HOME
DETAILS

അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍, വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ 

  
Web Desk
May 08 2025 | 03:05 AM

Pakistan Violates Ceasefire Again Heavy Shelling Reported Along LoC in Kupwara Uri Baramulla and Poonch

കുപ് വാര: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്‍. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന്‍ സേന തുടര്‍ച്ചയായി കനത്ത ഷെല്ലാക്രമണം നടത്തുകയാണ് അതിര്‍ത്തിയില്‍. കുപ് വാര, ബാരാമുല്ല, ഉറി, അക്‌നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ആക്രമണം.

കുപ് വാരയിലെ കര്‍ണാ സെക്ടറിലാണ് ഷെല്ലുകളും മോര്‍ട്ടാറും ഉപയോഗിച്ച് അര്‍ധരാത്രിയില്‍ ആക്രമണം നടത്തിയത്. നിരവധി വീടുകള്‍ക്ക് തീപിടിച്ചു. അതിനിടെ, ഉറിയില്‍ നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷന്‍ (എന്‍.എച്ച്.പി.സി) ഓഫീസിന് സമീപം ഷെല്ലുകള്‍ പതിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

പൂഞ്ച്, കുപ് വാര മേഖലകളില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 15 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. കൂടാതെ സൈനികനായ ലാന്‍സ് നായിക് ദിനേഷ് കുമാര്‍ വീരമൃത്യു വരിച്ചു. ആക്രമണത്തില്‍ ഗുരുതരമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം. കൊല്ലപ്പെട്ട 15 പേരില്‍ കുട്ടികളുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണങ്ങളില്‍ 43 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ബാരാമുല്ല ജില്ലയിലെ ഉറി സെക്ടറിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ക്കും രജൗറി ജില്ലയില്‍ മൂന്ന് പേര്‍ക്കും പരിക്കേറ്റിരുന്നു. പൂഞ്ച് ജില്ലാ ആസ്ഥാനം, ബാലാക്കോട്ട്, മെന്ദര്‍, മാങ്കോട്ട്, കൃഷ്ണ ഗാട്ടി, ഗുല്‍പൂര്‍, കേര്‍ണി തുടങ്ങിയ ഇടങ്ങളിലെല്ലാം ഷെല്ലാക്രമണമുണ്ടായി. ഇവിടങ്ങളില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

നിയന്ത്രണരേഖയ്ക്ക് സമീപം ചൊവ്വാഴ്ചയും ഇന്നലെയുമായി നടന്ന പാക് ഷെല്ലാക്രമണത്തില്‍ രണ്ടു പ്രദേശവാസികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റു. വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. പാക് ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തില്‍ പ്രദേശവാസികളോട് ബങ്കറുകളിലേക്ക് താമസം മാറ്റാന്‍ അതിര്‍ത്തി രക്ഷാസേന നിര്‍ദേശം നല്‍കി. പരുക്കേറ്റവരെ 40 കിലോമീറ്റര്‍ അകലെയുള്ള ബാരാമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


 
ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ഉറിയിലെ ടങ്ധര്‍, ബാരാമുള്ള, നൗഷേര, കുപ്‌വാര മേഖലകളില്‍ പാക് സൈന്യം ഷെല്ലാക്രമണം തുടങ്ങിയത്. പാക് അധീന കശ്മിരില്‍ ഇന്നലെ പുലര്‍ച്ചയോടെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിനു പിന്നാലെ നിയന്ത്രണരേഖയില്‍ പാക് ഷെല്ലാക്രമണം ശക്തിപ്പെട്ടു. അതിര്‍ത്തി മേഖലയില്‍ നിന്ന് മാറി ഉറി ടൗണിനു സമീപത്തു വരെ ഷെല്ലാക്രമണം നടന്നതായാണ് വിവരം. പാക് ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തില്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

അതേസമയം, പ്രകോപനമില്ലാതെയുള്ള പാക് ഷെല്ലാക്രമണത്തിന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയിട്ടുണ്ട്. തിരിച്ചടിയില്‍ പാകിസ്താന്‍ ഭാഗത്ത് നിരവധി മരണമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിരവധി സൈനിക പോസ്റ്റുകള്‍ തകര്‍ത്തതായും അധികൃതര്‍ പറഞ്ഞു. പാക് വെടിവെപ്പ് ആരംഭിച്ചതിന് പിന്നാലെ കര്‍ണായിലെ പ്രദേശവാസികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് സൈന്യം മാറ്റിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈദ് അൽ അദ്ഹ; യുഎഇ നിവാസികൾക്ക് എത്ര ദിവസത്തെ അവധി ലഭിക്കും

uae
  •  an hour ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ രോഗം സ്ഥിരീകരിച്ചു

Kerala
  •  an hour ago
No Image

ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്‌ഫോടനം;  പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്‍, 12 ഡ്രോണുകള്‍ വെടിവെച്ചിട്ടെന്നും അവകാശവാദം 

International
  •  an hour ago
No Image

മെസിയും അർജന്റീനയും കേരളത്തിലെത്തില്ല, തടസ്സമായത് ആ കാര്യം; റിപ്പോർട്ട് 

Football
  •  an hour ago
No Image

ഖത്തറിൽ ദേശീയ പുസ്തക മേളക്ക് ഇന്ന് കൊടിയേറും 

qatar
  •  2 hours ago
No Image

അതിവേഗ പാതകളിൽ ഡെലിവറി റൈഡർമാർക്ക് വിലക്ക്; ഗതാഗത നിയമത്തിൽ മാറ്റങ്ങളുമായി അജ്മാൻ

uae
  •  2 hours ago
No Image

കൊല്ലപ്പെട്ടത് 100 ഭീകരര്‍; ഓപ്പറേഷന്‍ സിന്ദൂര്‍ തുടരും, സര്‍വ്വകക്ഷി യോഗത്തില്‍ സ്ഥിതിഗതികള്‍ വിവരിച്ച് രാജ്‌നാഥ് സിങ്

National
  •  2 hours ago
No Image

അയ്യരാട്ടത്തിൽ പിറക്കുക ട്രിപ്പിൾ സെഞ്ച്വറി നേട്ടം; ഡൽഹി കീഴടക്കാൻ പഞ്ചാബ് ക്യാപ്റ്റൻ

Cricket
  •  2 hours ago
No Image

'തീരാപ്പകകളില്‍ എരിയുന്നത് നിസ്സഹായരായ സാധാരണ മനുഷ്യരാണ്, കവര്‍ന്നെടുക്കപ്പെട്ട ഈ ബാല്യങ്ങള്‍ ഏത് വാക്കുകള്‍ക്കും പ്രകടിപ്പിക്കാനാവാത്ത നോവാണ്' പാക് ഷെല്ലാക്രമണത്തില്‍ മെഹബൂബ മുഫ്തി

National
  •  3 hours ago
No Image

ബാപ്‌കോ റിഫൈനറിയിലെ ചോർച്ച: രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ

bahrain
  •  3 hours ago