
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും

ന്യൂഡൽഹി: പരമോന്നത കോടതിയിൽ സുപ്രധാന വിധികൾ പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. രാജ്യത്തിന്റെ 52ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ് നാളെ ചുമതലയേൽക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിരമിച്ചതിന് പിന്നാലെ കഴിഞ്ഞ വർഷം നവംബർ 11ന് ചീഫ് ജസ്റ്റിസ് പദവിയിലേക്കെത്തിയ സഞ്ജീവ് ഖന്ന, ആറുമാസത്തെ കാലയളവിനിടയിൽ ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന നിരവധി സുപ്രധാന വിധിന്യായങ്ങൾ പുറപ്പെടുവിച്ചാണ് പടിയിറങ്ങുന്നത്. ഭരണഘടനയിൽ ഇന്ത്യയെ 'മതേതര', 'സോഷ്യലിസ്റ്റ്' റിപ്പബ്ലിക്കായി വിശേഷിപ്പിച്ച 1976 ലെ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികളാണ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ ജസ്റ്റിസ് ഖന്ന നേരിട്ട ആദ്യത്തെ പ്രധാന കേസ്.
മതേതരത്വം എല്ലായ്‌പ്പോഴും ഭരണഘടനയിൽ അന്തർലീനമാണെന്നും സോഷ്യലിസം ഇന്ത്യൻ പശ്ചാത്തലത്തിലുള്ള ആശയമാണെന്നും വിശദീകരിച്ചാണ് ജസ്റ്റിസ് ഖന്ന ഇക്കാര്യത്തിൽ വിധി പറഞ്ഞത്. രാജ്യത്തെ മുസ്‍ലിം ആരാധനാലയങ്ങളും പുണ്യസ്ഥലങ്ങളും ക്ഷേത്രങ്ങളാണെന്ന് അവകാശപ്പെട്ടുള്ള ഹരജികൾ പെരുകുകയും അവ രാജ്യത്ത് അശാന്തിയുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിൽ ആരാധനാലയങ്ങൾക്കെതിരേ ഭാവിയിൽ ഒരു കേസും രജിസ്റ്റർ ചെയ്യരുതെന്ന ഉത്തരവിലൂടെ ജസ്റ്റിസ് ഖന്ന രാജ്യം ആളിക്കത്തുന്നത് തടഞ്ഞു. വഖ്ഫ് കേസിൽ വഖ്ഫ് സ്വത്തുക്കൾ സർക്കാറിന് കൈയടക്കാൻ സഹായിക്കുന്ന വ്യവസ്ഥകൾ മരവിപ്പിച്ച് ചീഫ് ജസ്റ്റിസ് സുപ്രധാനമായ ഇടപെടൽ നടത്തി.
ചുരുങ്ങിയ കാലയളവിൽ സിറ്റിങ് ഹൈക്കോടതി ജഡ്ജിമാർ ഉൾപ്പെട്ട രണ്ട് അഴിമതികൾ കൈകാര്യം ചെയ്യേണ്ടി വന്ന അപൂർവ ബഹുമതിയും ജസ്റ്റിസ് ഖന്നയ്ക്കുണ്ട്. വി.എച്ച്.പി സംഘടിപ്പിച്ച ഒരു പരിപാടിയിൽ വർഗീയവും രാഷ്ട്രീയപരവുമായ പരാമർശങ്ങൾ നടത്തി അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവ് സൃഷ്ടിച്ച വിവാദമായിരുന്നു ഇതിലൊന്ന്. ചീഫ് ജസ്റ്റിസ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയം ജസ്റ്റിസ് യാദവിനെ വിളിച്ചുവരുത്തി വിമർശിച്ചു. രണ്ടാമത്തേത് ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമയുടെ വീട്ടിൽ പണം കണ്ടെത്തിയതായിരുന്നു. കഴിയുന്നത്ര വേഗത്തിൽ ജസ്റ്റിസ് ഖന്ന നടപടിയെടുക്കുകയും റിപ്പോർട്ടുകൾ പരസ്യപ്പെടുത്തുകയും ചെയ്തു.
സുപ്രിംകോടതി ജഡ്ജിമാർ അവരുടെ സ്വത്ത് വെളിപ്പെടുത്തലുകൾ നിർബന്ധമാക്കാൻ ചീഫ് ജസ്റ്റിസ് ഖന്നയുടെ നേതൃത്വത്തിലുള്ള ഫുൾ കോർട്ട് ചരിത്രപരമായ തീരുമാനമെടുത്തു. ജസ്റ്റിസ് ഖന്നയുടെ കാലത്ത് കൊളീജിയം 103 നിർദേശങ്ങൾ മൂന്നോട്ടുവച്ചതായും അതിൽ 51 എണ്ണം അംഗീകരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. അടിയന്തരാവസ്ഥക്കാലത്തെ എ.ഡി.എം ജബൽപൂർ കേസിൽ ധീരമായ ഭിന്ന വിധി പറഞ്ഞ ജസ്റ്റിസ് എച്ച്.ആർ ഖന്നയുടെ അനന്തരവനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന.
Judge Sanjiv Khanna who upheld constitutional values will retire today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കരിപ്പൂർ വിമാനത്താവളത്തിൽ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
Kerala
• 4 hours ago
കൊന്ന് മതിവരാതെ....ഗസ്സയിലെ നാസര്‍ ആശുപത്രിയില്‍ വീണ്ടും ഇസ്‌റാഈല്‍ ബോംബാക്രമണം; മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു
International
• 4 hours ago
വാർസോ ഷോപ്പിംഗ് മാൾ തീവെപ്പ്: റഷ്യയുടെ ഗൂഢാലോചന വെളിപ്പെടുത്തി പോളണ്ട്, റഷ്യൻ കോൺസുലേറ്റ് അടച്ചുപൂട്ടാൻ നിർദേശം
International
• 4 hours ago
'ട്രിപ്പിൾ സെഞ്ച്വറി' റെക്കോർഡിനരികെ അയ്യർ; സഞ്ജുവിന്റെ രാജസ്ഥാൻ കരുതിയിരിക്കണം
Cricket
• 4 hours ago
298 പേർ കൊല്ലപ്പെട്ട MH17 വിമാന ദുരന്തം: പിന്നിൽ റഷ്യൻ മിസൈൽ ആക്രമണമെന്ന് യുഎൻ സ്ഥിരീകരണം
International
• 5 hours ago
പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 15 മരണം; ആറു പേര്‍ ഗുരുതരാവസ്ഥയില്‍
National
• 5 hours ago
അവർക്ക് 2027 ലോകകപ്പ് കളിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല: സുനിൽ ഗവാസ്കർ
Cricket
• 5 hours ago
അവാമി ലീഗിന്റെ രജിസ്ട്രേഷൻ നിർത്തിവച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഷെയ്ഖ് ഹസീനയ്ക്ക് കനത്ത തിരിച്ചടി , രാഷ്ട്രീയ ഭാവി പ്രതിസന്ധിയിൽ ?
International
• 6 hours ago
ലോകം കീഴടക്കാൻ കങ്കാരുപ്പട; വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സ്‌ക്വാഡ് പുറത്തുവിട്ടു
Cricket
• 6 hours ago
നിപ ബാധിത ഗുരുതരാവസ്ഥയില്‍ തുടരുന്നു
Kerala
• 6 hours ago
സുരക്ഷയാണ് പ്രധാനം; അതിര്‍ത്തിമേഖലകളിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
National
• 7 hours ago
അവൻ ഒരുപാട് യുവ ക്രിക്കറ്റർമാരെ പ്രചോദിപ്പിച്ചു: സച്ചിൻ ടെണ്ടുൽക്കർ
Cricket
• 7 hours ago
'എനിക്കെന്റെ സിന്ദൂരം തിരിച്ചുതരൂ' 19 ദിവസമായി പാകിസ്താന്റെ കസ്റ്റഡിയിലുള്ള ജവാന്റെ ഭാര്യയുടെ വൈകാരികമായ അഭ്യര്‍ത്ഥന
National
• 8 hours ago
യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരും; താഴേത്തട്ട് മുതൽ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്
Kerala
• 8 hours ago
നന്തൻകോട് കൂട്ടക്കൊലയിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ശിക്ഷ വിധി ഇന്ന്
Kerala
• 9 hours ago
വെടിനിർത്തൽ വീണ്ടും ലംഘിച്ച് പാകിസ്ഥാൻ; പാക് ഡ്രോണുകൾ തകർത്ത് ഇന്ത്യ , അമൃത്സറിലേക്കുള്ള വിമാനം തിരിച്ചുവിട്ടു
National
• 17 hours ago.png?w=200&q=75)
യുദ്ധക്കൊതിയിലെ നിരാശ; വിക്രം മിസ്രിയെ ഉന്നംവെക്കുന്ന സോഷ്യൽ മീഡിയ കൊലവിളികൾ?
National
• 17 hours ago
കോഹ്ലിയുടെ റെക്കോർഡ് തകർക്കാൻ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ: മുൻ ഇന്ത്യൻ താരം
Cricket
• 17 hours ago
നിശ്ചയിച്ച ക്വാട്ട നഷ്ടമായി; സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് കോടികളുടെ നഷ്ടം
Kerala
• 8 hours ago
മേപ്പാടിയിൽ കുടിയിറക്ക് ഭീഷണി; ഭൂമി ഒഴിയാൻ 25 കുടുംബങ്ങൾക്ക് നോട്ടിസ്
Kerala
• 8 hours ago
നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശി; ആര്‍ക്കെല്ലാം അപേക്ഷിക്കാം ?
uae
• 8 hours ago