HOME
DETAILS

നിപ ബാധിത ഗുരുതരാവസ്ഥയില്‍ തുടരുന്നു

  
Web Desk
May 13 2025 | 04:05 AM

Nipah Virus in Malappuram 42-Year-Old Woman Critical Contact List Rises to 152

മലപ്പുറം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച നാല്‍പത്തിരണ്ടുകാരി ഗുരുതരാവസ്ഥയില്‍ തുടരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് ഇവര്‍ നിലവില്‍. 

നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് പേരുടെയും പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടെ നെഗറ്റീവായ ആളുകളുടെ എണ്ണം 49 ആയി. അതേസമയം, ഇന്നലെ മാത്രം 40 പേരെ പുതുതായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി. ആകെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത് 152 പേരാണ്, അതില്‍ 62 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 90 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും പെടുന്നു. അതേസമയം, വളാഞ്ചേരിയിലെ നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് തുടരുകയാണ്.

ജില്ലാകേന്ദ്രങ്ങള്‍ അനുസരിച്ച് സമ്പര്‍ക്ക പട്ടികയിലെ വിവരങ്ങള്‍:

മലപ്പുറം: 108 പേര്‍

പാലക്കാട്: 36 പേര്‍

കോഴിക്കോട്: 3 പേര്‍

എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ: ഓരോരുത്തരും

ഫീവര്‍ സര്‍വെയിലന്‍സ് കര്‍ശനമാക്കി

ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് 881 വീടുകള്‍ സന്ദര്‍ശിച്ചു. ഇതുവരെ 4,749 വീടുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ജനങ്ങളെ അതീവ ജാഗ്രത പാലിക്കാനും ആരോഗ്യ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരാനും മന്ത്രി ആഹ്വാനം ചെയ്തു.

നിപ വൈറസ്: ആരോഗ്യ മുന്നറിയിപ്പുകളും രോഗലക്ഷണങ്ങളും

ഹെനിപാ വൈറസ് ജീനസില്‍പ്പെട്ട നിപ വൈറസ്, പാരാമിക്സോവൈറിഡേ കുടുംബത്തില്‍പ്പെടുന്നു. പ്രധാനമായും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും, പിന്നീടു മനുഷ്യരില്‍നിന്നും മറ്റുള്ളവരിലേക്കും പടരുന്ന വൈറസ് ആണ് ഇത്. വൈറസ് ബാധയുള്ള വവ്വാലുകള്‍, പന്നികള്‍ എന്നിവയിലൂടെ രോഗം പടരാം. വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിക്കുമ്പോഴും രോഗം പകരാനുള്ള സാധ്യതയുണ്ട്.

പ്രധാന രോഗലക്ഷണങ്ങള്‍:

പനി, തലവേദന

തലകറക്കം, ബോധക്ഷയം

ചുമ, വയറുവേദന

ഛര്‍ദ്ദി, ക്ഷീണം, കാഴ്ചമങ്ങല്‍

ഗുരുതര സാഹചര്യത്തില്‍ കോമ, എന്‍സഫലൈറ്റിസ് (യൃമശി ശിളഹമാാമശേീി)

മുന്‍കരുതലുകള്‍ അത്യാവശ്യമാണ്

രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും, പരസ്പര സംവേദനം കൂടാതെ സുരക്ഷാ മാര്‍ഗങ്ങള്‍ പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെസ്റ്റ് ബാങ്കില്‍ ജെനിന്‍ സന്ദര്‍ശിച്ച നയതന്ത്ര പ്രതിനിധി സംഘത്തിന് നേരെയുണ്ടായ ഇസ്‌റാഈല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് സഊദി അറേബ്യ

Saudi-arabia
  •  15 hours ago
No Image

കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച എസ്ബിഐ മാനേജർ കന്നഡയിൽ മാപ്പ് പറഞ്ഞു; വീണ്ടും പുതിയ വീഡിയോ വൈറൽ

National
  •  15 hours ago
No Image

ഇവൻ ടീമിലുണ്ടെങ്കിൽ കിരീടമുറപ്പ്; കളിച്ച അഞ്ച് ഫൈനലിലും വീഴാതെ ടോട്ടൻഹാം താരം

Football
  •  15 hours ago
No Image

അന്ന് 500ലധികം മിസ്ഡ് കോളുകളാണ് എനിക്ക് വന്നത്: വൈഭവ് സൂര്യവംശി

Cricket
  •  15 hours ago
No Image

വാഹനാപകടത്തില്‍ നിന്ന് വൃദ്ധനെ രക്ഷിച്ച ടാക്‌സി ഡ്രൈവറെ ആദരിച്ച് അജ്മാന്‍ പൊലിസ്

uae
  •  15 hours ago
No Image

കാസർഗോഡിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

Kerala
  •  15 hours ago
No Image

സൂര്യവംശി ഇന്ത്യൻ ടീമിൽ, ക്യാപ്റ്റനായി ചെന്നൈ താരം; ഇതാ ഇംഗ്ലണ്ടിനെ തീർക്കാനുള്ള യുവനിര 

Cricket
  •  16 hours ago
No Image

തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ മാറ്റം വരുത്തി സഊദി മാനവ വിഭവശേഷി മന്ത്രാലയം, മാറ്റങ്ങള്‍ ഇവ

Saudi-arabia
  •  16 hours ago
No Image

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ വിധി പറയാന്‍ മാറ്റി

National
  •  16 hours ago
No Image

'സ്റ്റോപ്പ് ഇസ്‌റാഈല്‍' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയ  4986 കുഞ്ഞുമക്കളുടെ പേരെഴുതിയ ടീഷര്‍ട്ട് ധരിച്ച് ജൂലിയന്‍ അസാന്‍ജ് കാന്‍ വേദിയില്‍

International
  •  17 hours ago