HOME
DETAILS

വീട്ടില്‍ കാന്താരി മുളക് ഇങ്ങനെയൊന്നു നട്ടുനോക്കൂ... തഴച്ചു വളരും

  
May 15 2025 | 09:05 AM

Try planting a chili pepper at home like this it will flourish and grow

 

ഒരു മുളകു തൈ പോലും ഇല്ലാത്ത വീടുകള്‍ കുറവായിരിക്കും. ഉച്ചയ്ക്ക് നല്ലൊരു ചമ്മന്തി അരയ്ക്കാന്‍ കാന്താരി ഉപയോഗിക്കുന്നവരും ധാരാളം. പണ്ട് കറികളിലും ഉപ്പിലിട്ടും ചമ്മന്തി അരച്ചുമൊക്കെ കൂട്ടുന്നത് പതിവായിരുന്നു വീടുകളില്‍. ഇന്ന് എല്ലാവരും തിരക്കിലാണ്. അതുകൊണ്ട് ഒരു തൈ നട്ടു പിടിപ്പിക്കല്‍ എല്ലാം ബുദ്ദിമുട്ടുമാണ്. പ്രത്യേകിച്ചു കൃഷി ചെയ്യാനൊന്നും ആര്‍ക്കും താല്‍പര്യവുമില്ല. 

mumumu.jpg

വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികളെങ്കിലും കൃഷി ചെയ്യുന്നത് നല്ലതാണ്. കാന്താരി മുളക് ഇപ്പോള്‍ അധികമാരും ഉപയോഗിക്കാറില്ല. അതുകൊണ്ട് തന്നെ വിപണിയില്‍ ഇതിനു നല്ല ഡിമാന്റാണ്. കിലോയ്ക്ക് 600 രൂപയ്ക്കു മുകളിലാണ് കാന്താരിയുടെ വില.

new.jpg

ഗുണങ്ങള്‍

വിറ്റാമിന്‍ സി, എ, ബി, ഇ, ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ദമായ കാന്താരി കൊളസ്‌ട്രോളുള്‍പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങളെ തടയാന്‍ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും പ്രതിരോധശേഷിക്കും വിറ്റാമിന്‍സി അടങ്ങിയ കാന്താരി നല്ലതാണ്.



മുളക് നടീല്‍

മറ്റു കൃഷികളെ അപേക്ഷിച്ചു നോക്കുകയാണെങ്കില്‍ കാന്താരിക്ക് പരിചരണം വളരെ കുറവാണ്. വളരെ എളുപ്പത്തിലും ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകതയും. മഴയത്തും വെയിലത്തുമൊക്കെ കൃഷി ചെയ്യാവുന്നതാണ്. ശാസ്ത്രീയമായ വളമൊന്നും ആവശ്യവുമില്ല. വിവിധതരം കാന്താരിമുളക് വിപണിയിലുണ്ടെങ്കിലും പച്ചനിറത്തിലുള്ള കാന്താരിക്കാണ് കൂടുതല്‍ ആവശ്യക്കാര്‍.

 

chili.jpg

കാന്താരിമുളക് കൃഷി ചെയ്യാനനുയോജ്യമായ മാസം മാര്‍ച്ച് അവസാനമാണ്. ആദ്യം പഴുത്ത ചുവന്ന മുളകില്‍ നിന്ന് വിത്തുകള്‍ എടുക്കണം. കാന്താരി മുളക് വിത്തുകള്‍ പാകിയാണ് ഉണ്ടാക്കുന്നത്(മുളപ്പിക്കേണ്ടത്). തണലത്തു വച്ച് പഴുത്ത മുളകിലെ വിത്തുകള്‍ ഉണക്കി എടുക്കണം.

ഈ വിത്തുകള്‍ പാകുന്നതിനു മുമ്പ് അര മണിക്കൂര്‍ വെള്ളത്തില്‍ / സ്യുഡോമോണസില്‍ കുതിര്‍ത്തു വയ്ക്കണം. വിത്തുപാകുമ്പോള്‍ അധികം ആഴത്തില്‍ വിത്ത് പോവാതെ നോക്കണം. പാകിക്കഴിഞ്ഞാല്‍ നാലോ അഞ്ചോ ദിവസം കൊണ്ട് വിത്ത് മുളക്കുന്നതു കാണാം. നനയ്ക്കാനും മറക്കരുത്.

 

lailla.jpg

വിത്തുകള്‍ മുളച്ചു തുടങ്ങിയാല്‍ അനുയോജ്യമായ സ്ഥലത്തേക്കോ ബാഗുകളിലേക്കോ മാറ്റാം. ഓരോ മൂന്ന് അല്ലെങ്കില്‍ 4 മണിക്കൂറിനു ശേഷവും രണ്ടു മുതല്‍ മൂന്നു ദിവസം വരെ എന്ന രീതിയിലാണ്  വെള്ളം ഒഴിക്കേണ്ടത്. 

വേണമെങ്കില്‍ അടിവളമായി ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് നന്നായി നോക്കി നടത്തിയാല്‍ അഞ്ച് വര്‍ഷം വരെ വിളവ് കിട്ടുന്നതാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുക്കൾക്ക് ആധാർ, പുതുക്കിയില്ലെങ്കിൽ അസാധു; നിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള സംസ്ഥാന ഐ.ടി മിഷൻ

Kerala
  •  4 hours ago
No Image

ബീമാപള്ളി വെടിവയ്പിന് പിന്നിലാര്? 16 വർഷങ്ങൾക്ക് ശേഷവും നീതി കിട്ടാതെ ഇരകൾ

Kerala
  •  4 hours ago
No Image

തൃശൂരിൽ വഖ്ഫ് സ്വത്തുക്കൾ തട്ടിയെടുത്ത സംഭവം: പള്ളിയുടെ വസ്തുവകകൾ തിരിച്ചുനൽകാമെന്ന ഉറപ്പും ലംഘിച്ചു, തട്ടിപ്പ് വൻ ആസൂത്രണത്തോടെ, വെട്ടിലായി നേതൃത്വം

Kerala
  •  4 hours ago
No Image

റാവൽപിണ്ടി നുർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചു; സ്ഥിരീകണവുമായി പാകിസ്താൻ

International
  •  4 hours ago
No Image

Israel War on Gaza Live| വെടിനിർത്തൽ ധാരണ ആകാനിരിക്കെ ഇസ്റാഈൽ ഫലസ്തീനികളെ കൊന്നു തീർക്കുന്നു, ഗസ്സയിൽ കഴിഞ്ഞുപോയത് രക്തരൂഷിതമായ 24 മണിക്കൂർ

latest
  •  5 hours ago
No Image

പ്രവാസികള്‍ക്ക് തിരിച്ചടി; എച്ച്‌ഐവി പരിശോധനയില്‍ വ്യക്തതയില്ലെങ്കില്‍ വിസ അനുവദിക്കില്ലെന്ന് കുവൈത്ത്

Kuwait
  •  12 hours ago
No Image

വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അധ്യാപികയിൽ നിന്ന് കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ

Kerala
  •  13 hours ago
No Image

കൊല്ലത്ത് 2 പേർക്ക് വെട്ടേറ്റു; 5 പേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  13 hours ago
No Image

മുതലപ്പൊഴി സമരം: മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം; ഡ്രഡ്ജർ നാളെ മുതൽ പ്രവർത്തനം തുടങ്ങും

Kerala
  •  13 hours ago
No Image

ഇസ്‌റാഈല്‍ വംശഹത്യാ രാഷ്ട്രം, ഞങ്ങള്‍ അവരുമായി വ്യാപാരത്തിനില്ല; സ്പാനിഷ് പ്രധാനമന്ത്രി

International
  •  14 hours ago