HOME
DETAILS

ഫ്രീ നെറ്റു വേണോ? എങ്കില്‍ റാസല്‍ഖൈമയിലെ പബ്ലിക് ബസില്‍ ഒരു റൈഡിനു കേറിക്കോളൂ

  
Web Desk
May 12 2025 | 03:05 AM

Want Free Internet Take a Ride on a Public Bus in Ras Al Khaimah

റാസല്‍ഖൈമ: എമിറേറ്റിനകത്തും മറ്റ് എമിറേറ്റുകളിലേക്കുമുള്ള പൊതു ബസുകളില്‍ സൗജന്യ അതിവേഗ വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിച്ച് റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(റാക്റ്റ). ഇന്റര്‍സിറ്റി ബസുകളില്‍ അടക്കമാണ് സേവനം ആരംഭിച്ചിരിക്കുന്നത്. റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. 

യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗത രംഗത്തെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനുമുള്ള അതോറിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംരംഭം നടപ്പിലാക്കുന്നത്.

യാത്രക്കാര്‍ക്ക് ഇപ്പോള്‍ കൂടുതല്‍ മനോഹരമായ ഒരു യാത്ര ആസ്വദിക്കാമെന്ന് കണക്കുകൂട്ടലിലാണ് അധികൃതര്‍. വെബ് ബ്രൗസ് ചെയ്യാനും ഇമെയിലുകള്‍ പരിശോധിക്കാനും ബസില്‍ വെച്ചുതന്നെ ഓണ്‍ലൈന്‍ ജോലികള്‍ പൂര്‍ത്തിയാക്കാനും യാത്രക്കാര്‍ക്ക് സാധിക്കും.

'പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് സ്മാര്‍ട്ട്, നൂതന സേവനങ്ങള്‍ അവതരിപ്പിക്കുന്നത്,' റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ ഹസ്സന്‍ അല്‍ ബലൂഷി പറഞ്ഞു. 

'സൗജന്യ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്നതിലൂടെ യാത്രാമാര്‍ഗം കൂടുതല്‍ കാര്യക്ഷമമാക്കാനും എമിറേറ്റിലുടനീളം മികച്ച ജീവിത നിലവാരത്തിന് സംഭാവന നല്‍കുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കാനും ഞങ്ങള്‍ ലക്ഷ്യമിടുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്മാര്‍ട്ട് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനും ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനും പൊതുഗതാഗതത്തെ സുസ്ഥിരവും കാര്യക്ഷമവുമായ ഒരു ഓപ്ഷനായി പരിഗണിക്കാന്‍ കൂടുതല്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി അതോറിറ്റി ആസൂത്രണം ചെയ്തിരുന്ന നിരവധി പദ്ധതികളില്‍ ഒന്നാണിത്.

Passengers in Ras Al Khaimah can now enjoy free WiFi on public buses, as part of a smart transport initiative aimed at improving commuter convenience and connectivity.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിങ്ങളെപോലുള്ളവർ എന്റെ ഭാവി നശിപ്പിക്കുന്നു'; വിരമിക്കല്‍ വാര്‍ത്തയെ തള്ളി ഷമിയുടെ രൂക്ഷ പ്രതികരണം

Cricket
  •  12 hours ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തുർക്കിയെയും അസർബൈജാനെയും ഇന്ത്യക്കാർ ബഹിഷ്‌കരിക്കുന്നു

International
  •  12 hours ago
No Image

5 മില്യണ്‍ തൊട്ട് കുവൈത്തിലെ ജനസംഖ്യ; 69 ശതമാനവും പ്രവാസികള്‍

Kuwait
  •  12 hours ago
No Image

ട്രംപിന്റെ മിഡിലീസ്റ്റ് യാത്രക്ക് തുടക്കമായി; റിയാദിലെത്തിയ ട്രംപിന് രാജകീയ സ്വീകരണം, നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി, നാളെ അറബ് യുഎസ് ഉച്ചകോടി

Saudi-arabia
  •  13 hours ago
No Image

സഊദിയും അമേരിക്കയും മൾട്ടി ബില്യൻ കരാറിൽ ഒപ്പ് വെച്ചു; 600 ബില്യൻ നിക്ഷേപകരാറിൽ ഒപ്പ് വെച്ചതായി വൈറ്റ്ഹൗസ്

Saudi-arabia
  •  13 hours ago
No Image

അബൂദബി കിരീടാവകാശിയുടെ കസാഖിസ്ഥാൻ സന്ദർശനം; യുഎഇ-കസാക്കിസ്ഥാൻ വാണിജ്യ സഹകരണത്തിന് ധാരണ

uae
  •  13 hours ago
No Image

തലശ്ശേരി പുനൂരിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു

Kerala
  •  13 hours ago
No Image

'ഖത്തറിന്റെ ആഡംബര ജെറ്റ് വേണ്ടെന്നുവയ്ക്കുന്നത് മണ്ടത്തരമായിരിക്കും'; ട്രംപ്

latest
  •  13 hours ago
No Image

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ ഉടനടി രാജ്യം വിടണം; കടുത്ത നടപടിയുമായി ഇന്ത്യ

Kerala
  •  14 hours ago
No Image

ഓര്‍മകളില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍; വിട പറഞ്ഞിട്ട് മൂന്നു വര്‍ഷം 

uae
  •  14 hours ago