HOME
DETAILS

ബംഗാളിൽ മുസ്ലിം പ്രദേശത്തെ പൊതു കക്കൂസിൽ പാക് പതാക സ്ഥാപിച്ച് വർഗീയകലാപം ഉണ്ടാക്കാനുള്ള ശ്രമം പാളി; രണ്ട് ഹിന്ദുത്വവാദികൾ പിടിയിൽ

  
May 02, 2025 | 1:23 PM

Two Hindutva Group Members Arrested in West Bengal for Pasting Pakistani Flag to Incite Communal Tensions

 

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുസ്ലിം പ്രദേശത്തെ പൊതു കക്കൂസിൻ്റെ ചുമരിൽ പാകിസ്ഥാൻ്റെ പതാക സ്ഥാപിച്ച് വർഗീയകലാപം ഉണ്ടാക്കാനുള്ള ശ്രമം പോലിസ് പൊളിച്ചു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ അകൈപൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള പൊതു ശൗചാലയത്തിന്റെ ചുമരിൽ ആണ് പാകിസ്ഥാൻ പതാക ഒട്ടിച്ചത്. സംഭവത്തിന് പിന്നിൽ മുസ്ലിംകൾ ആണെന്ന് ഹിന്ദുത്വ സംഘടനകൾ പ്രചാരണം നടത്തിവരുന്നതിനിടെ രണ്ട് പേരെ പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. വർഗീയ സംഘർഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവൃത്തി നടത്തിയതെന്നും അറസ്റ്റിലായ ചന്ദൻ മലാക്കർ (30), പ്രോഗ്യാജിത് മൊണ്ടൽ (45) എന്നിവർ തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവര്ത്തകര് ആണെന്നും പോലിസ് പറഞ്ഞു. ഇരുവർക്കും സനാതനി ഏകതാ മഞ്ച് എന്ന ഹിന്ദുത്വ സംഘടനയുമായി ബന്ധമുണ്ടെന്നും ബംഗാവ് ജില്ല പോലീസ് സൂപ്രണ്ട് ദിനേശ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു, 

 

സംഭവത്തിൽ പോലിസ് പറഞ്ഞത് ഇപ്രകാരം: സ്റ്റേഷനു സമീപമുള്ള ഒരു ശൗചാലയത്തിന്റെ ചുമരിൽ പാകിസ്ഥാൻ ദേശീയ പതാക ഒട്ടിച്ചിരിക്കുന്നത് ഞങ്ങൾ കണ്ടെത്തി. ഇതിന് പിന്നിൽ രണ്ട് പ്രദേശവാസികളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വർഗീയ കലാപം സൃഷ്ടിക്കാൻ അവർ 'ഹിന്ദുസ്ഥാൻ മുർദാബാദ്', 'പാകിസ്ഥാൻ സിന്ദാബാദ്' എന്നിവ എഴുതുകയും ചെയ്തു. ഇന്റലിജൻസ് വിവരങ്ങൾ ഉപയോഗിച്ചാണ് പ്രതികളെ കണ്ടെത്തിയത്. പ്രസക്തമായ നിയമ വകുപ്പുകൾ പ്രകാരം പ്രതികൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ സനാതനി ഏകതാ മഞ്ചിന്റെ പങ്കാളിത്തം സ്ഥിരീകരിച്ചു. ഇരുവരും സംഘടനയിലെ സജീവ അംഗങ്ങളാണെന്ന് പറഞ്ഞു.

Two Hindutva Group Members Arrested in West Bengal for Pasting Pakistani Flag to Incite Communal Tensions

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി സ്‌ഫോടനം:  ചുവന്ന കാറിനായി തിരച്ചില്‍ ഊര്‍ജ്ജിതം, ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം

National
  •  a month ago
No Image

ഖത്തറിൽ മഴതേടിയുള്ള നമസ്കാരം നാളെ; നമസ്കാരം നടക്കുന്ന പള്ളികളുടെ ലിസ്റ്റ് പുറത്തുവിട്ട് ഔഖാഫ് മന്ത്രാലയം

qatar
  •  a month ago
No Image

ശിരോവസ്ത്ര വിലക്ക് വിവാദം: സെന്റ് റീത്താസ് സ്കൂൾ പിടിഎ പ്രസിഡന്റിന് സ്ഥാനാർത്ഥിത്വം നൽകി എൻഡിഎ

Kerala
  •  a month ago
No Image

അഞ്ച് പ്രവൃത്തി ദിനങ്ങൾ, ഏഴ് മണിക്കൂർ ജോലി; സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ തൊഴിൽ സമയം പ്രഖ്യാപിച്ച് കുവൈത്ത്

Kuwait
  •  a month ago
No Image

കുവൈത്ത് അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം: തൃശ്ശൂർ, കൊല്ലം സ്വദേശികൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

ദുബൈ സയൻസ് സിറ്റിയിലും പ്രൊഡക്ഷൻ സിറ്റിയിലും ഇനി പെയ്ഡ് പാർക്കിം​ഗ്; നിരക്കുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  a month ago
No Image

'ജാതി അധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുന്നു'; കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

Kerala
  •  a month ago
No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ഹരിപ്പാട് സ്വദേശി സലാലയില്‍ അന്തരിച്ചു

oman
  •  a month ago
No Image

പഞ്ചായത്ത് മെമ്പറായാല്‍ 7000 രൂപ, അപ്പോ പ്രസിഡന്റിനും മേയര്‍ക്കുമോ? പ്രതിഫലം ഇങ്ങനെ..

Kerala
  •  a month ago