വേടനെ വേട്ടയാടിയോ? ഉദ്യേഗസ്ഥർക്കെതിരേ നടപടിയുണ്ടാകും; വിഷയത്തിൽ രണ്ട് തോണിയിൽ കാലിട്ട് വനം വകുപ്പ് മേധാവി
തിരുവനന്തപുരം: പുലിപ്പല്ല് കേസിൽ റാപ്പർ വേടനെ വേട്ടയാടിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ നടപടിക്കൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം വനം വകുപ്പ് നടപടി തുടങ്ങി. അറസ്റ്റ് സംബന്ധിച്ച് മുന്നണിയിലെ പല രാഷ്ട്രീയ കക്ഷികളും നിലപാട് കടുപ്പിച്ചതോടെയാണ് ഉദ്യോഗസ്ഥർക്കെതിരേ നടപടി നീക്കം. നടപടിക്ക് മുമ്പായി വനംമന്ത്രി എ.കെ ശശീന്ദ്രൻ വകുപ്പ് മേധാവി രാജേഷ് രവീന്ദ്രനോട് റിപ്പോർട്ട് തേടി.
എന്നാൽ ഉദ്യോഗസ്ഥരെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയുമുള്ള റിപ്പോർട്ടാണ് ഇന്നലെ വനംമേധാവി അഡിഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയത്. വേടനെതിരായ കേസിൽ നടപടി ക്രമങ്ങൾ പാലിച്ചുവെന്നാണ് റിപ്പോർട്ടിൽ ന്യായീകരിച്ചിരിക്കുന്നത്. ഷെഡ്യൂൾ ഒന്നു പ്രകാരം അതീവസംരക്ഷിത വന്യജീവിയാണ് പുലി. അതിന്റെ ശരീരഭാഗങ്ങൾ കൈവശം വച്ചു എന്ന് പ്രാഥമികമായി തെളിഞ്ഞാൽ കേസെടുക്കണമെന്നാണ് നിയമം. അതനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്ന് റിപ്പോർട്ട് പറയുന്നു.
പൊലിസ് കൈമാറിയ കേസായതിനാലാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നതെന്നാണ് വിശദീകരണം. എന്നാൽ, കേസിൽ ശ്രീലങ്കൻ ബന്ധം ആരോപിച്ചത് ശരിയായില്ല. മാധ്യമങ്ങൾക്ക് വിവരം പങ്കുവച്ചത് സർവിസ് ചട്ടലംഘനമാണ്. മാധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകി. ഇവ മോശം സന്ദേശത്തിന് കാരണമായെന്നും റിപ്പോർട്ടിലുണ്ട്. ഉദ്യോഗസ്ഥരുടെ വീഴ്ച കണക്കിലെടുത്ത് സ്ഥലം മാറ്റമുൾപ്പെെടയുള്ള നടപടി എടുത്ത് തടിയൂരാനുള്ള ശ്രമത്തിലാണ് വനംമന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."