HOME
DETAILS

'വെടിനിര്‍ത്തല്‍ നടപ്പാക്കൂ...ഫലസ്തീന്‍ ജനതക്ക് മാനുഷിക സഹായം ലഭ്യമാക്കൂ' ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആദ്യ ഞായറാഴ്ച സന്ദേശത്തില്‍ ഗസ്സക്കു വേണ്ടിയും ആഹ്വാനം

  
Web Desk
May 12 2025 | 07:05 AM

Pope Leo XIV Calls for Immediate Ceasefire in Gaza in First Sunday Address

വത്തിക്കാന്‍ സിറ്റി: ഗസ്സന്‍ ജനതക്കു വേണ്ടി സംസാരിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആദ്യ ഞായറാഴ്ച സന്ദേശം. ഗസ്സയില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ അങ്ങേഅറ്റം ദുഃഖിതനാണെന്ന് പറഞ്ഞ അദ്ദേഹം അടിയന്തര വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും തന്റെ സന്ദേശത്തില്‍ ലോകത്തോട് ആവശ്യപ്പെടുന്നു. ഉക്രൈന്‍ ജനതയെ കുറിച്ചും അദ്ദേഹം തന്റെ സന്ദേശത്തില്‍ പറയുന്നുണ്ട്. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചതിനെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കുന്നു. 

'ഗസ്സ മുനമ്പില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ഞാന്‍ അങ്ങേയറ്റം ദു:ഖിതനാണ്. അടിയന്തര വെടിനിര്‍ത്തല്‍ വേണം. നിരാലംബരായ ജനതക്ക് മാനുഷിക സഹായം ലഭ്യമാക്കാന്‍ അനുവദിക്കണം. എല്ലാ ബന്ദികളെയും മോചിപ്പിക്കണം' അദ്ദേഹം പറഞ്ഞു. 

ഉക്രൈന്‍ ജനതയെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

ഉക്രൈന്‍ ജനതയുടെ കഷ്ടതകള്‍ ഞാന്‍ ഹൃദയത്തിലേറ്റുന്നു. ഉക്രൈനില്‍ സുസ്ഥിരമായ സമാധാനമുണ്ടാകണം. ഇതിന് സാധ്യമാവുന്നതെല്ലാം ആത്മാര്‍ഥമായി ചെയ്യണം. എല്ലാ യുദ്ധത്തടവുകാരേയും മോചിപ്പിക്കണം. കുട്ടികളെ അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കണം- സന്ദേശത്തില്‍ പറയുന്നു.
20,000 കുഞ്ഞുങ്ങളെ റഷ്യ നിര്‍ബന്ധ പൂര്‍വ്വം നാടുകടത്തിയിട്ടുണ്ടെന്നാണ് ഉക്രൈന്‍ ആരോപിക്കുന്നത്. 

ഇന്ത്യയും പാകിസ്താനും തമ്മിലെ വെടിനിര്‍ത്തലിനെ ഏറെ സന്തോഷത്തോടെ സ്വാഗതംചെയ്യുന്നു.
പോപ് ഫ്രാന്‍സിസ് എപ്പോഴും പറയുന്നതുപോലെ, ലോകത്തിലെ വന്‍ ശക്തികളോട് ഞാനും പറയുന്നു, ഇനിയൊരു യുദ്ധമുണ്ടാകരുത്' -ലിയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു.

പോപ്പ് ഫ്രാന്‍സിസിന്റെ നിര്യാണത്തെ തുടര്‍ന്ന് മേയ് എട്ടിനാണ് പുതിയ പോപ്പിനെ തിരഞ്ഞെടുത്തത്. പോപ്പ് ലിയോ പതിനാലാമന്റെ പ്രഥമ ഞായറാഴ്ച സന്ദേശം കേള്‍ക്കാനായി ഒരു ലക്ഷത്തോളം ആളുകളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ എത്തിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയും ഗസ്സക്കായി നിരവധി തവണ ശബ്ദിച്ചിട്ടുണ്ട്. തന്റെ അവസാന വാക്കുകള്‍ പോലും ഗസ്സക്ക് വേണ്ടിയുള്ളതായിരുന്നു. 

ഒടുവിലത്തെ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച്, സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ഉണ്ണിയേശുവിന്റെ രൂപം അനാച്ഛാദനം ചെയ്ത് അദ്ദേഹം ഫലസ്തീനില്‍ സമാധാനത്തിനാണ് ആഹ്വാനം ചെയ്തത്. ഇസ്രാഈല്‍ അധിനിവേശത്തിനെതിരായ ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമാണ് കഫിയ. ക്രിസ്മസിന് ഒലീവ് മരത്താല്‍ ഒരുക്കിയ പുല്‍ക്കുടില്‍ സാധാരണ വെള്ള വസ്ത്രത്തിലാണ് ഉണ്ണിയേശുവിനെ കിടത്താറുള്ളത്. എന്നാല്‍ 2024 ഡിസംബറില്‍ കഫിയയിലാണ് കിടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിങ്ങളെപോലുള്ളവർ എന്റെ ഭാവി നശിപ്പിക്കുന്നു'; വിരമിക്കല്‍ വാര്‍ത്തയെ തള്ളി ഷമിയുടെ രൂക്ഷ പ്രതികരണം

Cricket
  •  11 hours ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തുർക്കിയെയും അസർബൈജാനെയും ഇന്ത്യക്കാർ ബഹിഷ്‌കരിക്കുന്നു

International
  •  11 hours ago
No Image

5 മില്യണ്‍ തൊട്ട് കുവൈത്തിലെ ജനസംഖ്യ; 69 ശതമാനവും പ്രവാസികള്‍

Kuwait
  •  12 hours ago
No Image

ട്രംപിന്റെ മിഡിലീസ്റ്റ് യാത്രക്ക് തുടക്കമായി; റിയാദിലെത്തിയ ട്രംപിന് രാജകീയ സ്വീകരണം, നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി, നാളെ അറബ് യുഎസ് ഉച്ചകോടി

Saudi-arabia
  •  12 hours ago
No Image

സഊദിയും അമേരിക്കയും മൾട്ടി ബില്യൻ കരാറിൽ ഒപ്പ് വെച്ചു; 600 ബില്യൻ നിക്ഷേപകരാറിൽ ഒപ്പ് വെച്ചതായി വൈറ്റ്ഹൗസ്

Saudi-arabia
  •  12 hours ago
No Image

അബൂദബി കിരീടാവകാശിയുടെ കസാഖിസ്ഥാൻ സന്ദർശനം; യുഎഇ-കസാക്കിസ്ഥാൻ വാണിജ്യ സഹകരണത്തിന് ധാരണ

uae
  •  12 hours ago
No Image

തലശ്ശേരി പുനൂരിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു

Kerala
  •  12 hours ago
No Image

'ഖത്തറിന്റെ ആഡംബര ജെറ്റ് വേണ്ടെന്നുവയ്ക്കുന്നത് മണ്ടത്തരമായിരിക്കും'; ട്രംപ്

latest
  •  13 hours ago
No Image

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ ഉടനടി രാജ്യം വിടണം; കടുത്ത നടപടിയുമായി ഇന്ത്യ

Kerala
  •  13 hours ago
No Image

ഓര്‍മകളില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍; വിട പറഞ്ഞിട്ട് മൂന്നു വര്‍ഷം 

uae
  •  13 hours ago