പ്രതി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ജനൽ തുറന്ന് വീട്ടിനുള്ളിൽ കയറി; പ്രൊഫഷണൽ കൊലയാളിയല്ലന്ന് പോലീസ്
തിരുവാതുക്കലിൽ ദമ്പതികളെ വീടിനുള്ളിൽ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാർ (64), ഭാര്യ മീര (60) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രാഥമിക അന്വേഷണത്തിൽ, കൊലപാതകം രാത്രിയിൽ നടന്നതായും പ്രൊഫഷണൽ കൊലയാളിയല്ല എന്നുമാണ് പോലീസിന്റെ നിഗമനം.
പോലീസ് സൂചനകൾ പ്രകാരം, പ്രതി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ജനൽ തുറന്ന് വീട്ടിനുള്ളിൽ പ്രവേശിച്ച ശേഷം വാതിൽ തുറന്നു. കൊലപാതകത്തിന് ശേഷം വീട്ടിലെ ഡിവിആർ മോഷ്ടിക്കപ്പെട്ടതായും കണ്ടെത്തി. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
ആക്രമണത്തിനായി ഉപയോഗിച്ച കോടാലി വീട്ടില്‍ നിന്ന് പൊലിസ് കണ്ടെത്തി. പരിശോധനയില്‍ വീടിന്റെ പുറകു വശത്തെ വാതില്‍ അമ്മിക്കല്ല് ഉപയോഗിച്ച് തകര്‍ത്ത നിലയിലാണ് കണ്ടെത്തിയത്. അതേസമയം, മോഷണശ്രമം ഉണ്ടായിട്ടില്ലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. അലമാരയോ, ഷെല്‍ഫോ കുത്തിത്തുറന്നിട്ടില്ലെന്നും, ആഭരണങ്ങള്‍ ഉള്‍പ്പെടെ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി.
ഇരുവരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്ന് രാവിലെയാണ്. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വീടിനുള്ളിൽ ദമ്പതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരെയും പൊലിസിനെയും വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ രക്തം വാര്‍ന്ന നിലയിലായിരുന്നു. മുഖത്ത് ആയുധം കൊണ്ടുണ്ടാക്കിയ മുറിവുകള്‍ ഉണ്ടായിരുന്നു. അന്വേഷണത്തിനായി കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
മരിച്ച വിജയകുമാര്‍ പ്രമുഖ വ്യവസായിയും ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം ഉള്‍പ്പെടെയുള്ള ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയുമായിരുന്നു. വീടിനുള്ളിലും പരിസരത്തും പൊലിസ് സംഘം പരിശോധന നടത്തി വരികയാണ്. ഇപ്പോഴത്തെ വിവരങ്ങള്‍ ജോലിക്കാരിയുടെ മൊഴിയെ അടിസ്ഥാനമാക്കിയുള്ളതാണ്. മരണകാരണം വ്യക്തമല്ലെന്നും, വിശദമായി അന്വേഷിക്കുമെന്നും പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്.
വിജയകുമാറിന്റെ മകൻ ഗൗതമിന്റെ (2017-ൽ റെയിൽവേ ട്രാക്കിന് സമീപം മരിച്ചത്) കൊലപാതകവുമായി ബന്ധപ്പെട്ട് നടന്നിരുന്ന സിബിഐ അന്വേഷണവുമായി ഈ കൊലപാതകത്തിന് ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."