HOME
DETAILS

മനുഷ്യക്കടത്ത് കേസില്‍ ഒമാനില്‍ മൂന്ന് പേര്‍ അറസ്റ്റില്‍; കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍

  
Shaheer
June 19 2025 | 06:06 AM

Three Arrested in Oman Human Trafficking Case Sentenced to 15 Years in Prison

മസ്‌കത്ത്: മനുഷ്യക്കടത്ത് കേസില്‍ മസ്‌കത്തില്‍ ഒരു ഒമാനി പൗരനും രണ്ട് ഈജിപ്ഷ്യന്‍ നിവാസികളും അറസ്റ്റിലായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മനുഷ്യക്കടത്ത് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി, മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലിസ് കമാന്‍ഡും സ്‌പെഷ്യല്‍ ടാസ്‌ക്‌ഫോഴ്‌സ് പൊലിസ് കമാന്‍ഡും ചേര്‍ന്നാണ് അറസ്റ്റ് നടത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലിസ് (ROP) സ്ഥിരീകരിച്ചു.

'മനുഷ്യക്കടത്ത് കുറ്റം ചുമത്തി ഒരു ഒമാനി പൗരനും രണ്ട് ഈജിപ്ഷ്യന്‍ പൗരന്മാരും ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു,' റോയല്‍ ഒമാന്‍ പൊലിസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ഒമാനിലെ മനുഷ്യക്കടത്ത് വിരുദ്ധ നിയമപ്രകാരം, കുറ്റവാളികള്‍ക്ക് 7 മുതല്‍ 15 വര്‍ഷം വരെ തടവും 100,000 ഒമാനി റിയാല്‍ വരെ പിഴയും ലഭിക്കും. നിയമം നടപ്പിലാക്കുന്നതിലും ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിലും അധികാരികള്‍ പ്രതിബദ്ധത ഉറപ്പിച്ചു. മനുഷ്യക്കടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Omani authorities have arrested three individuals in a human trafficking case. All were convicted and sentenced to 15 years in prison as part of ongoing anti-trafficking efforts.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 days ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 days ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 days ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 days ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 days ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 days ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 days ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 days ago