HOME
DETAILS

വിനോദസഞ്ചാരികൾ മാന്യമായി വസ്ത്രം ധരിക്കണമെന്നും പ്രാദേശിക ആചാരങ്ങളെ മാനിക്കണമെന്നും ഒമാൻ; ലംഘിച്ചാൽ കടുത്ത ശിക്ഷകൾ

  
April 23, 2025 | 7:11 AM

Oman Warns Tourists Dress Modestly and Respect Local Customs

മസ്‌കത്ത്: ഗ്രാമങ്ങൾ, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ, ഓഫ്-റോഡ് പ്രദേശങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കുമ്പോൾ വിനോദസഞ്ചാരികളും സന്ദർശകരും മാന്യമായി വസ്ത്രം ധരിക്കണമെന്നും, പ്രാദേശിക ആചാരങ്ങൾ പാലിക്കണമെന്നും നിർദേശിച്ച് ഒമാൻ ടൂറിസം പൈതൃക മന്ത്രാലയം. ഒമാന്റെ പാരമ്പര്യങ്ങളോടും സാംസ്കാരിക മാനദണ്ഡങ്ങളോടും ഉള്ള ബഹുമാനത്തിന്റെ അടയാളമാണ് മാന്യമായ വസ്ത്രധാരണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

"പുരുഷന്മാരും സ്ത്രീകളും കാൽമുട്ടുകളും തോളുകളും മൂടുന്ന വസ്ത്രങ്ങൾ ധരിക്കണം. " കൂടാതെ, കുറഞ്ഞ ശബ്ദ നില നിലനിർത്തുക, ആളുകളുടെ ഫോട്ടോ എടുക്കുന്നതിന് മുമ്പ് അനുവാദം ചോദിക്കുക, സ്വകാര്യ സ്ഥലങ്ങളിൽ പ്രവേശിക്കാതിരിക്കുക തുടങ്ങിയ അടിസ്ഥാന മര്യാദകൾ പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. വിദേശ സന്ദർശകർ രാജ്യത്തിന്റെ വസ്ത്രധാരണരീതിയും പാരമ്പര്യങ്ങളും പാലിക്കുന്നത് ആദരവ് മാത്രമല്ല, നിയമം പാലിക്കുന്നതിന്റെ കൂടി ഭാഗമാണ്.

ഒമാനിലെ ശിക്ഷാ നിയമത്തിലെ ആർട്ടിക്കിൾ 294a പ്രകാരം, പൊതു മര്യാദയ്‌ക്കോ പ്രാദേശിക ആചാരങ്ങൾക്കോ ​​വിരുദ്ധമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന വ്യക്തികൾക്ക് ഒന്ന് മുതൽ മൂന്ന് മാസം വരെ തടവും 100 ​​മുതൽ 300 ഒമാൻ റിയാൽ വരെ പിഴയും ലഭിക്കും. കൂടാതെ, ഗ്രാമങ്ങളിലേക്കുള്ള സന്ദർശകർ വന്യജീവികളെ ശല്യപ്പെടുത്തുന്നതും, താമസക്കാരുടെ പ്രധാന വരുമാന മാർഗ്ഗമായി കണക്കാക്കുന്ന പഴങ്ങളോ പച്ചക്കറികളോ പറിച്ചെടുക്കുന്നതും, ഗ്രാമീണർ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയിക്കുന്ന ജലസ്രോതസ്സുകൾ മലിനമാക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. 

ഓഫ്-റോഡ് യാത്രക്കാരുടെ സുരക്ഷക്കായി യാത്രക്കാർ 4WD വാഹനങ്ങൾ ഉപയോഗിക്കണമെന്നും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും GPS ട്രാക്കറുകളും സുരക്ഷാ ഉപകരണങ്ങളും കൈവശം വയ്ക്കണമെന്നും സ്പെയർ ടയറുകൾ, വെള്ളം, ഭക്ഷണം, ഇന്ധനം എന്നിവ കരുതിവയ്ക്കണമെന്നും മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്. വടക്കൻ ഒമാനിലെ റുസ്താഖ് നിവാസിയായ അഹമ്മദ് അൽ ഹാത്മി പറഞ്ഞതിങ്ങനെയാണ് "ഒമാനികളായ ഞങ്ങൾ മറ്റു രാജ്യങ്ങളിൽ വിനോദയാത്ര പോകുമ്പോൾ, ഞങ്ങൾ സന്ദർശിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങളും ആചാരങ്ങളും പാലിക്കാറുണ്ട്. അതുപോലെ, ഞങ്ങളുടെ ഗ്രാമങ്ങൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികളും അങ്ങനെ ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു."അഹമ്മദ് അൽ ഹാത്മി പറഞ്ഞു. 

സന്ദർശകരിൽ അവബോധം വളർത്തുന്നതിനായി ടൂറിസം, പൈതൃക മന്ത്രാലയം മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും രാജ്യത്തുടനീളമുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇൻഫർമേഷൻ കൗണ്ടറുകൾ സ്ഥാപിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. അതേസമയം, നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിയമലംഘകർക്കെതിരെ നടപടിയെടുക്കുന്നതിനും 
റോയൽ ഒമാൻ പൊലിസ് (ആർ‌ഒ‌പി) ബീച്ചുകൾ, പാർക്കുകൾ, തെരുവുകൾ എന്നിങ്ങനെയുള്ള പൊതു സ്ഥലങ്ങൾ നിരീക്ഷിച്ചു വരികയാണ്. 

Oman has issued a warning to tourists, advising them to dress modestly and respect local customs to avoid severe penalties. The country aims to preserve its cultural heritage and traditions while promoting tourism. Visitors are expected to adhere to the guidelines to ensure a smooth and enjoyable experience in Oman



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്

Kerala
  •  22 days ago
No Image

ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത 

Environment
  •  22 days ago
No Image

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പിണറായി വിജയന്‍ ഒമാനില്‍; കേരളാ മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം 26 വര്‍ഷത്തിന് ശേഷം 

oman
  •  22 days ago
No Image

ദിനേന ഉണ്ടാകുന്നത് 100 ടണ്ണില്‍ അധികം കോഴി മാലിന്യം; സംസ്‌കരണ ശേഷി 30 ടണ്ണും - വിമര്‍ശനം ശക്തം

Kerala
  •  22 days ago
No Image

വഖ്ഫ് സ്വത്ത് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി 28ന് പരിഗണിക്കും

Kerala
  •  22 days ago
No Image

ബഹ്‌റൈനില്‍ മാരക ഫ്‌ളു വൈറസ് പടരുന്നു; താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

bahrain
  •  22 days ago
No Image

ഡല്‍ഹി മുഖ്യമന്ത്രിയുടെ ദീപാവലി വിരുന്നില്‍നിന്ന് ഉര്‍ദു മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി

National
  •  22 days ago
No Image

ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തിലേക്ക്; യു.എസിന്റെ അധിക തീരുവയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചേക്കും

National
  •  22 days ago
No Image

കര്‍ണാടകയിലെ വോട്ട് മോഷണം: ഒരോ വോട്ട് നീക്കാനും നല്‍കിയത് 80 രൂപ; കണ്ടെത്തലുമായി എസ്.ഐ.ടി

National
  •  22 days ago
No Image

മസാജ് സെന്ററിന്റെ മറവില്‍ അനാശാസ്യം: സൗദിയില്‍ പ്രവാസി അറസ്റ്റില്‍

Saudi-arabia
  •  22 days ago