HOME
DETAILS

നിശ്ചയിച്ച ക്വാട്ട നഷ്ടമായി; സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് കോടികളുടെ നഷ്ടം

  
May 13 2025 | 02:05 AM

Private Hajj groups lose crores due to quota set

മലപ്പുറം: തങ്ങളുടെ നിശ്ചയിച്ച ക്വാട്ട നഷ്ടമായതിലൂടെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്കുള്ള നഷ്ടം കോടികളുടേത്. ഈ വർഷം സ്വകാര്യ ഗ്രൂപ്പുകൾ വഴിയുള്ള 42,000 തീർഥാടർക്കാണ് ഹജ്ജിന് അവസരം നഷ്ടമായത്. ഇവർ അടച്ച തുക തിരിച്ചു കിട്ടാനും കേന്ദ്രന്യൂനപക്ഷ മന്ത്രാലയും സഉൗദി ഹജ്ജ് മന്ത്രാലയവും കനിയണം. തീർഥാടകർക്ക് ഹജ്ജ് പഠന ക്ലാസുകൾ അടക്കം നൽകിതിന് ശേഷമാണ് ക്വാട്ട നഷ്ടമായ വിവരം ഏജൻസികൾ അറിയുന്നത്. ഇതോടെ യാത്രക്കായി വിമാന ബുക്കിങ് നടത്തിയവരും വെട്ടിലായി. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ ഒരുവർഷത്തെ കഠിനാധ്വാനമാണ് വെറുതെയായത്. സ്വകാര്യ ഗ്രൂപ്പുകൾക്ക് ഇതുവഴിയുണ്ടാകുന്ന നഷ്ടവും കോടികളുടേതാണ്.  

സഊദി റദ്ദാക്കിയ ഇന്ത്യയുടെ 42,000 ഹജ്ജ് സീറ്റുകൾ മറ്റു രാജ്യങ്ങൾക്ക് നൽകിയിട്ടില്ല. നിലവിൽ 10,000 പേർക്കാണ് ആകെ ക്വാട്ട ലഭിച്ചത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ കുറച്ചു തീർഥാടകരെ കൊണ്ടുപോകുന്നത് തന്നെ വലിയ സാമ്പത്തിക നഷ്ടം സഹിച്ചാണ്. നിശ്ചിത തീർഥാടകർക്ക് ഒരു വൊളന്റിയർ അടക്കം വേണമെന്നതിനാൽ ഇതു കനത്ത ബാധ്യതയാണ്. 

സ്വകാര്യ ഹജ്ജ് വിസ നടപടികൾക്കും താമസം, ട്രാൻസ്‌പോർട്ടേഷൻ മിന, അറഫ ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്കും നുസൂഖ് പോർട്ടൽ വഴിയാണ് രജിസ്‌ട്രേഷൻ  ഒരുക്കിയിരുന്നത്. സമയബന്ധിതമായി നുസൂഖിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യുന്നതു വൈകിയതാണ് പ്രശ്‌നകാരണം. സമയം വൈകിയതിനാൽ പോർട്ടൽ അടയ്ക്കുകയും ചെയ്തു. എന്നാൽ, ഗ്രൂപ്പുകൾ പണമടയ്ക്കാത്തതാണ് കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സഉൗദിയിലെ ഇന്ത്യൻ ഹജ്ജ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ അലംഭാവമാണ് പ്രശ്‌നങ്ങൾക്കു കാരണമെന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളും പറയുന്നു.

സ്വാകര്യ ഹജ്ജ് ഗ്രൂപ്പുകൾ തീർഥാടകരിൽനിന്ന് പണവും യാത്രാരേഖകളും സ്വീകരിച്ചു വരുന്നതിനിടെയാണ് പ്രതിസന്ധിയുണ്ടായത്. പണം നൽകിയവർക്ക് ഇവ തിരിച്ച ലഭിക്കാനും സമയമെടുക്കും. അതിനിടെ ഈവർഷം 42,000 പേർക്ക് അവസരം നഷ്ടമായതോടെ അടുത്ത വർഷം അപേക്ഷകർ ഏറും. ഇതോടെ അടച്ച തുക തിരിച്ചുവാങ്ങിയാൽ അടുത്ത വർഷത്തിൽ കൂടുതൽ അപേക്ഷകരുണ്ടാവുന്നതോടെ സീറ്റ് നഷ്ടമാകുമെന്ന ആധിയും തീർഥാടകർക്കുണ്ട്. അതുകൊണ്ടു തന്നെ മിക്ക തീർഥാടകരും അടുത്ത വർഷത്തേക്ക് സീറ്റ് ഉറപ്പിക്കാനാണ് ഹജ്ജ് ഗ്രൂപ്പുകളോട് ആവശ്യപ്പെടുന്നത്. എന്നാൽ അടുത്ത തവണ സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന പോകാനും ചിലർ താൽപര്യപ്പെടുന്നുണ്ട്.

Private Hajj groups lose crores due to quota set



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുര്‍ജ് ഖലീഫ-ദുബൈ മാള്‍ മെട്രോ സ്‌റ്റേഷന്‍ വിപുലീകരിക്കാന്‍ ആര്‍ടിഎ

uae
  •  3 days ago
No Image

ആ ദുരന്തം ഒരു പാഠമാണ്, ഇനി ഒരു ദുരന്തം ഉണ്ടാവാതിരിക്കാനുള്ളത്; കർശന മാർഗനിർദേശങ്ങളുമായി ബിസിസിഐ

Cricket
  •  3 days ago
No Image

വിവാഹ തട്ടിപ്പിൽ 85-കാരന് നഷ്ടമായത് ലക്ഷങ്ങൾ; പൊലീസ് കേസെടുത്തു

National
  •  3 days ago
No Image

'ഒന്നുകില്‍ സമാധാനം...അല്ലെങ്കില്‍ ഇന്നോളം കാണാത്ത കനത്ത നാശം' താക്കീത് ആവര്‍ത്തിച്ച് ട്രംപ് 

International
  •  3 days ago
No Image

'ദൈവം എന്റെ പിതാവിനോട് കരുണ കാണിക്കട്ടെ'; പിതാവ് ഷെയ്ഖ് റാഷിദിനെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പുമായി ദുബൈ ഭരണാധികാരി

uae
  •  3 days ago
No Image

വിലക്കയറ്റത്തെ ചെറുക്കാന്‍ സപ്ലൈക്കോക്ക് നൂറുകോടി

Kerala
  •  3 days ago
No Image

പഹല്‍ഗാം ആക്രമണം; ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന കേസില്‍ രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു

National
  •  3 days ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തിലും കുലുങ്ങാത്ത ആണവ കേന്ദ്രം, പടിഞ്ഞാറന്‍ കരുത്തിനെ മെരുക്കാന്‍ ഇറാന്‍ കരുതിവെച്ച 'ഫോര്‍ദോ', അറിയേണ്ടതെല്ലാം

International
  •  3 days ago
No Image

തിരിച്ചടിച്ച് ഇറാന്‍; ഇസ്‌റാഈലില്‍ ബാലിസ്റ്റിക് മിസൈല്‍ വര്‍ഷം, വന്‍ നാശനഷ്ടം; പത്തിടങ്ങളില്‍ നേരിട്ട് പതിച്ചു

International
  •  3 days ago
No Image

ഇറാന്‍ തിരിച്ചടിക്കുമെന്ന് ഭയം; ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനു പിന്നാലെ ന്യൂയോര്‍ക്കിലും വാഷിംങ്ടണിലും അതീവ ജാഗ്രത; സുരക്ഷയ്ക്ക് അധിക സേനയെ വിന്യസിച്ചു 

International
  •  3 days ago