HOME
DETAILS

പച്ചക്കറികളിലെ വിഷാംശം കളയാന്‍ ഇതു മാത്രം ചെയ്താല്‍ മതി

  
May 06 2025 | 09:05 AM

To remove toxins from vegetables

 

പച്ചക്കറികള്‍ കഴിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യം തന്നെയാണ്. അതിനായി നമ്മള്‍ അധിക വീടുകളിലും അത്യാവശ്യത്തിനുള്ള പച്ചക്കറികള്‍ നട്ടുവളര്‍ത്താറുമുണ്ട്. എന്നാല്‍ അതിനു സ്ഥലമില്ലാത്തവര്‍ക്ക് കടയില്‍ നിന്നു വാങ്ങുകയല്ലാതെ വേറെ നിവൃത്തിയുമില്ല. എന്നാല്‍ കടകളില്‍ നിന്നു ലഭിക്കുന്ന പച്ചക്കറികളില്‍ വിഷാംശം ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്.

വിഷമുള്ള പച്ചക്കറികള്‍ കഴിക്കുന്നത് ആരോഗ്യത്തിന് പകരം രോഗങ്ങളായിരിക്കും നമുക്ക് നല്‍കുന്നത്. എന്നാല്‍ പച്ചക്കറികളിലെ വിഷാംശം കളയാന്‍ ഇങ്ങനെ മാത്രം ചെയ്താല്‍ മതി. 

കറിവേപ്പിലയിലും മല്ലിയിലയിലുമടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ നീക്കം ചെയ്യാന്‍ വിനാഗിരി ഉപയോഗിച്ചും വാളന്‍പുളി ഉപയോഗിച്ചും ചെയ്യാവുന്നതാണ്. വിനാഗിരി 250 മില്ലി ഒന്നര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചത്. വാളന്‍പുളി 250 ഗ്രാം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞ് അരിച്ചെടുത്തത് . ഇവ10 മിനിറ്റ് വാളന്‍പുളി ലായനിയിലോ വിനാഗിരിയിലോ ഇലകള്‍ മുക്കിവയ്ക്കുക.

 

2242.jpg

കുറച്ച് സമയം അങ്ങനെ തന്നെ വച്ചതിനു ശേഷം നന്നായി കഴുകിയെടുക്കുക. അതിനു ശേഷം മല്ലിയിലയുടെ തണ്ട് മുറിച്ചെടുത്ത് തുടച്ചു വയ്ക്കുക. ഈര്‍പ്പം മുഴുവനായും പോയതിനു ശേഷം ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ് എയര്‍ടൈറ്റായ പാത്രത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. 

ഇങ്ങനെയുള്ള പച്ചക്കറികള്‍ വാങ്ങിയ ഉടനെ ഫ്രിഡ്ജില്‍ വയ്ക്കരുത്. ഇവ നന്നായി വെള്ളത്തില്‍ കഴുകിയെടുക്കണം. ശേഷം വിനാഗിരി അല്ലെങ്കില്‍ വാളന്‍പുളി ലായനിയില്‍ കുറച്ച് നേരം മുക്കിവയ്ക്കുക. കൂടാതെ മഞ്ഞളും ഉപ്പും ഉപയോഗിച്ചും പച്ചക്കറികള്‍ വൃത്തിയാക്കാവുന്നതാണ്.

കഴുകി കഴിഞ്ഞാല്‍ ഈര്‍പ്പം നന്നായി തുടച്ചെടുക്കണം. നനവ് ഒട്ടുമില്ലെന്ന് ഉറപ്പിച്ചതിന് ശേഷമേ അടച്ചുസൂക്ഷിക്കാന്‍ പാടുള്ളൂ. 

ക്യാരറ്റും മുരിങ്ങയുമൊക്കെ ഉപ്പും മഞ്ഞള്‍പ്പൊടിയും ഉപയോഗിച്ച് നന്നായി കഴുകിയാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളെ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സാധിക്കും.

കഴുകി എടുത്തതിനു ശേഷം നല്ല വൃത്തിയുള്ള തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുക്കുകയും വേണം. എന്നിട്ടേ ഫ്രിഡ്ജില്‍ സൂക്ഷിക്കാവൂ. 

 

lai.jpg


പച്ചമുളകും തക്കാളിയും നന്നായി കഴുകിയെടുത്തതിന് ശേഷം വിനാഗിരി ലായനിയില്‍ മുക്കിവയ്ക്കാവുന്നതാണ്. ശേഷം നന്നായി കഴുകി തുടച്ചെടുക്കണം. പച്ചക്കറിയിലെ ഞെട്ടുകള്‍ അടര്‍ത്തിയെടുത്തതിന് ശേഷം വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. 

കാബേജ് പാകം ചെയ്യുന്നതിനു മുമ്പായി അതിന്റെ മുകളിലുള്ള മൂന്ന് ഇതെളെങ്കിലും അടര്‍ത്തി മാറ്റിക്കളയുക. അതിനു ശേഷം ഉപ്പു വെള്ളത്തില്‍ നന്നായി കഴുകിയെടുത്ത് ഉപയോഗിക്കാവുന്നതാണ്. 

തക്കാളി - ആപ്പിള്‍  കേടുവരാതിരിക്കാനായി വാക്‌സ് പുരട്ടാറുണ്ട്. അതുകൊണ്ട് ഉപയോഗിക്കുന്നതിനു മുമ്പ് ഈ വാക്‌സ് കോട്ടിങ് കളയാന്‍ ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് ചെറുചൂടുള്ള വെള്ളത്തില്‍ മുക്കിവയ്ക്കാവുന്നതാണ്. 

പച്ചക്കറികള്‍ ഒരു മണിക്കൂര്‍ വെള്ളത്തില്‍ മുക്കിവച്ച് അതിനു ശേഷം ചൂടുള്ള വെള്ളത്തില്‍ ഒന്നു കൂടെ മുക്കിയെടുക്കുന്നതും വളരെ നല്ലതാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ തിരിച്ചടിയില്‍ ജയ്‌ഷെ തലവന്റെ പത്ത് കുടുംബാംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടു- റിപ്പോര്‍ട്ട്

National
  •  19 hours ago
No Image

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഈ വർഷം വിസയില്ലാതെ യാത്ര ചെയ്യാവുന്ന 58 രാജ്യങ്ങൾ ഏതെല്ലാം

National
  •  20 hours ago
No Image

തൊഴിൽ ശക്തിയിലെ അസന്തുലിതാവസ്ഥ; ഓരോ സ്ഥപനത്തിലും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണമെന്ന് ഒമാൻ

oman
  •  20 hours ago
No Image

പാകിസ്ഥാനിലേക്കുള്ള വിമാന സർവീസ് നിർത്തി വെച്ച് ഖത്തർ എയർവെയ്‌സ്

qatar
  •  20 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ മുന്നറിയിപ്പ്: വിമാനത്താവളങ്ങൾ 72 മണിക്കൂറിലധികം അടച്ചിട്ടേക്കും, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

National
  •  20 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിലേക്കുള്ള നിരവധി സർവിസുകൾ റദ്ദാക്കി എമിറേറ്റ്സ്

uae
  •  20 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ ബ്രീഫിംഗിൽ താരങ്ങളായ സൈന്യത്തിന്റെ വനിതാ മുഖങ്ങൾ

National
  •  21 hours ago
No Image

ഇന്നും കൂടി, ഇനിയും കുതിക്കാന്‍ സാധ്യത, പൊന്നു വേണ്ടവര്‍ ഇന്ന് തന്നെ വാങ്ങിക്കോ 

Business
  •  21 hours ago
No Image

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂർണ പിന്തുണ അറിയിച്ച് ഖത്തർ

qatar
  •  a day ago
No Image

ഹജ്ജ് നിയമങ്ങള്‍ ലംഘിച്ച 42 പ്രവാസികള്‍ സഊദിയില്‍ അറസ്റ്റില്‍

Saudi-arabia
  •  a day ago