HOME
DETAILS

കോൺഗ്രസിന് പുതിയ നേതൃത്വം: സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റായി ചുമതലയേറ്റു

  
Web Desk
May 12 2025 | 06:05 AM

Congress Gets New Leadership Sunny Joseph Takes Charge as KPCC President

 

തിരുവനന്തപുരം: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റായി അഡ്വ. സണ്ണി ജോസഫ് എംഎൽഎ ചുമതലയേറ്റു. ഇന്ദിരാഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ. സുധാകരൻ എംപി അധ്യക്ഷത വഹിച്ചു.

പാർട്ടിയിൽ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന ജനങ്ങളുടെ ആഗ്രഹം ഊന്നിക്കാട്ടിയ കെ.സി. വേണുഗോപാൽ, മാറ്റങ്ങൾ വേഗത്തിൽ നടപ്പാക്കാൻ സണ്ണി ജോസഫിന് നിർദേശം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കി. "എന്റെ കാര്യമല്ല, നമ്മുടെ കാര്യമാണ് ചിന്തിക്കേണ്ടത്. അടുത്ത സർക്കാർ യുഡിഎഫിന്റേതായിരിക്കും," അദ്ദേഹം പറഞ്ഞു. 100-ലേറെ സീറ്റുകളുമായി അധികാരത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉറപ്പുനൽകി.

"സണ്ണി ജോസഫ് ഒരു വിഭാഗത്തിന്റെയും പ്രതിനിധിയല്ല. കോൺഗ്രസ് ഒന്നിച്ചുനിന്നാൽ യുഡിഎഫിന്റെ വിജയം ഉറപ്പാണ്," രമേഷ് ചെന്നിത്തല പറഞ്ഞു. അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറായി നിയോഗിച്ചതിൽ വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനമൊഴിഞ്ഞ കെ. സുധാകരൻ തന്റെ കാലത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. "സിപിഎമ്മിനെതിരെ പടക്കുതിരയായി ഞാൻ തുടരും. പ്രവർത്തകരാണ് എന്റെ കരുത്ത്," അദ്ദേഹം പ്രഖ്യാപിച്ചു. പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം.ജി. കണ്ണന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

പുതിയ ടീമിൽ പൂർണ വിശ്വാസമുണ്ടെന്ന് എ.കെ. ആന്റണി പ്രതികരിച്ചു. "മലയോര-തീരദേശ ജനതയെ ഒന്നിപ്പിക്കാൻ ഈ സംഘത്തിന് കഴിയും. ഉളിക്കൽ ഗ്രാമത്തിൽ നിന്ന് വളർന്ന് കെപിസിസി അധ്യക്ഷനായ സണ്ണിയുടെ നേട്ടം അഭിമാനകരമാണ്," അദ്ദേഹം പറഞ്ഞു.

പി.സി. വിഷ്ണുനാഥ് എംഎൽഎ, എ.പി. അനിൽകുമാർ എംഎൽഎ, ഷാഫി പറമ്പിൽ എംപി എന്നിവർ വർക്കിംഗ് പ്രസിഡന്റുമാരായും അടൂർ പ്രകാശ് എംപി യുഡിഎഫ് കൺവീനറായും ചുമതലയേറ്റു. ചടങ്ങിന് മുന്നോടിയായി നേതാക്കൾ കെ. കരുണാകരൻ, ഉമ്മൻചാണ്ടി, ആർ. ശങ്കർ എന്നിവരുടെ സ്മൃതിമണ്ഡപങ്ങൾ സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് തോമസ് തറയിൽ എന്നിവരെയും സന്ദർശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  3 days ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  3 days ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  3 days ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  3 days ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  3 days ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  3 days ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  3 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  3 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  3 days ago