HOME
DETAILS

വഖ്ഫ് നിയമ ഭേദഗതി: കേസ് പുതിയ ചീഫ്ജസ്റ്റിസിന്റെ ബെഞ്ച് ഇന്ന് പരിഗണിക്കും; സമസ്തയ്ക്ക് വേണ്ടി ഹാജരാകുക അഭിഷേക് മനു സിങ്‌വി

  
May 15 2025 | 01:05 AM

Chief Justice BR Gavai will consider the petitions against the amendment to the Waqf Act today

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ വഖ്ഫ് നിയമ ഭേദഗതിക്കെതിരായ ഹരജികള്‍ പുതിയ ചീഫ്ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ ബെഞ്ച് ഇന്ന് പരിഗണിക്കും. നേരത്തെ ഈ മാസം അഞ്ചിന് പരിഗണിച്ചെങ്കിലും വിരമിക്കാനായത് ചൂണ്ടിക്കാട്ടി മുന്‍ ചീഫ്ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന കേസ് ഇന്നത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. മുന്‍ ചീഫ്ജസ്റ്റിസിന്റെ ബെഞ്ചിലുള്ള സഞ്ജയ് കുമാര്‍, കെ.വി വിശ്വനാഥന്‍ എന്നിവര്‍ തന്നെയാകും ജസ്റ്റിസ് ഗവായ്‌ക്കൊപ്പം ഉണ്ടാകുക. 

വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടേത് ഉള്‍പ്പെടെയുള്ള ഒരുകൂട്ടം ഹരജികള്‍ കഴിഞ്ഞമാസം പരിഗണിക്കുന്നതിനിടെ, വഖ്ഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തല്‍സ്ഥിതി ഉത്തരവിന്റെ കാലാവധിയും ഇന്ന് അവസാനിക്കുകയാണ്.

കേസില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ചോദ്യംചെയ്ത് സമസ്ത അധികസത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. വഖ്ഫ് സ്വത്തുക്കള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നേരത്തെ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ പെരുപ്പിച്ചതാണെന്നും ശരീഅത്തിലെ വഖ്ഫ് എന്ന സങ്കല്‍പ്പത്തെക്കുറിച്ച് പ്രാഥമിക ധാരണ ഇല്ലാതെയാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലമെന്നും സമസ്ത ചൂണ്ടിക്കാട്ടിയിരുന്നു. വഖ്ഫ് ഭൂമിയില്‍ 11 വര്‍ഷത്തിനിടയില്‍ 116 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്ന കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലെ ആരോപണം അടിസ്ഥാനരഹിതമാണെന്നും സമസ്ത അറിയിച്ചു. സമാന വാദം അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മുസ്ലിം ലീഗും പ്രത്യേകമായി സമര്‍പ്പിച്ച ഹരജികളിലും ഉന്നയിക്കുകയുണ്ടായി. നിയമത്തിനെതിരേ നിരവധി ഹരജികള്‍ ഉണ്ടെങ്കിലും അതില്‍ അഞ്ചെണ്ണം മാത്രമാണ് കോടതി പരിഗണിക്കുക. ബാക്കിയുള്ളവയെല്ലാം പ്രത്യേക അപേക്ഷയായിട്ടാണ് കോടതിയിലുള്ളത്. സമസ്തക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയാണ് ഇന്ന് ഹാജരാകുക.

നേരത്തേ കേസ് പരിഗണിക്കുന്നതിനിടെ കടുത്ത ചോദ്യങ്ങളാണ് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്. വഖ്ഫുകളുമായി ബന്ധപ്പെട്ട് നിലവിലെ നിയമത്തില്‍ ചെയ്തിരിക്കുന്നതുപോലെ ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളില്‍ അഹിന്ദുക്കളെയും ഉള്‍പ്പെടുത്താന്‍ അനുവദിക്കുമോയെന്ന് ബഞ്ച് ചോദിക്കുകയുണ്ടായി. 

Chief Justice B.R. Gavai will consider the petitions against the amendment to the Waqf Act today.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്യമ‍ൃ​ഗ ആക്രമണത്തിൽ കേരളത്തിൽ ഈ വർഷം കൊല്ലപ്പെട്ടത് 25 പേർ, മലയോര മേഖല ഭീതിയിൽ

Kerala
  •  16 hours ago
No Image

കിളിമാനൂരിൽ വേടന്റെ പരിപാടിക്കിടെ നടന്ന സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ

Kerala
  •  17 hours ago
No Image

കേണൽ സോഫിയക്കെതിരെ മന്ത്രി വിജയ് ഷായുടെ വിവാദ പരാമർശം: പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്, എംഎൽഎമാർ കസ്റ്റഡിയിൽ

National
  •  17 hours ago
No Image

യമാൽ മികച്ച താരമാണ്, എന്നാൽ അവന്റെ അത്ര വരില്ല: മുൻ ബാഴ്സ പരിശീലകൻ

Football
  •  17 hours ago
No Image

ഷഹബാസ് വധക്കേസ്;  കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞുവെച്ചത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മീഷൻ

Kerala
  •  18 hours ago
No Image

സ്വര്‍ണം വാങ്ങാന്‍ വൈകിക്കണ്ട; ഇന്ന് വര്‍ധന, ഇത് തുടര്‍ന്നാല്‍...

Business
  •  19 hours ago
No Image

റൊണാൾഡോ അൽ നസർ വിടുന്നു? ഇതിഹാസത്തെ റാഞ്ചാൻ മൂന്ന് ക്ലബ്ബുകൾ രംഗത്ത്

Football
  •  19 hours ago
No Image

പോപ്പിന്റേ ശമ്പളമറിയാം; പോപ്പ് ലിയോ പതിനാലാമന്റേ വത്തിക്കാനിലെ ജീവിതം ഇങ്ങനെ

International
  •  19 hours ago
No Image

ഇതിഹാസത്തെ ബ്രസീലിൽ എത്തിക്കണം; വമ്പൻ നീക്കത്തിനൊരുങ്ങി ആൻസലോട്ടി

Football
  •  19 hours ago
No Image

കേരളത്തിൽ വീണ്ടും കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  19 hours ago