HOME
DETAILS

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള പാപ്പല്‍ കോണ്‍ക്ലേവിന് ഇന്ന് തുടക്കം

  
May 07 2025 | 02:05 AM

Papal conclave to elect new pope begins today

വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കര്‍ദിനാള്‍ കോണ്‍ക്ലേവ് ഇന്ന് തുടങ്ങും. കോണ്‍ക്ലേവിന് മുന്നോടിയായി എല്ലാ കര്‍ദിനാള്‍മാരും പങ്കെടുക്കുന്ന യോഗം ഇന്നലെ നടന്നു. വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണ് ഇപ്പോള്‍ വത്തിക്കാനിലുള്ളത്. ഇവര്‍ ചൊവ്വാഴ്ചയോടെ സാന്താ മാര്‍ത്താ അതിഥി മന്ദിരത്തിലേക്ക് താമസം മാറി. കോണ്‍ക്ലേവിനു മുന്നോടിയായി തെരഞ്ഞെടുപ്പ് യോഗം നടക്കുന്ന സിസ്‌റ്റൈന്‍ ചാപ്പലിനു മുകളില്‍ പുകക്കുഴലും ബാലറ്റുകള്‍ കത്തിക്കുന്നതിനുള്ള സ്റ്റൗ അടുപ്പും സ്ഥാപിച്ചിട്ടുണ്ട്.

മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവ് എത്രദിവസം നീളുമെന്ന് കൃത്യമായി പറയാനാകില്ല. മണിക്കൂറുകള്‍ക്കകം പുതിയ പാപ്പയെ കണ്ടെത്തിയതും 2 വര്‍ഷവും 9 മാസവും നീണ്ടതുമായ കോണ്‍ക്ലേവുകളും ചരിത്രത്തിലുണ്ട്. വത്തിക്കാന്‍ മുന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനാകും കോണ്‍ക്ലേവിന്റെ അധ്യക്ഷന്‍.80നു താഴെ പ്രായമുള്ള കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടവകാശം. മൂന്നിലൊന്ന് (ചുരുങ്ങിയത് 133ല്‍ 89 വോട്ട്) ഭൂരിപക്ഷം ലഭിക്കുന്നയാളെയാണ് പുതിയ മാര്‍പാപ്പയായി തെരഞ്ഞെടുക്കുക. പ്രതിദിനം നാലു രഹസ്യ വോട്ടുകളാണ് നടക്കുക. ഓരോ ബാലറ്റിനു ശേഷവും ചാപ്പലിലെ പുകക്കുഴലിലൂടെ പുക പുറത്തേക്കുവരും. കറുത്ത പുകയാണ് വരുന്നതെങ്കില്‍ തീരുമാനമായില്ല എന്നാണര്‍ഥം. പുതിയ പാപ്പയെ തെരഞ്ഞെടുത്താല്‍ വെളുത്ത പുക പുറത്തേക്കു വിടും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിനിമാ സ്റ്റൈലിൽ കെഎസ്ആർടിസിയുടെ ചില്ല് തകർത്ത് പുറത്തേക്ക് ചാടി യുവാവ്; സംഭവം മാനന്തവാടി ദ്വാരകയിൽ

Kerala
  •  2 days ago
No Image

ഹിജ്‌റ വര്‍ഷാരംഭം: ജൂണ്‍ 27ന് യുഎഇയില്‍ പൊതു അവധി

uae
  •  2 days ago
No Image

ക്ഷേമപെന്‍ഷന്‍ വിതരണം ജൂണ്‍ 20 മുതല്‍ 

Kerala
  •  2 days ago
No Image

കേദാർനാഥ് ഹെലികോപ്ടർ അപകടം: ആര്യൻ ഏവിയേഷനെതിരെ കേസെടുത്തു; നടപടി മുന്നറിയിപ്പും സമയക്രമവും പാലിക്കാതിരുന്നതിന്

National
  •  2 days ago
No Image

ഉത്തര്‍പ്രദേശില്‍ കനത്ത മഴ തുടരുന്നു; രണ്ട് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 25 പേർ

National
  •  2 days ago
No Image

പറന്നുയര്‍ന്നു...താഴ്ചയിലേക്ക്..അടുത്ത നിമിഷം തീഗോളം; ലോകത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ ദൃശ്യം പകര്‍ത്തിയത് ഈ 17കാരനാണ് 

National
  •  2 days ago
No Image

കാസര്‍കോട് ദേശീയപാതയില്‍ മണ്ണിടിഞ്ഞു; ഗതാഗത തടസം

Kerala
  •  2 days ago
No Image

യുഎഇയിലെ രണ്ട് എമിറേറ്റുകളിൽ സംസം വെള്ളം വിൽക്കുന്ന കടകൾക്ക് വിലക്ക്

uae
  •  2 days ago
No Image

370 മിസൈലുകള്‍, 100 ലേറെ ഡ്രോണുകള്‍, 19 മരണം, നിരവധി പേര്‍ക്ക് പരുക്ക്...; ഇസ്‌റാഈലിന് ഇറാന്‍ നല്‍കിയത് കനത്ത ആഘാതം 

International
  •  2 days ago
No Image

ഇസ്റാഈൽ-ഇറാൻ വ്യോമാതിർത്തി അടച്ച സാഹചര്യം; നിരവധി സർവിസുകൾ റദ്ദാക്കി പ്രമുഖ വിമാനക്കമ്പനികൾ

uae
  •  2 days ago