HOME
DETAILS

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലെ മുഴുവന്‍ ബാറ്ററികളും മാറ്റും

  
May 07 2025 | 03:05 AM

All Batteries in Kozhikode Medical College Emergency Department to Be Replaced

കോഴിക്കോട്: അടുത്തടുത്ത ദിവസങ്ങളില്‍ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം കെട്ടിടത്തില്‍ തീയും പുകയും ഉണ്ടായതോടെ എല്ലാ നിലയിലേയും യു.പി.എസ് ബാറ്ററികള്‍ മാറ്റാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി ഒന്നാം നിലയിലെ എം.ആര്‍.ഐ യൂനിറ്റിലെ 120 ബാറ്ററികള്‍ മാറ്റി സ്ഥാപിച്ചു. കഴിഞ്ഞ ദിവസം പുക ഉയര്‍ന്ന ഓപ്പറേഷന്‍ തിയറ്ററിനകത്തെ ബാറ്ററികള്‍ മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.    തിങ്കളാഴ്ചത്തെ സംഭവത്തിന് പിന്നാലെ അത്യാഹിത വിഭാഗത്തില്‍ ഫൊറന്‍സിക് വിദഗ്ധസംഘം വീണ്ടും പരിശോധന നടത്തി. കണ്ണൂര്‍ റീജ്യനല്‍ ഫൊറന്‍സിക് സയന്‍സ് ലാബിലെ സയിന്റിഫിക് ഓഫിസര്‍ ശ്രുതിലേഖയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.  

നേരത്തെ ഇവിടെ പരിശോധന നടത്തിയ കോഴിക്കോട് നിന്നുള്ള സംഘവും ഒപ്പമുണ്ടായിരുന്നു. രാവിലെ 10.30 നാരംഭിച്ച പരിശോധന ഉച്ചയ്ക്ക് 2.30 വരെ നീണ്ടു. കഴിഞ്ഞ വെള്ളിയാഴ്ച തീപിടിത്തമുണ്ടായ എം.ആര്‍.ഐ സ്‌കാനിങ് മെഷിന്റെ യു.പി.എസ് മുറിയിലാണ് ആദ്യം പരിശോധന നടത്തിയത്.   എം.ആര്‍.ഐ യൂനിറ്റിന്റെ കത്തിയ യു.പി.എസ് ബാറ്ററികള്‍ ഉള്‍പ്പെടെ സംഘം പരിശോധിച്ചു.  തീപിടിത്തമുണ്ടായ രണ്ടിടത്തേയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അപകടസമയത്ത് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍, ജീവനക്കാര്‍, എം.ആര്‍.ഐ എടുക്കാന്‍ വന്ന രോഗികളുടെ ബന്ധുക്കള്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

യു.പി.എസ് നിര്‍മാതാക്കളോടും ആന്വല്‍ മെയിന്റന്‍സ് കോണ്‍ട്രാക്ട് (എ.എം.സി) എടുത്ത കമ്പനിയോടും വിശദീകരണം തേടിയിട്ടുണ്ട്. തിങ്കളാഴ്ച പകല്‍ പുക ഉയര്‍ന്ന ആറാം നിലയിലും സംഘം പരിശോധന നടത്തി.  പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍ വിഭാഗവും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റും കെട്ടിടത്തില്‍ പരിശോധ നടത്തിയിരുന്നു.  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കില്ല; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ധനമന്ത്രാലയം

National
  •  3 days ago
No Image

പാർക്കിംഗ് ഫീസിനെച്ചൊല്ലി തർക്കം; രബീന്ദ്ര മെമ്മോറിയൽ മ്യൂസിയത്തിന് നേരെ ആക്രമണം 

International
  •  3 days ago
No Image

മുണ്ടക്കൈ,ചൂരൽമല ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളൽ അസാധ്യം; ശുപാർശ ചെയ്യാനുള്ള അധികാരം നഷ്ടപ്പെട്ടുവെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

National
  •  3 days ago
No Image

പുതിയ യുഎഇ ദിര്‍ഹം ചിഹ്നം; ചെയ്യേണ്ടതും ചെയ്യരുതാത്തതും, എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

uae
  •  3 days ago
No Image

പൗരന്മാര്‍ക്ക് മാത്രമല്ല ഇനിമുതല്‍ യുഎഇ റെസിഡന്‍സി വിസയുള്ള പ്രവാസികള്‍ക്കും അര്‍മേനിയയില്‍ വിസ ഫ്രീ എന്‍ട്രി

uae
  •  3 days ago
No Image

ദേശീയപാത 66-ലെ നിർമാണത്തിൽ ​ഗുരുതര വീഴ്ച: കരാറുകാർക്ക് രണ്ടുവർഷ വിലക്കും പൂർണ നഷ്ടപരിഹാരവും - നിതിൻ ഗഡ്കരി

National
  •  3 days ago
No Image

സ്കൂൾ സമയമാറ്റം പിൻവലിക്കാൻ ഹൈക്കോടതി അനുമതി വേണം; ഏതെങ്കിലും വിഭാ​ഗത്തിന് ബുദ്ധിമുട്ടുണ്ടെങ്കിൽ പരിഹരിക്കാം, പരാതി വരട്ടെയെന്ന് - മന്ത്രി വി ശിവൻകുട്ടി 

Kerala
  •  3 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പിവി അൻവർ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ടുകൾ പിടിക്കും, ഷൗക്കത്തിന് നേരിയ മുൻതൂക്കം - കെ മുരളീധരൻ

Kerala
  •  3 days ago
No Image

13 സ്റ്റേഷനുകളിലെ ഗതാഗത, കുറ്റകൃത്യ സംവിധാനങ്ങള്‍ നവീകരിക്കാന്‍ ദുബൈ പൊലിസ്

uae
  •  3 days ago
No Image

വന്യമൃഗ നിയന്ത്രണത്തിന് അധികാര പരിമിതി: കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടിയിൽ കേരളത്തിന് തിരിച്ചടി

Kerala
  •  3 days ago