HOME
DETAILS

മുന്‍ ആന്ധ്രാ ഇന്റലിജന്‍സ് ഡിജിപി ആഞ്ജനേയലു അറസ്റ്റിൽ; സിനിമാനടി നൽകിയ പീഡനപരാതിയുടെ പശ്ചാത്തലത്തിൽ നടപടി

  
April 22, 2025 | 3:00 PM

Former Andhra Intelligence DGP Anjaneyalu Arrested Over Harassment Complaint by Actress

ബെംഗളൂരു: മുംബൈ സ്വദേശിയായ സിനിമാനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആന്ധ്രാപ്രദേശ് മുന്‍ ഇന്റലിജന്‍സ് ഡിജിപിയായ പി.എസ്.ആര്‍ ആഞ്ജനേയലുവിനെ അറസ്റ്റ് ചെയ്തു. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ആഞ്ജനേയലു നിലവിൽ സസ്പെൻഷനിലായിരുന്നു. ഹൈദരാബാദിൽ വച്ചാണ് അദ്ദേഹത്തെ ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തത്.

മുംബൈയിലെ ഒരു കോർപ്പറേറ്റ് ഉദ്യോഗസ്ഥന് എതിരെ നടി നൽകിയ ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ടാണ് നടപടി. കേസിൽ നിന്ന് പിൻമാറാനായി നടിയെയും മാതാപിതാക്കളെയും ഭീഷണിപ്പെടുത്തിയെന്നും, അവരെ കള്ളക്കേസിൽ കുടുക്കിയെന്നും നടിയുടെ പരാതിയിൽ പറയുന്നു.

വൈഎസ്ആർ കാവലും നേതാവുമായ കുക്കല വിദ്യാസാഗർ നൽകിയ ഭൂമി തട്ടിപ്പ് കേസിന്റെ അടിസ്ഥാനത്തിലാണ് അന്ന് നടിയെയും അവരുടെ കുടുംബത്തെയും അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലുള്ളതിനിടെ, ആഞ്ജനേയലു നേരിട്ടെത്തി ലൈംഗിക പീഡനക്കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയതായും ഭീഷണിപ്പെടുത്തിയതായും നടി പരാതിയിൽ ആരോപിച്ചു.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ആഞ്ജനേയലുവിനെ ആന്ധ്രയിലെ വിജയവാഡയിലേക്ക് കൊണ്ടുവന്നതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Former Andhra Pradesh Intelligence DGP PSR Anjaneyalu has been arrested following a harassment complaint filed by a Mumbai-based film actress. The actress alleged that Anjaneyalu illegally detained and threatened her and her parents to withdraw a sexual harassment case against a corporate executive. The incident took place during the tenure of the YSRCP government. Anjaneyalu, currently under suspension, was arrested in Hyderabad and taken to Vijayawada for further questioning.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനയിലെ എഞ്ചിനീയറിങ് മികവിന്റെ പ്രതീകമായി കണക്കാക്കിയ ഹോങ്കി പാലം തകര്‍ന്നുവീണു; ഉദ്ഘാടനം കഴിഞ്ഞത് അടുത്തിടെ

International
  •  16 days ago
No Image

'ലേലത്തിന് പോകൂ, ഒരു കച്ചവടത്തിലും ഏർപ്പെടരുത്'; സഞ്ജു സാംസണെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  16 days ago
No Image

ചിപ്പി തൊഴിലാളികള്‍ നല്‍കിയ സൂചന; കോവളത്ത് കടലിനടിയില്‍ കണ്ടെയ്‌നര്‍ കണ്ടെത്തി, എം.എസ്സി എല്‍സ 3 യുടേതെന്ന് സംശയം

Kerala
  •  16 days ago
No Image

ഒരു മാസത്തിനിടെ ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 282 തവണ, കൊല്ലപ്പെട്ടത് 242 ഫലസ്തീനികള്‍

International
  •  16 days ago
No Image

'എനിക്ക് ടീമിന് ഒരു ഭാരമാകാൻ താൽപ്പര്യമില്ല'; 2026 ലോകകപ്പിനെക്കുറിച്ച് മെസ്സിയുടെ വെളിപ്പെടുത്തൽ

Football
  •  16 days ago
No Image

എയർ അറേബ്യയിൽ വമ്പൻ റിക്രൂട്ട്മെന്റ്; നിരവധി തൊഴിലവസരങ്ങൾ, അറിയേണ്ടതെല്ലാം 

uae
  •  16 days ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌: എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

Kerala
  •  16 days ago
No Image

ഇനിമുതൽ കാത്തിരുന്ന് മുഷിയില്ല; തലബാത്ത് ഓർഡറുകൾ ഡ്രോൺ വഴി പറന്നെത്തും

uae
  •  16 days ago
No Image

ലോകത്തെ എക്കാലത്തെയും കുപ്രസിദ്ധമായ 10 കുറ്റകൃത്യങ്ങൾ; മനുഷ്യസ്വഭാവത്തിന്റെ ഇരുണ്ട അധ്യായങ്ങൾ

crime
  •  16 days ago
No Image

ദുബൈയിൽ ഈ മാസം അതിശയിപ്പിക്കുന്ന ഉൽക്കാവർഷം കാണാം; ലിയോണിഡ്‌സ് ഏറ്റവും നന്നായി കാണാൻ കഴിയുന്ന സ്ഥലങ്ങൾ ഇവ

uae
  •  16 days ago