HOME
DETAILS

പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 15 മരണം; ആറു പേര്‍ ഗുരുതരാവസ്ഥയില്‍ 

  
Web Desk
May 13 2025 | 05:05 AM

Spurious Liquor Tragedy in Punjab 15 Dead in Amritsar Several Critical

അമൃത്സര്‍: പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 15 മരണം. പഞ്ചാബിലെ അമൃത്സര്‍ ജില്ലയില്‍ മജിതയിലെ മധായ്, ഭഗ്ലി ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. നിരവധി പേര്‍ ചികിത്സയിലാണെന്നും ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

മദ്യം കഴിച്ചവര്‍ക്ക് ഇന്നലെ രാത്രിയോടെയാണ് അസ്വസ്ഥതകളുണ്ടായത്. നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. തുടര്‍ന്ന് വ്യാജമദ്യത്തിന്റെ പ്രധാന വിതരണക്കാരനായ പ്രഭ്ജീത് സിങ് എന്നയാളെ അറസ്റ്റ് ചെയ്തതായി അമൃത്സര്‍ എ.എസ്.പി മനീന്ദര്‍ സിങ് പറഞ്ഞു.

'ഇന്നലെ രാത്രി 9.30ഓടെയാണ് വിഷ മദ്യം കഴിച്ച് ആളുകള്‍ മരിക്കുന്നുവെന്ന വിവരം ഞങ്ങള്‍ക്ക് ലഭിച്ചത്. ഉടന്‍ തന്നെ നടപടി സ്വീകരിച്ച് നാല് പേരെ കസ്റ്റഡിയിലെടുത്തു' -എ.എസ്.പി പറഞ്ഞു.

ഉടന്‍തന്നെ  ഗ്രാമങ്ങളിലേക്ക് മെഡിക്കല്‍ സംഘത്തെ അയച്ചതായി അമൃത്സര്‍ ഡെപ്യൂട്ടി കമീഷണര്‍ സാക്ഷി സാഹ്നി പറഞ്ഞു. വീടുകള്‍ തോറും ചെന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചികിത്സ നല്‍കുകയും ചെയ്തിട്ടുണ്ട്. ലക്ഷണങ്ങളുള്ള എല്ലാവരെയും ആശുപത്രിയിലുമാക്കിയെന്നും ഡെപ്യൂട്ടി കമീഷണര്‍ അറിയിച്ചു.   സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

At least 15 people have died and several others are in critical condition after consuming spurious liquor in Majitha's Madhai and Bhagli villages in Amritsar, Punjab. Authorities have arrested the key supplier and launched an extensive investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്

International
  •  a day ago
No Image

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; മരിച്ച 215 പേരെ ഡിഎൻഎ പരിശോധയിൽ തിരിച്ചറിഞ്ഞു; 198 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി

National
  •  a day ago
No Image

കോഹ്‍ലിയെയും രോഹിത്തിനെയുമല്ല! ഇന്ത്യൻ ടീം ഏറ്റവുമധികം മിസ്സ് ചെയ്യുക അവനെയാണ്: സച്ചിൻ

Cricket
  •  a day ago
No Image

ബന്ദിപ്പൂരിൽ ആടുകളെ മേയ്ക്കാന്‍ പോയ യുവതി കടുവയുടെ ആക്രമണത്തിൽ മരിച്ചു

National
  •  a day ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; അമേരിക്ക സൈനിക ഇടപെടൽ നടത്തിയാൽ അനന്തരഫലങ്ങള്‍ പ്രവചിക്കാനാകാത്തവിധം ​ഗുരുതരമാകും, മുന്നറിയിപ്പുമായി റഷ്യ

International
  •  a day ago
No Image

നിലമ്പൂർ വിധിയെഴുതി; പോളിങ്ങ് ശതമാനത്തിൽ കുറവ് 73.26

Kerala
  •  a day ago
No Image

ഏഷ്യയിൽ ഒന്നാമനാവാൻ സുവർണാവസരം; ബുംറയുടെ കണ്മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

പണം അധികം മുടക്കാം, ആ 'ലക്കിസീറ്റ്' വേണം; വിശ്വാസ് കുമാര്‍ രമേഷ് ഇരുന്ന 11എ സീറ്റിന് യാത്രക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായി യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍

uae
  •  a day ago
No Image

കനത്ത മഴ; കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(20-6-2025) അവധി

Kerala
  •  a day ago