധര്‍മത്തിലൂടെ ജയിക്കാന്‍ അവരുടെ മുന്നിലുള്ള ഏറ്റവും വലിയ വഴി വെറുപ്പു വിതക്കലാണ്. അതിന് ആദ്യം ശത്രുവിനെ ഉണ്ടാക്കണം. ശത്രുവില്‍ ഭയം തോന്നിക്കണം. അപ്പോള്‍ ഹിറ്റ്‌ലര്‍ പറയും പോലെ നമ്മുടെ സ്വത്ത് തട്ടിയെടുക്കും, നമ്മെ ആക്രമിക്കും എന്ന് പ്രചരിപ്പിക്കും. ഈ വിധത്തിലാണ് ഇവരുടെ ആശയം മുന്നോട്ടുപോകുന്നത്. 
ഞാന്‍ കരുതിയത് അവരുടെ ആശയത്തിന് സ്വീകാര്യതകിട്ടില്ലെന്നാണ്. എന്നാല്‍ കണക്കുകൂടല്‍ അനുസരിച്ച് മിക്കവാറും എല്ലാവീട്ടിലും കാസ പോലുള്ള കാര്യങ്ങളെ അനുകൂലിക്കുന്നവര്‍ ഉണ്ടെന്നത് ദുഖിപ്പിക്കുന്ന കാര്യമാണ്. അതിന്റെ പശ്ചാത്തലത്തിലാണ് വഖ്ഫ് നിയമത്തിന്റെ കാര്യത്തില്‍ നമ്മുടെ കെസിബിസിക്ക് ഹിമാലയന്‍ മണ്ടത്തരം പറ്റിയത്. ഇത്രയും വലിയ രാഷ്ട്രീയ പിഴവ് പറ്റിയത് ഇത്തരത്തിലുള്ളവര്‍ കൊടുക്കുന്ന ഉപദേശം കൊണ്ടാണ്. ഈ ഉപദേശം കൊണ്ട് മറ്റെല്ലാം മറന്ന് ഇതുപോലുള്ള തീരുമാനങ്ങള്‍ എടുക്കുന്നു. വെറുപ്പിനുള്ള കാരണങ്ങള്‍ ഇന്ധനമാക്കുന്നുവെന്നും അജി പുതിയപറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ വഖ്ഫ് നിയമത്തെ പിന്തുണച്ച കെസിബിസി നടപടിയെ പരസ്യമായി വിമര്‍ശിച്ച് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. വഖഫ് ബില്ലിനെ പിന്തുണയ്ക്കണമെന്ന് എംപിമാരോട് കെസിബിസി ആവശ്യപ്പെട്ടത് വിഭജന ഫോര്‍മുലയ്ക്ക് ഒപ്പം നില്‍ക്കുന്നത് പോലെയായി എന്നാണ് അദ്ദേഹം പറഞ്ഞത്.  അന്നത്തെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ കുറിപ്പ് ഇവിടെ വായിക്കാം.

father Dr. Aji Puthiyaparambil speaks on CASA and KCBC issues



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചന്ദ്രഗഹണ ദിവസം ബിരിയാണി കഴിച്ചു; ഹിന്ദു വികാരം വ്രണപ്പെടുത്തി; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍

National
  •  7 days ago
No Image

കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിൽ അടച്ചുവെച്ച് അമ്മ

National
  •  7 days ago
No Image

അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാർ; ഇനി അധികം ഇന്ത്യൻ വിദ്യാർഥികൾ വേണ്ട; ഈ രാജ്യം ഇന്ത്യൻ വിദ്യാർഥികളുടെ 80% വിസ അപേക്ഷകളും തള്ളി

National
  •  7 days ago
No Image

സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല; പൊലിസ് ദാസ്യവേല അവസാനിപ്പിക്കണം; എട്ടുമാസം കഴിഞ്ഞാല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  7 days ago
No Image

ഇസ്‌റാഈല്‍ അക്രമണം ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു ഇന്ത്യൻ പ്രധാനമന്ത്രി 

qatar
  •  7 days ago
No Image

പോയി പോയി! മസ്കിൻ്റെ എല്ലാം പോയി; ഓറക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ഇനി ലോക സമ്പന്നൻ

International
  •  7 days ago
No Image

ഷാർക്ക് ഇന്റർസെക്ഷനിൽ നാല് ദിവസത്തെ താൽക്കാലിക ഗതാഗത നിയന്ത്രണം; അഷ്​ഗൽ

qatar
  •  7 days ago
No Image

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രാമനാട്ടുകര സ്വദേശിനിക്കും മലപ്പുറം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു

Kerala
  •  7 days ago
No Image

ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  7 days ago
No Image

കുവൈത്ത്: ഒറ്റ ദിവസം കൊണ്ട് ആശുപത്രി പാർക്കിംഗ് ലോട്ടുകളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് നിയമലംഘങ്ങൾ

latest
  •  7 days ago