HOME
DETAILS

ഗള്‍ഫ് നഗരങ്ങള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങള്‍ ആവുന്നതിനു പിന്നിലെ കാരണമിത്

  
Shaheer
June 19 2025 | 09:06 AM

Why Gulf Cities Rank Among the Safest in the World

ദുബൈ: ദുബൈ: 2025ലെ നംബിയോ സുരക്ഷാ സൂചിക പ്രകാരം, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളില്‍ ആറെണ്ണവും ഗള്‍ഫ് മേഖലയിലാണ്. അബൂദബി, ദോഹ, ദുബൈ, ഷാര്‍ജ, മനാമ, മസ്‌കത്ത് എന്നീ നഗരങ്ങളാണ് സുരക്ഷാസൂചികയിലെ ആദ്യ പത്തില്‍ ഇടംനേടിയത്.

ഇസ്‌റാഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍, ഈ നേട്ടം ഗള്‍ഫ് രാഷ്ട്രങ്ങളുടെ സുരക്ഷാ മികവിനെ ശ്രദ്ധേയമാക്കുന്നു.

ദീര്‍ഘവീക്ഷണമുള്ള നേതൃത്വം, തന്ത്രപരമായ നഗരാസൂത്രണം, സംസ്‌കാരം എന്നിവ സംയോജിപ്പിച്ച് ഗള്‍ഫിനെ സുരക്ഷയുടെയും ക്രമത്തിന്റെയും യഥാര്‍ത്ഥ പുരോഗതിയുടെയും ഒരു കോട്ടയാക്കി മാറ്റി.  ലോകത്തെ ആകര്‍ഷിക്കുന്ന നഗരങ്ങളാക്കി മാറ്റിയതിന്റെ തെളിവ് കൂടിയാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളുടെ പട്ടികയില്‍ ആറ് ഗള്‍ഫ് ഗള്‍ഫ് നഗരങ്ങള്‍ ഇടംനേടിയത്.

സുരക്ഷയുടെ അടിത്തറ

നംബിയോ സുരക്ഷാ സൂചിക കുറ്റകൃത്യ നിരക്ക് മാത്രമല്ല, രാത്രി സുരക്ഷിതമായി നടക്കാനുള്ള സൗകര്യം, നിസ്സാര കുറ്റകൃത്യങ്ങളുടെ വ്യാപനം, നിയമപാലന ഏജന്‍സികളുടെ കാര്യക്ഷമത, പൊതുജനങ്ങളുടെ സുരക്ഷാ ധാരണ എന്നിവയും അളക്കുന്നു. സുരക്ഷാസൂചികയിലെ ഗള്‍ഫ് നഗരങ്ങളുടെ ആധിപത്യം ദീര്‍ഘവീക്ഷണമുള്ള നേതൃത്വം, തന്ത്രപരമായ നഗരാസൂത്രണം, സ്ഥിരതയുടെ സംസ്‌കാരം എന്നിവയുടെ ഫലമാണ്.

സുരക്ഷയ്ക്ക് മുന്‍ഗണന

അബൂദബി

ഒരു ദശാബ്ദത്തോളമായി ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബൂദബി തുടരുന്നു. മള്‍ട്ടി ഏജന്‍സി ഏകോപനം, ശക്തമായ സിവില്‍ ഡിഫന്‍സ്, എഐ അധിഷ്ഠിത നിയമ നിര്‍വഹണം എന്നിവയും അബൂദബിയുടെ സുരാക്ഷാശ്രമങ്ങള്‍ക്ക് മാറ്റുകൂട്ടുന്നു. 2025ലെ നംബിയോ സുരക്ഷാ സൂചിക പ്രകാരം, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായ അബൂദബി താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷിതവും സ്വാഗതാര്‍ഹവുമായ അന്തരീക്ഷം ഒരുക്കുന്നു. ലൂവ്രെ അബൂദബി ഉള്‍പ്പെടെയുള്ള ലോകോത്തര മ്യൂസിയങ്ങള്‍ പാരമ്പര്യവും നവീനതയും സമന്വയിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രമായി നഗരത്തിനെ മാറ്റുന്നു. ഫെരാരി വേള്‍ഡ്, യാസ് വാട്ടര്‍വേള്‍ഡ് തുടങ്ങിയ തീം പാര്‍ക്കുകളും മികച്ച വ്യോമ കണക്റ്റിവിറ്റിയും അബൂദബിയെ വിനോദത്തിനും ജീവിതശൈലിക്കും അനുയോജ്യമായ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നു.

ദുബൈ

കര്‍ക്കശമായ നിയമനിര്‍മ്മാണമാണ് ദുബൈയിലെ സുരക്ഷയുടെ അടിത്തറ. ദുബൈയിലെ ഇഇഠഢ, ഗതാഗത നിരീക്ഷണ സംവിധാനങ്ങള്‍ ലോകോത്തരമാണ്. 

സാമ്പത്തിക സ്വതന്ത്ര മേഖലകള്‍, ലോകോത്തര സുരക്ഷ, ഫ്രീഹോള്‍ഡ് പ്രോപ്പര്‍ട്ടി നിയമങ്ങള്‍ എന്നിവ ദുബൈയെ ആഗോള ശക്തികേന്ദ്രമാക്കി മാറ്റി. അന്താരാഷ്ട്ര ബിസിനസുകളെയും പ്രതിഭകളെയും ആകര്‍ഷിക്കുന്ന ദുബൈ, ഐക്കണിക് ലാന്‍ഡ്മാര്‍ക്കുകള്‍, ആഡംബര അനുഭവങ്ങള്‍, തടസ്സമില്ലാത്ത അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയുമായി മുന്‍നിര ടൂറിസം കേന്ദ്രമായി തുടരുന്നു.

ഷാര്‍ജ

ഷാര്‍ജയിലെ അകഅധിഷ്ഠിത പൊലിസിംഗും പൊതുസേവന പരിഷ്‌കാരങ്ങളും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നു.

ദോഹ

സാമൂഹിക ഐക്യത്തിനും പൗരക്ഷേമത്തിനും ഊന്നല്‍ നല്‍കുന്ന ഖത്തറിന്റെ സുരക്ഷാ തന്ത്രങ്ങളാണ് ദോഹയുടെ ഉയര്‍ച്ചയ്ക്ക് പിന്നിലെ രഹസ്യം.

മനാമ

ഡിജിറ്റല്‍, ഭൗതിക സുരക്ഷാ ചട്ടക്കൂടുകളിലെ നിക്ഷേപമാണ് ബഹ്‌റൈനിന്റെ തലസ്ഥാനത്തിന് മികച്ച റാങ്ക് നേടിക്കൊടുത്തത്.

മസ്‌കത്ത്

ഒമാന്റെ ശാന്തവും ഫലപ്രദവുമായ ഭരണം, ശക്തമായ സ്ഥാപനങ്ങള്‍, സമൂഹകേന്ദ്രീകൃത നയങ്ങള്‍ എന്നിവയാണ് മസ്‌കത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നത്

ഗള്‍ഫ് രാഷ്ട്രങ്ങള്‍ സുരക്ഷയെ മുന്‍നിര്‍ത്തി അച്ചടക്കത്തോടെയും വ്യക്തതയോടെയും ദേശീയ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതാണ് ഈ നഗരങ്ങളെ ആഗോള സുരക്ഷാ റാങ്കിംഗില്‍ മുന്നില്‍ നിര്‍ത്തുന്നത്.

Discover the key factors that make Gulf cities like Dubai, Abu Dhabi, and Doha some of the safest in the world, from strict laws to advanced surveillance and social stability.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം

National
  •  4 days ago
No Image

സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്

Kuwait
  •  4 days ago
No Image

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി

National
  •  4 days ago
No Image

'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്

International
  •  4 days ago
No Image

ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു

International
  •  4 days ago
No Image

ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്

National
  •  4 days ago
No Image

പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം

Kerala
  •  4 days ago
No Image

വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ

Kerala
  •  4 days ago
No Image

വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ

latest
  •  4 days ago
No Image

സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്

Kerala
  •  4 days ago