HOME
DETAILS

ഇന്ന് വില കുത്തനെ കുറഞ്ഞിട്ടുണ്ടേ..പവന് 70,000 ത്തിനും താഴെ; അത്യാവശ്യക്കാര്‍ക്ക് സ്വര്‍ണം ഇന്ന് തന്നെ വാങ്ങാം, വില അറിയാം 

  
Web Desk
May 15 2025 | 06:05 AM

Gold Prices Drop Sharply in Kerala Falls Below 70000 Per Sovereign

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലില്‍ വന്‍ ഇടിവ്. സമീപ കാലത്ത് ഇത്ര വലിയ ഇടിവ് ഉണ്ടായിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. വരും ദിവസങ്ങളിലും വില കുറയാനാണ് സാധ്യതയെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള വിപണിയിലും സ്വര്‍ണത്തിന് വന്‍ വിലക്കുറവാണ് കാണിക്കുന്നത്. 

മെയ് മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സ്വര്‍ണ വില്‍പ്പന. ഏറെ നാളുകള്‍ക്ക് ശേഷമാണ് പവന്‍ വില 70000ത്തിന് താഴേക്ക് എത്തുന്നത്. വില കുറഞ്ഞ സാഹചര്യത്തില്‍ സ്വര്‍ണം ആവശ്യമുള്ളവര്‍ ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് പുറപ്പെട്ടോളൂ.  അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.  പിന്നീട് വില കൂടിയാലും ആശങ്ക ഒഴിവാക്കാന്‍ ഇതാണ് നല്ലത്. 

ഇന്നത്തെ വില അറിയാം
68,880 രൂപയാണ് കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് 1,560 രൂപയാണ് പവന് കുറഞ്ഞത്. കുറഞ്ഞു. ഗ്രാമിന് 195 രൂപ കുറഞ്ഞ് 8,610 രൂപയായി.

വിലവിവരം നോക്കാം

22കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 195 രൂപ, ഗ്രാം വില 8,610
പവന്‍ കുറഞ്ഞത് 1,560 രൂപ, പവന്‍ വില 68,880

24 കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 213 രൂപ, ഗ്രാം വില 9,393
പവന്‍ കുറഞ്ഞത് 1,704 രൂപ, പവന്‍ വില 75,144

18 കാരറ്റ്
ഒരു ഗ്രാം കുറഞ്ഞത് 159 രൂപ, ഗ്രാം വില 7,045
പവന്‍ വര്‍ധന 1,272 രൂപ, പവന്‍ വില 56,360

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68880 രൂപയാണ്. 1560 രൂപയാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം, 22 കാരറ്റ് ഗ്രാമിന് 195 രൂപ താഴ്ന്ന് 8610 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 160 രൂപ കുറഞ്ഞ് 7060 രൂപയായി. 

65000 രൂപയിലേക്ക് എത്തുമോ?
വില ഇനിയും കുറയുമെന്ന് തന്നെയാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 73040 രൂപയായിരുന്നു ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ സ്വര്‍ണവില.  4160 രൂപയുടെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതായത്, ഇന്ന് സ്വര്‍ണം വാങ്ങുകയോ ബുക്ക് ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് ചുരുങ്ങിയത് ഇത്രയും രൂപയുടെ ലാഭമുണ്ടാകും. ഇതേ വിപണി സാഹചര്യമാണ് നിലനില്‍ക്കുന്നതെങ്കില്‍ ആഗോള സ്വര്‍ണവില 2950 ഡോളറിലേക്ക് എത്തുമെന്നും സൂചനയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ പവന്‍ വില 65000ത്തിലേക്ക് എത്തുമെന്നും വിദഗ്ധര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. 

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 75000ത്തില്‍ താഴെയേ ചിലവ് വരികയുള്ളു. അഞ്ച് ശതമാനം പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്തുള്ളതാണ് ഈ വില.  പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് പവന് 1350-2700 രൂപ കുറച്ചുള്ള സംഖ്യയാണ് ലഭിക്കുക.  അതിനാല്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അല്‍പ്പം കൂടി കാത്തിരിക്കുന്നതാണ് നല്ലത്.

വിലക്കുറവിന് ഈ കാരണങ്ങള്‍
ചൈനയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര ധാരണയാണ് സ്വര്‍ണവില കുറയാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. വന്‍കിട നിക്ഷേപകര്‍ ലാഭമെടുത്ത് പിരിഞ്ഞതും സ്വര്‍ണവില കുറയാനിടയാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഊദി അറേബ്യയും ഖത്തറും യുഎഇയും സന്ദര്‍ശിച്ച് കോടികളുടെ കരാറുകള്‍ സ്വന്തമാക്കിയതുള്‍പെടെയുള്ള കാര്യങ്ങളും സ്വര്‍ണവിലയെ ബാധിക്കുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹണിമൂൺ കൊലപാതകം: രഘുവൻഷിയെ വിശാൽ തലക്കടിച്ചു, മൃതദേഹം കൊക്കയിലേറിഞ്ഞു, സോനം അടുത്തുണ്ടായിരുന്നു; സംഭവം പുനരാവിഷ്കരിച്ച് പൊലീസ്

National
  •  17 hours ago
No Image

യുഎഇയിലെ സ്‌കൂളുകളില്‍ പഞ്ചസാരയ്ക്ക് 'നോ എന്‍ട്രി': ചായയും കാപ്പിയും നിയന്ത്രിക്കും; മധുര പ്രേമികളായ വിദ്യാര്‍ത്ഥികള്‍ 'ഷുഗര്‍ ഷോക്കില്‍'

uae
  •  17 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്റാഈലും ഇറാനും വിട്ട് പോകുന്നത് നിരവധി രാജ്യത്തെ പൗരന്മാർ

International
  •  17 hours ago
No Image

ഭർത്താവ് വാങ്ങിയ കടം തിരിച്ചടക്കാനായില്ല; ഭാര്യയെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു

National
  •  17 hours ago
No Image

ആരോഗ്യത്തിന് ഹാനികരം; എട്ടു രാജ്യങ്ങളില്‍ നിന്നുള്ള കോഴി ഉല്പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍

oman
  •  17 hours ago
No Image

പരീക്ഷാ നിയമം കര്‍ശനമാക്കി യുഎഇ: കോപ്പിയടിച്ച് പിടിച്ചാല്‍ ഇനിമുതല്‍ മാര്‍ക്ക് കുറയ്ക്കും; പിന്നെയും പിടിച്ചാല്‍ പൂജ്യം മാര്‍ക്ക്‌

uae
  •  18 hours ago
No Image

സമസ്ത നൂറാം വാർഷികം സ്വാഗത സംഘം യോഗം നാളെ (18-06-2025)

organization
  •  18 hours ago
No Image

ഇറാനിൽ സർക്കാരിനെതിരെ ജനങ്ങളെ തെരുവിലിറക്കുകയാണ് ഇസ്റാഈലിന്റെ ലക്ഷ്യം; വിപരീത ഫലമെന്ന് വിദഗ്ധർ 

International
  •  18 hours ago
No Image

അവർ എന്നെ നരകത്തിലേക്ക് അയച്ചു; സ്കൂളിൽ ചേർത്തത് ചോദ്യം ചെയ്ത് 14-കാരൻ കോടതിയിൽ; അനുകൂല വിധി

International
  •  18 hours ago
No Image

അബൂദബിയില്‍ കനത്ത മൂടല്‍മഞ്ഞ്; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ് | UAE Weather Updates

uae
  •  18 hours ago