HOME
DETAILS

നന്തൻകോട് കൂട്ടക്കൊലയിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; ശിക്ഷ വിധി ഇന്ന്

  
May 13 2025 | 01:05 AM

Nanthancode massacre Prosecution demands death penalty for accused sentencing today

തിരുവനന്തപുരം: തിരുവനന്തപുരത്തെ നന്തൻകോട് കൂട്ടക്കൊലപാതക കേസിലെ പ്രതിയായ കേഡൽ ജിൻസൺ രാജയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യത്തിൽ ഇന്ന് വാദം കേൾക്കും. നാലു പേരെ കൂട്ടക്കൊല ചെയ്ത ഈ കേസ് അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്നതെന്നാണ് പ്രോസിക്യൂഷൻ വാദം. സാത്താൻ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസിൽ കേഡൽ ജിൻസൺ രാജ മാത്രമാണ് പ്രതിയായിട്ട് ഉള്ളത്.

തിരുവനന്തപുരം ആറാം അഡീഷണൽ സെക്ഷൻസ് കോടതി ജഡ്ജിയായ കെ വിഷ്ണുവാണ് കേസിലെ വിധി പ്രസ്താവിക്കുക. നന്തൻകോടുള്ള 2017 ഏപ്രിൽ 9ന് ആയിരുന്നു ക്ലിഫ് ഹൗസിന് സമീപം ബെയ്ന്സ് കോമ്പൗണ്ടിലെ 117 നമ്പർ വീട്ടിൽ പ്രൊഫസർ രാജാ തങ്കം, ഭാര്യ ഡോക്ടർ ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അച്ഛൻ അമ്മ സഹോദരി എന്നീ മൂന്ന് ആളുകളുടെ മൃതദേഹങ്ങൾ പൂർണമായും കത്തിക്കഴിഞ്ഞ നിലയിലും ബന്ധുവിന്റെ മൃതദേഹം വെട്ടി നുറുക്കി പുഴുവരിച്ച നിലയിലും ആയിരുന്നു ഉണ്ടായിരുന്നത്. കൊലപാതകം നടത്തിയതിനുശേഷം കേഡൽ ജിൻസൺ രാജ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ദിവസങ്ങൾക്കകം പൊലിസ് പ്രതിയെ പിടികൂടുകയായിരുന്നു.

ആസ്ട്രൽ പ്രൊജക്ഷൻ എന്ന സാത്താൻ ആരാധനയുടെ ഭാഗമായിട്ടാണ് പ്രതി ഇത്തരത്തിൽ കൊലപാതകങ്ങൾ നടത്തിയത് എന്നാണ് പൊലിസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോട് വിരോധം ഉണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കൊലപാതകം, വീട് അഗ്നിക്കിരയാക്കൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് കേസിൽ പ്രതിക്ക് മേലെ ചുമത്തിയിട്ടുള്ളത്.

Nanthancode massacre Prosecution demands death penalty for accused sentencing today



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം; വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യമന്‍ പൗരന്റെ മൃതദേഹമെന്ന് സംശയം

Kerala
  •  8 days ago
No Image

ആയത്തുല്ലാ ഖാംനഇയെ വധിച്ചാല്‍ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു

International
  •  8 days ago
No Image

വർഷങ്ങളായി ഭർത്താവിന്റെ പീഡനവും, ആക്രമണവും; യുവതിക്ക് വിവാഹമോചനം അനുവദിച്ച് ബഹ്‌റൈൻ കോടതി

bahrain
  •  8 days ago
No Image

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പൊലിസ് ഡ്രൈവര്‍മാര്‍ പിടിയില്‍

Kerala
  •  8 days ago
No Image

'തകര്‍ത്തു തരിപ്പണമാക്കും' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; തെല്‍ അവീവിലും ഹൈഫയിലും വീണ്ടും മിസൈലുകള്‍, നഗരങ്ങളിലെങ്ങും അപായ സൈറണ്‍

International
  •  8 days ago
No Image

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കുന്ന കേരള സര്‍വകലാശാല സെനറ്റ് യോഗം ഇന്ന്

Kerala
  •  8 days ago
No Image

എംജി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥികളുടെ ഫെലോഷിപ് വിതരണം മുടങ്ങിയതില്‍ പ്രതിഷേധം ശക്തമാക്കി

Kerala
  •  8 days ago
No Image

നിയമങ്ങൾ ഏറെയാണെങ്കിലും, അവർ സുരക്ഷിതരല്ല; സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു

Kerala
  •  8 days ago
No Image

കേന്ദ്രം ആവശ്യപ്പെട്ട ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നൽകാതെ സര്‍ക്കാരിന്റെ അഗ്നിപരീക്ഷണം; യോഗേഷ് ഗുപ്തയ്ക്കെതിരായ പ്രതികാര നടപടിക്ക് കാരണം സി.പി.എമ്മിന്റെ അപ്രീതി

Kerala
  •  8 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആരവങ്ങളേതുമില്ലാതെ കരുളായിയിലെ ആദിവാസി ഊരുകൾ

Kerala
  •  8 days ago