HOME
DETAILS

സീസണിൽ നാലാം എൽ ക്ലാസിക്കോ തോൽവി; ബാഴ്സയെ കണ്ടാൽ കളി മറക്കുന്ന റയൽ

  
May 12 2025 | 06:05 AM

Another El Clsico Defeat for Real Madrid  Does Bara Have a Mental Edge Over Their Rivals

മാഡ്രിഡ്: എൽ ക്ലാസിക്കോയിൽ ബാഴ്സലോണക്ക് വിജയം. റയലിൻറെ തട്ടകമായ സാൻറിയാഗോ ബെർണാബ്യൂവിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളിനായിരുന്നു ബാഴ്സയുടെ ജയം. ആദ്യ 15 മിനിറ്റിനിടെ രണ്ട് ​ഗോൾ നേടിയ ശേഷമായിരുന്നു റയലിന്റെ പരാജയം. റയലിനായി കിലിയൻ  എംബാപ്പേ ഹാട്രിക് നേടിയപ്പോൾ, റാഫീഞ്ഞ, എറിക് ​ഗാർഷ്യ, ലാമിൻ യാമൽ എന്നിവരായിരുന്നു ബാഴ്സക്കായി ​ഗോൾ നേടിയത്. 

ഈ സീസണിൽ ഇത് നാലാം തവണയാണ് ബാഴ്സലോണ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ തോൽപിക്കുന്നത്. ലാലി​ഗയിൽ മൂന്ന് കളി ബാക്കി നിൽക്കേ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ ഏഴ് പോയൻറ് മുന്നിലാണ് ബാഴ്സലോണ. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഒരു വിജയം നേടിയാൽ ബാഴ്സക്ക് കിരീടം സ്വന്തമാക്കാം. കിരീടം നേടിയാൽ ബാഴ്സയുടെ 28ാം കിരീട നേട്ടമാകും ഇത്തവണത്തേത്. ഇന്നലത്തെ തോൽവിയോടെ റയലിൻറെ കിരീടമോഹങ്ങൾ ഏറക്കുറെ അവസാനിച്ചു.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ബാഴ്സ ഗോൾ കീപ്പർ ഷെസ്നിയുടെ ഫൗളിൽ നിന്ന് ലഭിച്ച പെനൽറ്റിയിലൂടെ എംബാപ്പെ റയലിനെ മുന്നിലെത്തിച്ചു. ഒമ്പത് മിനിറ്റുകൾക്ക് ശേഷം വിനീഷ്യസ് ജൂനിയറിന്റെ പാസ് ​ഗോളാക്കി മാറ്റി എംബാപ്പെ റയലിന് 2-0 ന്റെ ലീഡ് നൽകി. 

dfaewtgvrdef.jpg

എന്നാൽ പത്തൊമ്പാതാം മിനിറ്റിൽ ബാഴ്സ ആദ്യ ​ഗോൾ നേടി. ഫെറാൻ ടോറസിൻറെ കോർണർ കിക്കിൽ നിന്ന് എറിക് ഗാർഷ്യയാണ് ബാഴ്സക്കായി ആദ്യ ​ഗോൾ നേടിയത്. പിന്നീട് ആക്രമിച്ച് കളിച്ച ബാഴ്സ 32ാം മിനിറ്റിൽ സമനില ഗോൾ നേടി. ഫെറാൻ ടോറസിന്റെ അസിസ്റ്റിൽ ലാമീൻ യമാലാണ് ബാഴ്സക്കായി സമനില നേടിയത്. രണ്ട് മിനിറ്റിനകം ബാഴ്സ ലീഡെടുത്തു. പെഡ്രിയുടെ പാസിൽ നിന്ന് റാഫീഞ്ഞയാണ് ബാഴ്സയുടെ മൂന്നാം ​ഗോൾ നേടിയത്. ഇടവേളക്ക് പിരിയുന്നതിനു മുമ്പ് 45ാം മിനിറ്റിൽ ബാഴ്സയെ 4-2 ന് മുന്നിലെത്തിച്ചു. ഉണർന്നു കളിച്ച റയൽ 70-ാം മിനിറ്റിൽ എംബാപ്പെയിലൂടെ ഒരു ഗോൾ കൂടി മടക്കിയെങ്കിലും മത്സരഫലം മാറ്റി മറിക്കാനായില്ല. 

മത്സരം പരാജയപ്പെട്ടെങ്കിലും ഹാട്രിക് നേട്ടത്തോടെ സൂപ്പർ താരം എംബാപ്പെയെ തേടിയെത്തിയത് ഒരു അത്യു​ഗ്രൻ റെക്കോർഡാണ്. അരങ്ങേറ്റ സീസണിൽ റയലിനായി ഏറ്റവും കൂടുതൽ ​ഗോൽ നേടുന്ന താരമെന്ന റെക്കോർഡാണ് ഇന്നലത്തെ ഹാട്രിക് നേട്ടത്തോടെ എംബാപ്പയെ തേടിയെത്തിയത്. 1992-93 സീസണിൽ റയലിനായി 37 ​ഗോളുകൾ നേടിയ ചിലിയൻ താരം ഇവാൻ സൊമറാനോയുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ഇന്നലത്തെ ഹാട്രിക്കുൾപ്പെടെ 38 ​ഗോളുകളാണ് ഈ സീസണിൽ എംബാപ്പെയുടെ സമ്പാദ്യം.

Real Madrid suffered yet another defeat against arch-rivals Barcelona in the latest El Clásico clash, raising questions about their mental block against the Catalan giants. This article breaks down the key moments of the match, tactical battles, and what this loss means for Madrid's season. Will they bounce back, or does Barça truly dominate their psyche?

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിങ്ങളെപോലുള്ളവർ എന്റെ ഭാവി നശിപ്പിക്കുന്നു'; വിരമിക്കല്‍ വാര്‍ത്തയെ തള്ളി ഷമിയുടെ രൂക്ഷ പ്രതികരണം

Cricket
  •  12 hours ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തുർക്കിയെയും അസർബൈജാനെയും ഇന്ത്യക്കാർ ബഹിഷ്‌കരിക്കുന്നു

International
  •  12 hours ago
No Image

5 മില്യണ്‍ തൊട്ട് കുവൈത്തിലെ ജനസംഖ്യ; 69 ശതമാനവും പ്രവാസികള്‍

Kuwait
  •  13 hours ago
No Image

ട്രംപിന്റെ മിഡിലീസ്റ്റ് യാത്രക്ക് തുടക്കമായി; റിയാദിലെത്തിയ ട്രംപിന് രാജകീയ സ്വീകരണം, നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി, നാളെ അറബ് യുഎസ് ഉച്ചകോടി

Saudi-arabia
  •  13 hours ago
No Image

സഊദിയും അമേരിക്കയും മൾട്ടി ബില്യൻ കരാറിൽ ഒപ്പ് വെച്ചു; 600 ബില്യൻ നിക്ഷേപകരാറിൽ ഒപ്പ് വെച്ചതായി വൈറ്റ്ഹൗസ്

Saudi-arabia
  •  13 hours ago
No Image

അബൂദബി കിരീടാവകാശിയുടെ കസാഖിസ്ഥാൻ സന്ദർശനം; യുഎഇ-കസാക്കിസ്ഥാൻ വാണിജ്യ സഹകരണത്തിന് ധാരണ

uae
  •  13 hours ago
No Image

തലശ്ശേരി പുനൂരിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു

Kerala
  •  13 hours ago
No Image

'ഖത്തറിന്റെ ആഡംബര ജെറ്റ് വേണ്ടെന്നുവയ്ക്കുന്നത് മണ്ടത്തരമായിരിക്കും'; ട്രംപ്

latest
  •  14 hours ago
No Image

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ ഉടനടി രാജ്യം വിടണം; കടുത്ത നടപടിയുമായി ഇന്ത്യ

Kerala
  •  14 hours ago
No Image

ഓര്‍മകളില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍; വിട പറഞ്ഞിട്ട് മൂന്നു വര്‍ഷം 

uae
  •  14 hours ago