
'ഞാനായിരുന്നെങ്കിൽ ഇംഗ്ലണ്ട് പര്യടനത്തിൽ അവനെ ക്യാപ്റ്റനാക്കും'; പോസ്റ്റുമായി മുൻ ഇംഗ്ലീഷ് നായകൻ

ലണ്ടൻ: ജൂൺ 20-നാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത്. ഈ സാഹചര്യത്തിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരീസിൽ വിരാട് കോഹ്ലിയെ ക്യാപ്റ്റനാക്കണമെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ മൈക്കൽ വോൺ. വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് വോണിന്റെ പ്രസ്താവന.
"ഞാനാണ് ഇന്ത്യയുടെ സ്ഥാനത്തെങ്കിൽ, ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് സീരീസിൽ വിരാട് കോഹ്ലിയെ ക്യാപ്റ്റനാക്കുമായിരുന്നു. ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി നിയമിക്കുകയും ചെയ്യുമായിരുന്നു," മൈക്കൽ വോൺ എക്സിൽ കുറിച്ചു. ഇംഗ്ലണ്ട് പര്യടനത്തിൽ ടീമിനെ നയിക്കാൻ വിരാട് കോഹ്ലി സന്നദ്ധത അറിയിച്ചെങ്കിലും കോച്ച് ഗൗതം ഗംഭീർ താൽക്കാലിക നായകൻ എന്ന നിർദേശത്തെ എതിർത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഈ സംഭവത്തിന് പിന്നാലെയാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള താൽപ്പര്യം ബിസിസിഐയെ അറിയിച്ചതായി വാർത്തകൾ വന്നത്. രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെ, കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത് ടീമിനെ ദുർബലപ്പെടുത്തുമെന്ന് ബിസിസിഐ ആശങ്കപ്പെടുന്നുണ്ട്. അതിനാൽ, ഇംഗ്ലണ്ട് പര്യടനത്തിൽ കളിക്കാൻ ബിസിസിഐ കോഹ്ലിയോട് അഭ്യർത്ഥിച്ചെങ്കിലും, അദ്ദേഹം ഇതുവരെ വ്യക്തമായ ഒരു പ്രതികരണം നൽകിയിട്ടില്ല.
ഇംഗ്ലണ്ടിലെ സീമിംഗ് പിച്ചുകളിൽ കോഹ്ലിക്ക് അത്ര നല്ല റെക്കോർഡല്ല ഉള്ളത്. ഇംഗ്ലണ്ടിൽ കളിച്ച 17 ടെസ്റ്റുകളിലെ 33 ഇന്നിംഗ്സുകളിൽ 1,096 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. ഇതിൽ രണ്ട് സെഞ്ചുറികളും അഞ്ച് അർദ്ധസെഞ്ചുറികളും ഉൾപ്പെടുന്നു. ഇംഗ്ലണ്ടിൽ അദ്ദേഹത്തിന്റെ ബാറ്റിംഗ് ശരാശരി 33.21 മാത്രമാണ്.
2018-ലെ ഇംഗ്ലണ്ട് പര്യടനത്തിൽ രണ്ട് സെഞ്ചുറികളും മൂന്ന് അർദ്ധസെഞ്ചുറികളും ഉൾപ്പെടെ 59.30 ശരാശരിയിൽ 583 റൺസ് നേടിയ കോഹ്ലി പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരം നേടിയിരുന്നു. എന്നാൽ, 2014-ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ജെയിംസ് ആൻഡർസന്റെ സ്വിംഗ് ബോളിംഗിനെ നേരിടാൻ കഴിയാതെ, 10 ഇന്നിംഗ്സുകളിൽ 134 റൺസ് മാത്രമാണ് കോഹ്ലി നേടിയത്. 39 റൺസായിരുന്നു അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ.
A former England captain has sparked debate with a social media post suggesting that virat kohli would be his top choice for captaincy in the England tour.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'നിങ്ങളെപോലുള്ളവർ എന്റെ ഭാവി നശിപ്പിക്കുന്നു'; വിരമിക്കല്‍ വാര്‍ത്തയെ തള്ളി ഷമിയുടെ രൂക്ഷ പ്രതികരണം
Cricket
• 11 hours ago
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തുർക്കിയെയും അസർബൈജാനെയും ഇന്ത്യക്കാർ ബഹിഷ്‌കരിക്കുന്നു
International
• 11 hours ago
5 മില്യണ്‍ തൊട്ട് കുവൈത്തിലെ ജനസംഖ്യ; 69 ശതമാനവും പ്രവാസികള്‍
Kuwait
• 12 hours ago
ട്രംപിന്റെ മിഡിലീസ്റ്റ് യാത്രക്ക് തുടക്കമായി; റിയാദിലെത്തിയ ട്രംപിന് രാജകീയ സ്വീകരണം, നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി, നാളെ അറബ് യുഎസ് ഉച്ചകോടി
Saudi-arabia
• 12 hours ago
സഊദിയും അമേരിക്കയും മൾട്ടി ബില്യൻ കരാറിൽ ഒപ്പ് വെച്ചു; 600 ബില്യൻ നിക്ഷേപകരാറിൽ ഒപ്പ് വെച്ചതായി വൈറ്റ്ഹൗസ്
Saudi-arabia
• 12 hours ago
അബൂദബി കിരീടാവകാശിയുടെ കസാഖിസ്ഥാൻ സന്ദർശനം; യുഎഇ-കസാക്കിസ്ഥാൻ വാണിജ്യ സഹകരണത്തിന് ധാരണ
uae
• 12 hours ago
തലശ്ശേരി പുനൂരിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു
Kerala
• 12 hours ago
'ഖത്തറിന്റെ ആഡംബര ജെറ്റ് വേണ്ടെന്നുവയ്ക്കുന്നത് മണ്ടത്തരമായിരിക്കും'; ട്രംപ്
latest
• 12 hours ago
പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ ഉടനടി രാജ്യം വിടണം; കടുത്ത നടപടിയുമായി ഇന്ത്യ
Kerala
• 13 hours ago
ഓര്‍മകളില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍; വിട പറഞ്ഞിട്ട് മൂന്നു വര്‍ഷം
uae
• 13 hours ago
നിപ അപ്ഡേറ്റ്; മലപ്പുറത്ത് 7 പേര്‍ക്ക് കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 166 പേര്
Kerala
• 14 hours ago
"തങ്ങളുടെ ഭാഷ സംസാരിച്ചില്ലെങ്കിൽ പണമില്ല"; മുംബൈയിൽ പിസ്സ ഡെലിവറി ബോയോട് സ്ത്രീയുടെ ഡിമാൻഡ്
National
• 15 hours ago
അബൂദബിയില്‍ ചട്ടലംഘനം നടത്തിയ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
uae
• 15 hours ago
ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തം
Kerala
• 15 hours ago
ഭൂമിയിൽ നിന്ന് ഓക്സിജൻ അപ്രത്യക്ഷമാവും; മനുഷ്യനും മറ്റു ജീവിജാലങ്ങൾക്കും അതിജീവനം അസാധ്യമാകും; പുതിയ ഗവേഷണ റിപ്പോർട്ട്
International
• 16 hours ago
അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ വെച്ച് റോഡ് മുറിച്ചുകടന്നാല്‍ 400 ദിര്‍ഹം പിഴ; നടപടികള്‍ കടുപ്പിച്ച് അബൂദബി പൊലിസ്
uae
• 16 hours ago
വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 16 hours ago
കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്; ഭീകരവാദികളുടെ സഹോദരിയെന്ന് പരാമര്‍ശം
National
• 16 hours ago
സുപ്രഭാതം എജ്യൂ എക്സ്പോ നാളെ
Kerala
• 16 hours ago
2025ലെ സാലിക്കിന്റെ ലാഭത്തില്‍ വര്‍ധന; വര്‍ധനവിനു കാരണം പുതിയ ടോള്‍ ഗേറ്റുകളും നിരക്കിലെ മാറ്റവും
uae
• 16 hours ago
കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; പുഴയിൽ കുടുങ്ങിയ ആളെ നാട്ടുകാർ രക്ഷപ്പെടുത്തി
Kerala
• 16 hours ago