
സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്; വരും ദിവസങ്ങളില്‍ എങ്ങനെ എന്ന് നോക്കാം

കൊച്ചി: വില കുതിക്കുമെന്ന കഴിഞ്ഞ ദിവസങ്ങളിലെ സൂചനയെ മറികടന്ന് ഒരിടവേളക്ക് ശേഷം ഇന്ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ത്യ-പാക് യുദ്ധസമാനമായ സംഘര്‍ഷാവസ്ഥയില്‍ ഇളവ് വന്നതാണ് ഇപ്പോള്‍ കേരളത്തില്‍ സ്വര്‍ണവില കുറയാനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ ഓഹരി വിപണികളും ഇന്ന് വന്‍ മുന്നേറ്റത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ വിപണി കുതിക്കാനും സ്വര്‍ണ വില കുറയാനും സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്നത്തെ വില അറിയാം
71,040 രൂപയാണ് കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഇന്ന് 1,320 രൂപയാണ് പവന് കുറഞ്ഞത്. കുറഞ്ഞു. ഗ്രാമിന് 165 രൂപ കുറഞ്ഞ് 8,880 രൂപയായി.
വിലവിവരം നോക്കാം
22കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 165 രൂപ, ഗ്രാം വില 8,755
പവന് കുറഞ്ഞത് 160 രൂപ, പവന് വില 71,040
24 കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 180 രൂപ, ഗ്രാം വില 9,688
പവന് കുറഞ്ഞത് 1,440 രൂപ, പവന് വില 77,504
18 കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 135 രൂപ, ഗ്രാം വില 7,266
പവന് വര്‍ധന 1,080 രൂപ, പവന് വില 58,128
കഴിഞ്ഞാഴ്ച 3350 ഡോളര്‍ വരെ എത്തിയ ശേഷം രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. എന്നാല്‍ യുദ്ധഭീതി നിലനിന്നിരുന്നതിനാല്‍ ഇന്ത്യയില്‍ സ്വര്‍ണവില കുറഞ്ഞിരുന്നില്ല. രാജ്യാന്തര വിപണിയില്‍ 3280 ഡോളറാണ് പുതിയ വില. മാത്രമല്ല, ഡോളര്‍ സൂചിക 100.54 ആയി ഉയര്‍ന്നു. രൂപയുടെ വിനിമയ നിരക്ക് 84.70 ആയി കരുത്ത് വര്‍ധിച്ചു.
സ്വര്‍ണവില കുറയാനുള്ള കാരണങ്ങള്‍
അമേരിക്കയും ബ്രിട്ടനും തമ്മില്‍ വ്യാപാര കരാര്‍ സംബന്ധിച്ച് ധാരണയായെന്നാണ് സൂചന. ലോകത്തെ പ്രധാന രാജ്യങ്ങള്‍ തമ്മില്‍ വ്യാപാര ഇളവ് അനുവദിക്കുന്നത് ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ കാരണമാകും. മാത്രമല്ല ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ച സ്വിറ്റ്സര്‍ലാന്റില്‍ നടക്കാനിരിക്കുകയാണ്. ഇത് വിജയം കണ്ടാല്‍ സ്വര്‍ണവില ഇനിയും കുറയുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ സമാധാനം കൈവന്നതും നിലവിലെ വിലക്കുറവിന് കാരണമാണ്.
ഉപഭോക്താക്കള്‍ ചെയ്യേണ്ടത്
വിലയില്‍ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് സ്വര്‍ണം വാങ്ങുകയാണ്. പ്രത്യേകിച്ച് വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക്. ഇത്തരത്തില്‍ ബുക്ക് ചെയ്യുന്നത് വ്യാപാരികളെ സംബന്ധിച്ച് വലിയ നഷ്ടമാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ ജ്വല്ലറികളിലേക്ക് ആളുകള്‍ എത്തണമെങ്കില്‍ ഇത്തരത്തിലുള്ള ഓഫറുകള്‍ നല്‍കാതെ തരമില്ലെന്നും വ്യക്തമാക്കുന്നു. അതിനാല്‍ ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അഡ്വാന്‍സ് ബുക്ക് ചെയ്യാം. അതേസമയം, ബുക്ക് ചെയ്യുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട വില, ഓഫര്‍, പണിക്കൂലി, തിരിച്ചുവില്ക്കുമ്പോഴുള്ള കാര്യങ്ങള്‍ തുടങ്ങി എല്ലാം ഉപഭോക്താവ് ചോദിച്ചറിയണം.
നിശ്ചിത തുക നല്കി സ്വര്‍ണം ബുക്ക് ചെയ്യുന്ന രീതിയാണ് അഡ്വാന്‍സ് ബുക്കിങ്. ആഭരണം വാങ്ങുന്ന സയമത്തോയോ ബുക്ക് ചെയ്യുന്ന സമയത്തേയോ വിലയില്‍ ഏതാണ് കുറവ്, ആ വിലക്ക് സ്വര്‍ണം ലഭിക്കും. ആവശ്യമുള്ള സമയം ആഭരണം വാങ്ങിയാല്‍ മതി. അതേസമയം, നല്കുന്ന തുകയ്ക്ക് അനുസരിച്ചാണ് ബുക്കിങ് കാലപരിധി നിശ്ചയിക്കുക. അഡ്വാന്‍സ് ബുക്ക് ചെയ്താല്‍ വില കൂടുന്നത് മൂലമുള്ള ആശങ്ക ഒഴിവാക്കാമെന്നതാണ് കാര്യം.
ആഭരണത്തേക്കാള്‍ മെച്ചപ്പെട്ട വഴികളുമുണ്ട് നിക്ഷേപകര്‍ക്ക്
നിക്ഷേപം എന്ന അര്‍ത്ഥത്തില്‍ ആഭരണം വാങ്ങുന്നത് ഒരു തരത്തില്‍ വലിയ നഷ്ടം വരുത്തുന്ന ഇടപാടാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 24 കാരറ്റ് സ്വര്‍ണം ആഭരണമായിട്ടല്ലാതെ വാങ്ങുകയോ ഗോള്‍ഡ് ഇ.ടി.എഫില്‍ നിക്ഷേപിക്കുകയോ ചെയ്യുന്നതാകും ലാഭകരമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
24, 22, 18, 14 കാരറ്റുകളിലെ സ്വര്‍ണമാണ് കേരള വിപണിയില്‍ കൂടുതലും ലഭ്യമായിട്ടുള്ളത്. 24 കാരറ്റ് തങ്കത്തില്‍ സ്വര്‍ണക്കട്ടികളും കോയിനുകളുമാണ് ഉണ്ടാവുക. ബാക്കി എല്ലാ കാരറ്റുകളിലും ആഭരണങ്ങള്‍ ലഭ്യമാണ്. 14 കാരറ്റാണ് ഏറ്റവും വിലക്കുറവുള്ള സ്വര്‍ണം . ഇതില്‍ പകുതിയോളം സ്വര്‍ണവും ബാക്കി ഇതര ലോഹങ്ങളുമായിരിക്കും. വില കൂടിയ സാഹചര്യത്തില്‍ 18, 14 കാരറ്റ് ആഭരണങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ കൂടുന്നതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
Date | Price of 1 Pavan Gold (Rs.) |
1-May-25 | 70200 |
2-May-25 | Rs. 70,040 (Lowest of Month) |
3-May-25 | Rs. 70,040 (Lowest of Month) |
4-May-25 | Rs. 70,040 (Lowest of Month) |
5-May-25 | 70200 |
6-May-25 | 72200 |
7-May-25 | 72600 |
8-May-25 (Morning) |
Rs. 73,040 (Highest of Month) |
8-May-25 (Evening) |
71880 |
9-May-25 | 72120 |
10-May-25 | 72360 |
11-May-25 Yesterday » |
72360 |
12-May-25 Today » |
Rs. 71,040 |
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അവാമി ലീഗിന്റെ രജിസ്ട്രേഷൻ നിർത്തിവച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; ഷെയ്ഖ് ഹസീനയ്ക്ക് കനത്ത തിരിച്ചടി , രാഷ്ട്രീയ ഭാവി പ്രതിസന്ധിയിൽ ?
International
• 23 minutes ago
ലോകം കീഴടക്കാൻ കങ്കാരുപ്പട; വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സ്ക്വാഡ് പുറത്തുവിട്ടു
Cricket
• an hour ago
നിപ ബാധിത ഗുരുതരാവസ്ഥയില്‍ തുടരുന്നു
Kerala
• an hour ago
സഊദിയിൽ ഗോൾ മഴ; റൊണാൾഡോയില്ലാതെ ഇറങ്ങിയ അൽ നസർ പുതിയ ചരിത്രമെഴുതി
Football
• an hour ago
സുരക്ഷയാണ് പ്രധാനം; അതിര്‍ത്തിമേഖലകളിലേക്കുള്ള സര്‍വിസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
National
• 2 hours ago
അവൻ ഒരുപാട് യുവ ക്രിക്കറ്റർമാരെ പ്രചോദിപ്പിച്ചു: സച്ചിൻ ടെണ്ടുൽക്കർ
Cricket
• 2 hours ago
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
National
• 2 hours ago
'എനിക്കെന്റെ സിന്ദൂരം തിരിച്ചുതരൂ' 19 ദിവസമായി പാകിസ്താന്റെ കസ്റ്റഡിയിലുള്ള ജവാനായി ഭാര്യയുടെ വൈകാരികമായ അഭ്യർത്ഥന
National
• 3 hours ago
യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരും; താഴേത്തട്ട് മുതൽ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്
Kerala
• 3 hours ago
നിശ്ചയിച്ച ക്വാട്ട നഷ്ടമായി; സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് കോടികളുടെ നഷ്ടം
Kerala
• 3 hours ago
നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശി; ആര്‍ക്കെല്ലാം അപേക്ഷിക്കാം ?
uae
• 3 hours ago
ട്രംപ് ഇന്ന് സഊദിയില്‍, സ്വീകരിക്കാനൊരുങ്ങി റിയാദ് കൊട്ടാരം; ഗസ്സ വിഷയത്തില്‍ വന്‍ പ്രഖ്യാപനങ്ങളുണ്ടാകും
latest
• 4 hours ago
നന്തൻകോട് കൂട്ടക്കൊലയിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ശിക്ഷ വിധി ഇന്ന്
Kerala
• 4 hours ago
വെടിനിർത്തൽ വീണ്ടും ലംഘിച്ച് പാകിസ്ഥാൻ; പാക് ഡ്രോണുകൾ തകർത്ത് ഇന്ത്യ , അമൃത്സറിലേക്കുള്ള വിമാനം തിരിച്ചുവിട്ടു
National
• 11 hours ago
വംശനാശ ഭീഷണിയിൽ 'മിസ് കേരള'; ബ്രിട്ടീഷുകാരൻ പേരിട്ട മലയാളി മീൻ അപ്രത്യക്ഷമാകുന്നു
Kerala
• 13 hours ago
നിപ സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; മൊത്തം നെഗറ്റീവ് കേസുകൾ 49 ആയി
Kerala
• 14 hours ago
ഖത്തർ ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷം സാധാരണ തൊഴിലാളികൾക്കുള്ള ആദരം പ്രശംസനീയം: ഇന്ത്യൻ അംബാസിഡർ
qatar
• 14 hours ago
സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശനവിപണനമേള മികച്ച കവറേജിനുള്ള പുരസ്കാരം സുപ്രഭാതത്തിന്
Kerala
• 14 hours ago.png?w=200&q=75)
യുദ്ധക്കൊതിയിലെ നിരാശ; വിക്രം മിസ്രിയെ ഉന്നംവെക്കുന്ന സോഷ്യൽ മീഡിയ കൊലവിളികൾ?
National
• 12 hours ago
കോഹ്ലിയുടെ റെക്കോർഡ് തകർക്കാൻ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ: മുൻ ഇന്ത്യൻ താരം
Cricket
• 12 hours ago
13കാരനിൽ നിന്ന് ഗർഭം; വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം; പോക്സോ കേസിൽ അധ്യാപിക അറസ്റ്റിൽ
National
• 12 hours ago