HOME
DETAILS

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

  
May 07 2025 | 16:05 PM

MHRSD plans to introduce mandatory occupational fitness testing for employees under certain occasions

റിയാദ്: സഊദിയിൽ സർക്കാർ, സ്വകാര്യ, നോൺ പ്രോഫിറ്റ് മേഖലകളിലെ തൊഴിലാളികൾക്ക് നിർബന്ധിത തൊഴിൽ ഫിറ്റ്‌നസ് പരിശോധന ഏർപ്പെടുത്താൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പദ്ധതിയിടുന്നു. പൊതു മെഡിക്കൽ പരിശോധന, പ്രത്യേക പരിശോധന, മനഃശാസ്ത്ര പരിശോധന എന്നിങ്ങനെ മൂന്ന് വിധത്തിൽ ഫിറ്റ്‌നസ്സ് പരിശോധിക്കാനാണ് നീക്കം. തൊഴിലിടങ്ങളിൽ വ്യക്തിഗത ആരോഗ്യം നിരീക്ഷിക്കുകയും തൊഴിൽ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിൽ സംബന്ധമായ അപകടങ്ങളും രോഗങ്ങളും കുറയ്ക്കുന്നതിനും രാജ്യത്ത് തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമാക്കിയാണ് പുതിയ നീക്കം.

തൊഴിലാളികളുടെ ശാരീരികവും മാനസികവുമായ ക്ഷമത വർദ്ധിപ്പിക്കുക, സുരക്ഷിതമായും കാര്യക്ഷമമായും അവരുടെ കർത്തവ്യങ്ങൾ നിർവഹിക്കാനുള്ള കഴിവ് ഉറപ്പാക്കുക എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഫിറ്റ്‌നസ്സ് പരിശോധനയ്ക്ക് ശേഷം തൊഴിൽ യോഗ്യനല്ലെങ്കിൽ, തൊഴിലാളികൾക്ക് അവരുടെ തൊഴിൽ തുടരുന്നതിൽ നിന്ന് വിലക്കപ്പെടും, തുടർന്ന് തൊഴിലുടമ തൊഴിൽ മാറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. 

ഫിറ്റ്‌നസ്സ് ഫലം ലഭിച്ച് 30 ദിവസത്തിനുള്ളിൽ പരിശോധനാ ഫലങ്ങളിൽ ഒബ്ജക്ഷൻ നൽകാൻ തൊഴിലാളിക്ക് അവകാശമുണ്ടാകും. എതിർപ്പുകൾ പരിഗണിക്കുന്നതിനായി തൊഴിൽ വൈദ്യത്തിലും അനുബന്ധ സ്പെഷ്യാലിറ്റികളിലുമുള്ള വിദഗ്ധരെ ഉൾപ്പെടുത്തി ഒരു സ്വതന്ത്ര അവലോകന സമിതി രൂപീകരിക്കും. ഈ സംഘം ഒബ്ജക്ഷൻ പരിശോധിച്ച് 15 ദിവസത്തിനുള്ളിൽ തീരുമാനം പുറപ്പെടുവിക്കും.

പ്രത്യേക ഫിറ്റ്‌നസ്സ് ടെസ്റ്റ് നിർബന്ധമാക്കും മുമ്പ് പൊതുജനങ്ങളുടെയും തൊഴിലുടമകളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും തേടി ഇസ്തിതല പബ്ലിക് സർവേ പ്ലാറ്റ്‌ഫോമിൽ മന്ത്രാലയം ദേശീയ തൊഴിൽ ഫിറ്റ്‌നസ് പരിശോധനകൾക്കായുള്ള അഭിപ്രായ സർവ്വെ ആരംഭിച്ചിട്ടുണ്ട്.

അതേസമയം, പ്രവാസികളിൽ അധിക പേരും മാനസിക സംഘർഷങ്ങളിൽ കൂടിയാണ് കടന്നു പോകുന്നതെന്ന പഠനം നേരത്തെ പുറത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ തീരുമാനം തൊഴിൽ മേഖലകളിൽ പ്രവാസി തൊഴിലാളികൾക്ക് തുടക്കത്തിൽ തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാപ്‌കോ റിഫൈനറിയിലെ ചോർച്ച: രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ

bahrain
  •  7 hours ago
No Image

മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; കുവൈത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുന്നതായി സൂചന

Kuwait
  •  8 hours ago
No Image

അവനാണ്‌ ചെന്നൈയെ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷിച്ചത്: ധോണി

Cricket
  •  8 hours ago
No Image

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചു, 400 വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചിയിലും അതീവ ജാഗ്രത, അടച്ചിട്ട വിമാനത്താവളങ്ങള്‍ ഏതൊക്കെ എന്നറിയാം

National
  •  8 hours ago
No Image

അദ്ദേഹത്തോടൊപ്പം കളിക്കാനാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റി വിട്ടത്: സെർജിയോ അഗ്യൂറോ 

Football
  •  8 hours ago
No Image

നന്തൻകോട് കൂട്ടക്കൊല: വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി

Kerala
  •  8 hours ago
No Image

ഒമാനില്‍ ബീച്ചില്‍ നീന്തുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

oman
  •  8 hours ago
No Image

കിരീടം സ്വപ്നം കാണുന്ന ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  9 hours ago
No Image

മദീനയിൽ നിന്ന് ഇന്ത്യൻ ഹാജിമാർ മക്കയിലേക്ക് എത്തിത്തുടങ്ങി; ആദ്യ സംഘത്തിന് സ്വീകരണം നൽകി വിഖായ

Saudi-arabia
  •  10 hours ago
No Image

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം, അഞ്ച് മരണം, രണ്ട് പേർക്ക് പരുക്ക്

National
  •  10 hours ago