HOME
DETAILS

നവ്യാനുഭവമായി ബാലവേദി കുവൈത്ത് 'AI - Future Fest'

  
Muneer Perumugham
May 12 2025 | 08:05 AM

Balavedi Kuwait AI - Future Fest as a new experience

കുവൈത്ത് സിറ്റി: ബാലവേദി കുവൈത്തിന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി കുവൈറ്റിലെ ഇന്ത്യൻ മലയാളി കുട്ടികൾക്കായ്‌ സംഘടിപ്പിച്ച AI Future Fest, AI സ്റ്റോറി ടെല്ലിങ് & കരിയർ ഗൈഡൻസ്ന് വർണ്ണാഭമായ സമാപനം. വ്യാഴം , വെള്ളി രണ്ട് ദിവസം നീണ്ടു നിന്ന പരിപാടിയിൽ കുവൈത്തിലെ ഇന്ത്യൻ സ്‌കൂളികളിൽ നിന്നുമായി 200 ഓളം വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.

വ്യാഴാഴ്ച വൈകുന്നേരം മംഗഫ് കല സെന്ററിൽ ബാലവേദി കുവൈറ്റ്‌ ആക്ടിങ് പ്രസിഡന്റ്‌ ബ്രയാൻ ബെൽസിലിന്റെ അധ്യക്ഷതയിൽ ആരംഭിച്ച അമുഖ സെഷൻ കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രമുഖ സ്റ്റോറി ടെല്ലറും ട്രെയിനറുമായ വരുൺ രമേശ്‌ സെഷനു നേതൃത്വം നൽകി. ചടങ്ങിന് രക്ഷധികാരി സമിതി കൺവീനർ രജീഷ് സി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വേദിയിൽ കല കുവൈത്ത് ജനറൽ സെക്രട്ടറി ടി വി ഹിക്മത് സന്നിഹിതനായിരുന്നു. ബാലവേദി സെക്രട്ടറി അഞ്ജലീറ്റ രമേശ്‌ സ്വാഗതം ആശംസിച്ച ചടങ്ങിന് ബാലവേദി ഫഹഹീൽ മേഖല സെക്രട്ടറി ദേവനന്ദ ബിനു നന്ദി പറഞ്ഞു.

2025-05-1211:05:15.suprabhaatham-news.png
ബാലവേദി സെക്രട്ടറി അഞ്ജലീറ്റ രമേശ്‌ സ്വാഗതം ആശംസിക്കുന്നു
 
 

വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് നടന്ന പ്രാക്ടിക്കൽ വർക്ക്‌ഷോപ്പ് സ്കൂൾ പ്രിൻസിപ്പാൾ കെ ഗംഗാദർ ഷിർസത് ഉദ്ഘാടനം നിർവഹിച്ചു. 25ൽ അധികം ടീമുകൾ രജിസ്റ്റർ ചെയ്ത ഫെസ്റ്റ് പത്ത് മണിയോടെ  ആരംഭിച്ചു. AI സ്റ്റോറി ടെല്ലറും ട്രെയിനറുമായ വരുൺ രമേഷ് കുട്ടികൾക്ക് പ്രാക്ടിക്കൽ ക്ലാസ്സെടുത്തു. ക്ലാസിന്റെ ഭാഗമായി കുട്ടികൾ നിർമിച്ച AI വീഡിയോകൾ രക്ഷിതാക്കളെയും കാഴ്ചക്കാരെയും അശ്ചര്യപ്പെടുത്തി. സംഘാടക മികവ് കൊണ്ടും, പങ്കാളിത്തം കൊണ്ടും മികച്ചൊരു സെഷനിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. 

2025-05-1211:05:76.suprabhaatham-news.png
'AI - Future Fest' ആമുഖ സെഷൻ കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

വൈകിട്ട് നടന്ന സമാപന ചടങ്ങിന് ബാലവേദി ആക്ടിങ് പ്രസിഡന്റ് ബ്രയാൻ ബെൽസിൽ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ബാലവേദി  ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേഷ് സ്വാഗതം പറഞ്ഞു. ബാലവേദി 25 വർഷത്തെ ലോഗോ പ്രകാശനം ലോക കേരള സഭ അംഗം ആർ. നാഗനാഥൻ ചടങ്ങിൽ വെച്ച് നിർവഹിച്ചു . കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ടി വി ഹിക്മത്, രക്ഷാധികാരി കോർഡിനേറ്റർ ശങ്കർ റാം,  ലോക കേരള സഭാഗം ആർ നാഗനാഥൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.  വരുൺ രമേശിനുള്ള മൊമെന്റോ ബാലവേദി പ്രസിഡന്റ്‌ ബാലവേദി ജനറൽ സെക്രട്ടറി എന്നിവർ ചേർന്ന് നൽകി . AI future Fest ജനറൽ കൺവീനർ അരവിന്ദാക്ഷൻ നന്ദി രേഖപ്പെടുത്തി.

Balavedi Kuwait 'AI - Future Fest' as a new experience

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയുമായും ഇറാനുമായും അടുക്കുമെന്ന് ട്രംപ്; ഇന്ന് യു.എസ്- അറബ് ഉച്ചകോടി; സിറിയന്‍, ഫലസ്തീന്‍ ഭരണാധികാരികള്‍ പങ്കെടുക്കും, നിര്‍ണായക പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് പശ്ചിമേഷ്യ | Trump Saudi Visit

latest
  •  5 hours ago
No Image

'നിങ്ങളെപോലുള്ളവർ എന്റെ ഭാവി നശിപ്പിക്കുന്നു'; വിരമിക്കല്‍ വാര്‍ത്തയെ തള്ളി ഷമിയുടെ രൂക്ഷ പ്രതികരണം

Cricket
  •  12 hours ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തുർക്കിയെയും അസർബൈജാനെയും ഇന്ത്യക്കാർ ബഹിഷ്‌കരിക്കുന്നു

International
  •  12 hours ago
No Image

5 മില്യണ്‍ തൊട്ട് കുവൈത്തിലെ ജനസംഖ്യ; 69 ശതമാനവും പ്രവാസികള്‍

Kuwait
  •  12 hours ago
No Image

ട്രംപിന്റെ മിഡിലീസ്റ്റ് യാത്രക്ക് തുടക്കമായി; റിയാദിലെത്തിയ ട്രംപിന് രാജകീയ സ്വീകരണം, നേരിട്ടെത്തി സ്വീകരിച്ച് കിരീടവകാശി, നാളെ അറബ് യുഎസ് ഉച്ചകോടി

Saudi-arabia
  •  13 hours ago
No Image

സഊദിയും അമേരിക്കയും മൾട്ടി ബില്യൻ കരാറിൽ ഒപ്പ് വെച്ചു; 600 ബില്യൻ നിക്ഷേപകരാറിൽ ഒപ്പ് വെച്ചതായി വൈറ്റ്ഹൗസ്

Saudi-arabia
  •  13 hours ago
No Image

അബൂദബി കിരീടാവകാശിയുടെ കസാഖിസ്ഥാൻ സന്ദർശനം; യുഎഇ-കസാക്കിസ്ഥാൻ വാണിജ്യ സഹകരണത്തിന് ധാരണ

uae
  •  13 hours ago
No Image

തലശ്ശേരി പുനൂരിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു

Kerala
  •  13 hours ago
No Image

'ഖത്തറിന്റെ ആഡംബര ജെറ്റ് വേണ്ടെന്നുവയ്ക്കുന്നത് മണ്ടത്തരമായിരിക്കും'; ട്രംപ്

latest
  •  13 hours ago
No Image

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ ഉടനടി രാജ്യം വിടണം; കടുത്ത നടപടിയുമായി ഇന്ത്യ

Kerala
  •  14 hours ago