
ചട്ടം ലംഘിച്ച് ആന്റിബയോട്ടിക് വിൽപ്പന: 450 ഫാർമസികൾക്ക് സസ്‌പെൻഷൻ, 5 ലൈസൻസ് റദ്ദ്; പാൽ, മീൻ, ഇറച്ചിയിൽ പരിശോധന ശക്തം
.png?w=200&q=75)
തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകൾ വിറ്റതിന് 450 ഫാർമസികളുടെ ലൈസൻസ് ആരോഗ്യ വകുപ്പ് സസ്‌പെൻഡ് ചെയ്തു. അഞ്ച് ഫാർമസികളുടെ ലൈസൻസ് പൂർണമായും റദ്ദ് ചെയ്തു. കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (കാർസാപ്) പ്രകാരം ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ വരും ദിവസങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് തടയാൻ സർക്കാർ നിർദേശം കർശനമായി നടപ്പാക്കിയതായി മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗം 20-30% ആണ് കുറഞ്ഞത്. ഉപയോഗിക്കുന്നവയിൽ ഭീഷണി കുറഞ്ഞ ആന്റിബയോട്ടിക്കുകൾ മാത്രമാണെന്നും ഉറപ്പാക്കിയിട്ടുണ്ട്. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന എഎംആർ ഉന്നതതല യോഗം, പാൽ, ഇറച്ചി, മീൻ എന്നിവയിൽ ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ കണ്ടെത്താൻ പരിശോധനകൾ ശക്തമാക്കാനും നിർദേശിച്ചു. കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവയിലെ ആന്റിബയോട്ടിക് അളവ് കുറയ്ക്കാനും നടപടികൾ സ്വീകരിക്കും.
സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കാൻ കളർ കോഡിംഗ് സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചു. മൂന്ന് മാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി ആന്റിബയോട്ടിക് സാക്ഷരത മാർഗരേഖ പുറത്തിറക്കും. ഈ മാർഗരേഖ അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങൾ കളർ കോഡ് ചെയ്യും. മൈക്രോ പ്ലാൻ വഴി എല്ലാ തദ്ദേശ സ്ഥാപനങ്ങളും ആന്റിബയോട്ടിക് സ്മാർട്ടാക്കും.
ഇനിമുതൽ ആന്റിബയോട്ടിക്കുകൾ നീല കവറിൽ മാത്രം നൽകണമെന്ന് നിർബന്ധമാക്കി. എല്ലാ ആശുപത്രികളും ഫാർമസികളും ഇത് പാലിക്കണം. സ്വകാര്യ മേഖലയിലെ പ്രവർത്തനങ്ങൾ ഐഎംഎ, എപിഐ, ഐഎപി, സിഐഡിഎസ് തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ ശക്തിപ്പെടുത്തും. 4 ലക്ഷത്തിലധികം വീടുകളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ട് ബോധവൽക്കരണം നടത്തി. 2025 ഡിസംബറോടെ കേരളത്തെ ആന്റിബയോട്ടിക് സാക്ഷര സംസ്ഥാനമാക്കാൻ ലക്ഷ്യമിടുന്നു.
എറണാകുളം ജില്ല പുറത്തിറക്കിയ ഹബ് ആൻഡ് സ്പോക്ക് മാതൃകയിലുള്ള ആന്റിബയോഗ്രാം മറ്റ് ജില്ലകളിലും ഘട്ടംഘട്ടമായി നടപ്പാക്കാൻ മന്ത്രി നിർദേശിച്ചു. കോഴിക്കോട്ടെ എൻപ്രൗഡ് പദ്ധതി വഴി കാലഹരണപ്പെട്ട മരുന്നുകൾ ശാസ്ത്രീയമായി സംസ്കരിക്കുന്നത് സംസ്ഥാന വ്യാപകമാക്കും. 2018ൽ ഒരു എഎംആർ ലാബ് മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത്, രണ്ട് വർഷം കൊണ്ട് എല്ലാ ജില്ലകളിലും എഎംആർ ലാബുകൾ സ്ഥാപിച്ചു. മാസം 10,000 സാമ്പിളുകൾ ഹബ് ആൻഡ് സ്പോക്ക് മാതൃകയിൽ പരിശോധിക്കുന്നു. 185 സ്പോക്ക് ആശുപത്രികളിൽ നിന്ന് കൾച്ചർ സാമ്പിളുകൾ ജില്ലാ ലാബുകളിൽ വിശകലനം ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പഴുതടച്ച് പ്രതിരോധം; അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു, ഏഴ് ഭീകരരെ വധിച്ചു, നിയന്ത്രണ രേഖക്ക് സമീപത്തെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു
National
• 9 hours ago
കടല്‍മാര്‍ഗം ഒമാനിലേക്ക് ലഹരിക്കടത്ത്; നാല് പ്രവാസികള്‍ അറസ്റ്റില്‍
oman
• 9 hours ago
ഇന്ത്യ-പാക് സംഘർഷം: ഇന്ത്യൻ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് 6.7 ലക്ഷം ഫോളോവേഴ്‌സുള്ള മുസ്‌ലിം വാർത്ത പേജ് മെറ്റ ഇന്ത്യയിൽ നിരോധിച്ചു
National
• 9 hours ago
നിപ ബാധിച്ച രോഗി ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്കപ്പട്ടികയില്‍ 49 പേര്‍, അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങള്‍
Kerala
• 10 hours ago
സഊദി അറേബ്യ പുതിയ ഉംറ സീസൺ പ്രഖ്യാപിച്ചു
Saudi-arabia
• 10 hours ago
രാജ്യത്തെ നിയമങ്ങളുടെ ലംഘനം; ഒറ്റ ദിവസം കുവൈത്ത് നാടുകടത്തിയത് 329 പ്രവാസികളെ
Kuwait
• 10 hours ago
കേരളത്തിലും കണ്‍ട്രോള്‍ റൂം തുറന്നു
National
• 10 hours ago
ഹജ്ജിനായി പോകുമ്പോൾ തീർഥാടകർ ലഗേജുകൾ പരിമിതപ്പെടുത്തണം; സൗദി അധികൃതർ
Saudi-arabia
• 11 hours ago
പാകിസ്ഥാന് ഇരട്ട പ്രഹരമേല്‍പിക്കാന്‍ ഇന്ത്യ; ഐ.എം.എഫ്, എഫ്.എ.ടി.എഫ് സഹായങ്ങള്‍ തടയും, ഗ്രേ ലിസ്റ്റില്‍ കൊണ്ടു വരാനും നീക്കം
National
• 11 hours ago
ജമ്മു സര്‍വ്വകലാശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം
National
• 11 hours ago
തൊഴിൽ അഭിമുഖങ്ങളിൽ വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾ നിരോധിച്ച് സഊദി അറേബ്യ
Saudi-arabia
• 11 hours ago
ഛണ്ഡിഗഡില്‍ അപായ സൈറണ്‍; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം
National
• 11 hours ago
അടുത്ത ഉംറ സീസൺ ജൂൺ 11 മുതൽ, പുതിയ കലണ്ടർ പ്രസിദ്ധീകരിച്ചു
Saudi-arabia
• 12 hours ago
വൈദ്യുതി മോഷണം പെരുകുന്നു, 4,252 ക്രമക്കേടുകള്‍ കണ്ടെത്തി: കെ.എസ്.ഇ.ബിക്ക് നഷ്ടം 48 കോടി
Kerala
• 12 hours ago
പാക് പ്രകോപനങ്ങൾക്ക് നാവികസേനയുടെ തിരിച്ചടി; അറബിക്കടലിൽനിന്നു ഒന്നിലധികം മിസൈൽ വർഷം, സജ്ജരായി അതിർത്തി സംസ്ഥാനങ്ങൾ | Operation Sindoor LIVE Updates
latest
• 14 hours ago.png?w=200&q=75)
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും: ഓൺലൈനിൽ പരിശോധിക്കാം
Kerala
• 14 hours ago
പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ: ഉറിയിൽ പാക് ഷെല്ലാക്രമണം, യുവതി കൊല്ലപ്പെട്ടു
National
• 14 hours ago
ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം
National
• a day ago
'ഹമാസിൻ്റെ തടവറയിൽ സുരക്ഷിത, ഇവിടെ രക്ഷയില്ല'; ബന്ദി സമയത്തെ ദുരിതം സിനിമയാക്കാമെന്നു പറഞ്ഞു ഇസ്രാഈൽ ട്രെയിനർ ബലാത്സംഗം ചെയ്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹമാസ് മോചിപ്പിച്ച ജൂത യുവതി
Trending
• 12 hours ago
യുദ്ധസമാനം; നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകള്‍ നിലം തൊടാതെ തകര്‍ത്ത് ഇന്ത്യ, ജമ്മുവില്‍ വീണ്ടും ബ്ലാക്ക്ഔട്ട്; ഉറിയില്‍ ഷെല്ലാക്രമണം, വെടിവയ്പ്
National
• 13 hours ago
സംവരണ നിയമം പാലിക്കുന്നില്ല: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഭിന്നശേഷിക്കാർക്ക് അവഗണന; ഉദ്യോഗാർഥികൾ ആശങ്കയിൽ
Kerala
• 13 hours ago.png?w=200&q=75)