HOME
DETAILS

വീണ്ടും എൽ ക്ലാസിക്കോ പോരാട്ടം; സ്പെയ്നിൽ ഇന്ന് ബാഴ്സയും റയലും നേർക്കുനേർ

  
May 11 2025 | 06:05 AM

El Clasico clash again Barca and Real face off in Spain today

മാഡ്രിഡ്: ലാ ലിഗ കിരീടത്തിലേക്ക് കുതിക്കുന്ന ബാഴ്സലോണയും കിരീടം വിട്ടുതരില്ലെന്ന വാശിയിൽ മുന്നേറുന്ന റയൽ മാഡ്രിഡും തമ്മിലുള്ള സീസണിലെ അവസാന എൽ ക്ലാസിക്കോ പോരാട്ടത്തിന് ഇന്ന് അരങ്ങുണരുന്നു. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിൽ രാത്രി 7.45നാണ് ഇന്നത്തെ പോരാട്ടം നടക്കുന്നത്. ലീഗിൽ നാലു മത്സരങ്ങൾ ബാക്കി നിൽക്കെ ബാഴ്സയും റയലും തമ്മിൽ നാലു പോയിന്റിന്റെ മാത്രം വ്യത്യാസമാണുള്ളത്. ഇന്നത്തെ മത്സരത്തിലെ ഫലം ലാലിഗ കിരീടം ആര് നേടുമെന്ന കാര്യത്തിൽ ഏകദേശ ധാരണയാകും.

അടുത്തിടെ നടന്ന ചാംപ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ ഇന്റർ മിലാനോട് പരാജയപ്പെട്ടാണ് ബാഴ്സലോണ എത്തുന്നത്. അതേസമയം സീസണിൽ അത്ര മികച്ച ഫോമിലല്ല റയൽ മാഡ്രിഡുള്ളത്.

പരുക്കേറ്റ പ്രതിരോധ താരം അൻ്റോയിൻ റൂഡിഗർ ഇല്ലാതെയാണ് ഇന്ന് റയൽ ബാഴ്സ‌യെ നേരിടുക. കോപാ ഡെൽറേ ഫൈനലിലായിരുന്നു റയൽ മാഡ്രിഡും ബാഴ്സലോണയും ഇതിന് മുൻപ് കണ്ടത്. അന്ന് 3-2 എന്ന സ്കോറിനായിരുന്നു ബാഴ്‌സ റയലിനെ വീഴ്ത്തി കോപ ഡെൽറേ കിരീടം നേടിയത്.

മത്സരത്തിൽ 60 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച ബാഴ്സ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. ലാലിഗ പട്ടികയിൽ നാലാം സ്ഥാ നത്തുള്ള അത്ലറ്റിക് ക്ലബ്, അഞ്ചാം സ്ഥാനത്തുള്ള വിയ്യാറയൽ, 14-ാം സ്ഥാ നത്തുള്ള എസ്പാനിയോൾ എന്നിവർക്കെതിരേയാണ് ഇനി ബാഴ്‌സലോണയുടെ മത്സരങ്ങൾ. അതിനാൽ ഇനിയുള്ള മത്സരങ്ങളിൽ ശ്രദ്ധയോടെ കളിച്ചില്ലെങ്കിൽ കൈവെള്ളയിലുള്ള ലാലിഗ കിരീടം കാറ്റാലൻമാർക്ക് നഷ്‌ടപ്പെടും.

എന്നാൽ സീസണിൽ ഒരു കിരീടമെങ്കിലും നേടണമെന്ന ആഗ്രഹത്തോടെയാണ് റയൽ മാഡ്രിഡ് വരുന്നത്. ഇന്നത്തെ മത്സരത്തിൽ ബാഴ്‌സയെ വീഴ്ത്തിയാൽ ചെറിയ തോതിലെങ്കിലും കിരീടത്തിലേക്ക് പ്രതീക്ഷവെക്കാൻ ആൻസലോട്ടിക്കും സംഘത്തിനും കഴിയും. ചാംപ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ആഴ്സ‌നലിനോട് തോറ്റതിന് ശേഷം റയൽ മാഡ്രിഡിന് ഫോമിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല. പലപ്പോഴും പരുക്ക് കാരണം ടീമിന് തിരിച്ചടി നേരിട്ടു. ഈ സീസൺ അവസാനത്തോടെ ആൻസലോട്ടി ടീം വിടാൻ ഒരുങ്ങുന്നുവെന്ന വാർത്തയും പരക്കുന്നുണ്ട്. അതിനാൽ ഒരു കിരീടം നേടി റയലിനൊപ്പമുള്ള കരിയർ അവസാനിപ്പിക്കിനാകും റയലിന്റെ നീക്കം.

ഒക്ടോബറിൽ നടന്ന ലാലിഗയിലെ എൽ ക്ലാസിക്കോയിൽ റയലിനെ ബാഴ്സ‌ എതിരില്ലാത്ത നാലു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. അവസാന മൂന്ന് മത്സരങ്ങളിൽ ബാഴ്സലോണ 12 ഗോളുകൾ എതിർ പോസ്റ്റിലെത്തിച്ചിട്ടുണ്ട്.

നാലു ഗോളുകൾ ബാഴ്‌സ വഴങ്ങുകയും ചെയ്തിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ യുവതാരം ആർദ ഗുലർ ഒരുപക്ഷെ ഇന്നത്തെ മത്സരത്തിൽ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കും. ലാലിഗയിൽ സെൽറ്റ വിഗോക്കിതെരിയുള്ള മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ ഗുലർ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇന്ന് രാത്രി 7.45നാണ് മത്സരം.

El Clasico clash again Barca and Real face off in Spain today



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് മുതല്‍ വിവിധ ജില്ലകളില്‍ മഴയെത്തും; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസം

Kerala
  •  16 hours ago
No Image

നന്തൻകോട് കൂട്ടക്കൊല; പ്രതി കേഡലിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

crime
  •  16 hours ago
No Image

റയലിന്റെ പുതിയ രക്ഷകൻ ഇങ്ങെത്തി; ഇതിഹാസത്തെ റാഞ്ചി ഹല മാഡ്രിഡ്

Football
  •  16 hours ago
No Image

ആസ്റ്റര്‍ അല്‍ റഫ വാക്ക് എഗെയ്ന്‍ അഡ്വാന്‍സ്ഡ് റോബോട്ടിക് റിഹാബിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു

oman
  •  17 hours ago
No Image

കൊല്ലത്ത് തെരുവുനായ ആക്രമിച്ചത് 11 പേരെ, പ്രകോപിതരായ നാട്ടുകാർ നായയെ തല്ലിക്കൊന്നു

Kerala
  •  17 hours ago
No Image

പാലിയേക്കര ടോൾ പ്ലാസയില്‍ ലോറി ഡ്രൈവർ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  17 hours ago
No Image

ഒരാൾക്ക് പിഴച്ചാലും മറ്റൊരാൾ ലക്ഷ്യം കാണും; ഇന്ത്യയുടെ വ്യോമ പ്രതിരോധ കോട്ട ലില്ലി-തോംസൺ ജോഡിയെ പോലെ

National
  •  17 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ പ്രചാരണ ആയുധമാക്കാൻ ബിജെപി; തിരംഗ യാത്ര

National
  •  17 hours ago
No Image

പാകിസ്താന്റെ മിറാഷ് യുദ്ധവിമാനവും ഇന്ത്യൻ സേന അടിച്ചുതകർത്തു; വീണുപോയത് പാകിസ്ഥാന്റെ നട്ടെല്ലോ 

National
  •  17 hours ago
No Image

ടെസ്റ്റിൽ കോഹ്‌ലിയുടെ പകരക്കാരനാര്! സൂപ്പർതാരം വീണ്ടും ടീമിലേക്ക് മടങ്ങിയെത്തുമോ?

Cricket
  •  18 hours ago