HOME
DETAILS

അവൻ ഒരുപാട് യുവ ക്രിക്കറ്റർമാരെ പ്രചോദിപ്പിച്ചു: സച്ചിൻ ടെണ്ടുൽക്കർ

  
May 13 2025 | 03:05 AM

sachin tendulker talks about virat kohli retirement in test cricket

ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റ് വിരമിക്കൽ പ്രഖ്യാപിച്ച വിരാട് കോഹ്‌ലിക്ക് അഭിനന്ദന പ്രവാഹം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ട്വീറ്റാണ് ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. 12 വർഷം മുമ്പ് തന്റെ അവസാന ടെസ്റ്റ് മത്സരത്തിൽ വിരാട് തനിക്കൊരു സമ്മാനം തന്നിരുന്നു. അദ്ദേഹത്തിന്റെ പിതാവുമായി ബന്ധപ്പെട്ടതായിരുന്നു ആ സമ്മാനം. വിരാടിന് അത്രയേറെ വ്യക്തി ബന്ധമുള്ള കാര്യമായത് കൊണ്ട് എനിക്കത് സ്വീകരിക്കുന്നതിന് വൈമനസ്യമുണ്ടായിരുന്നു. എന്നാൽ കോഹ്‌ലിയുടെ ആ സ്‌നേഹപ്രകടനം ഹൃദ്യമായിരുന്നു. എന്നും ഓർക്കുന്ന കാര്യങ്ങളിലൊന്നാണിത്. പകരം അതുപോലൊന്ന് നൽകാൻ എനിക്കാവില്ല. എന്നാൽ കോഹ്‌ലിയോട് എന്നും തനിക്ക് ആദരവുണ്ടാകുമെന്നും സച്ചിൻ എക്‌സിൽ കുറിച്ചു. എണ്ണമറ്റ യുവ ക്രിക്കറ്റർമാരെ ക്രിക്കറ്റ് കരിയറായി തെരഞ്ഞെടുക്കാൻ പ്രചോദിപ്പിച്ചു എന്നതാണ് വിരാടിന്റെ യഥാർത്ഥ പാരമ്പര്യമെന്നും സച്ചിൻ പറഞ്ഞു. കോഹ്‌ലി ഈ അവസരത്തിൽ അഭിനന്ദങ്ങളൊന്നും സച്ചിൻ കുറിച്ചു.

വിരാട് കോഹ്‌ലിയുടെ വിരമിക്കലിന് ബി.സി.സി.ഐയുടെ പിന്തുണ

ടെസ്റ്റ് വിരമിക്കലിന് പിന്നാലെ വിരാട് കോഹ്‌ലിക്ക് പിന്തുണ അറിയിച്ച് ബി.സി.സി.ഐ. വൈസ് പ്രസിഡന്റ് രാജീവ് ശുക്ല താരത്തിന്റെ വ്യക്തിപരമായ തീരുമാനത്തെ ക്രിക്കറ്റ് ബോർഡ് ബഹുമാനിക്കുന്നുവെന്ന് പ്രതികരിച്ചു. കോഹ്‌ലി വിരമിക്കുന്നതിൽ ശുഭകരമായി ഒന്നും തോന്നുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിന് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണ്. എത്ര തന്നെ അഭിനന്ദിച്ചാലും വലുതായി പോകില്ല. ഇത് വിരാടിന്റെ വ്യക്തിപരമായ തീരുമാനമാണ്. വിരമിക്കാനായി ബി.സി.സി.ഐ ആരെയും സമ്മർദത്തിലാക്കാറില്ല. തീർച്ചയായും ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‌ലിയുടെ അഭാവം അനുഭവപ്പെടുമെന്നും രാജീവ് ശുക്ല പറഞ്ഞു.

sachin tendulker talks about virat kohli retirement in test cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയെ ആഗോള സാംസ്കാരിക, കലാ കേന്ദ്രമായി ഉയർത്താൻ ലക്ഷ്യം; 'ദുബൈ ഓർക്കസ്ട്ര' പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം

uae
  •  2 days ago
No Image

ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്

Kerala
  •  3 days ago
No Image

ഇറാന്റെ കാലു പിടിച്ച് ലോക രാജ്യങ്ങൾ: ചർച്ചകൾക്ക് വൈകരുത്, ആണവായുധം തേടുന്നില്ലെന്ന് ഉറപ്പും നൽകണം  

International
  •  3 days ago
No Image

രണ്ട് രാജ്യങ്ങളിലേക്കുള്ള ഉള്ള സര്‍വിസുകള്‍ ജൂണ്‍ 27 വരെ റദ്ദാക്കിയതായി ​ഗൾഫ് എയർ

bahrain
  •  3 days ago
No Image

പാകിസ്ഥാനികളുടെ കൊലയാളി; പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിൽ പാക് പ്രവാസികളുടെ പ്രതിഷേധം

International
  •  3 days ago
No Image

സംസ്ഥാനത്ത് മഴ തുടരും; കുട്ടനാട് താലൂക്കില്‍ നാളെ അവധി

Kerala
  •  3 days ago
No Image

2025 ലെ ലോകത്തിലെ നാലാമത്തെ മികച്ച എയർലൈൻ; സ്‌കൈട്രാക്‌സ് അവാർഡുകളിൽ ഒന്നിലധികം വിഭാ​ഗങ്ങളിൽ പുരസ്കാര തിളക്കവുമായി എമിറേറ്റ്സ്

uae
  •  3 days ago
No Image

ഹണിമൂൺ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്; മൊബൈൽ ഡാറ്റ കണക്ഷൻ ഓൺ ചെയ്തത് കേസിൽ നിർണായക തെളിവ്

National
  •  3 days ago
No Image

ഹിജ്‌റ വര്‍ഷാരംഭം: ജൂണ്‍ 26ന് കുവൈത്തില്‍ പൊതു അവധി

Kuwait
  •  3 days ago
No Image

ഇറാനെതിരെ ഇസ്റാഈലിന് സൈനിക സഹായം നൽകരുത്; അമേരിക്കക്ക് മുന്നറിയിപ്പുമായി റഷ്യ

International
  •  3 days ago