HOME
DETAILS

176 കിലോ കഞ്ചാവ് കടലിലൂടെ കടത്തി; അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് കുവെെത്ത് കോടതി

  
Web Desk
May 15 2025 | 11:05 AM

kuwait court orders death penalty to five Iran citizens for drug case

കുവൈത്ത് സിറ്റി: കടൽ വഴി കഞ്ചാവ് കടത്തിയ അഞ്ച് ഇറാനിയൻ പൗരൻമാർക്ക് വധശിക്ഷ വിധിച്ച് കുവെെത്ത് കോടതി. 176 കിലോഗ്രാം കഞ്ചാവ് കടൽ വഴി കുവൈത്തിലേക്ക് കടത്തിയതിനാണ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്. ‌

ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെൻ്റിലെയും (ഡിസിജിഡി) കോസ്റ്റ് ഗാർഡിലെയും ഉദ്യോഗസ്ഥരാണ് ഇറാനികളെ അറസ്റ്റ് ചെയ്തത്. അവരെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും അവിടെ അവർ ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്ന് സമ്മതിക്കുകയും ചെയ്തു. ഡിസിജിഡി ഉദ്യോഗസ്ഥർ പ്രതികളെ കുവൈത്തിൻ്റെ പ്രാദേശിക ജല അതിർത്തിയിലേക്ക് 13 ചാക്കുകളിലായി പിടിച്ചെടുത്ത മയക്കുമരുന്നുമായി ഒരു ബോട്ടുവഴി പ്രവേശിക്കുമ്പോൾ പിടികൂടി എന്നാണ് കേസ് റിപ്പോർട്ട്. 26 അടി നീളമുള്ള ക്രൂയിസ് ബോട്ട് മുഖേനയാണ് ഇവര്‍ മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ചത്.

അതേസമയം രാജ്യത്തെ താമസ തൊഴിൽ നിയമങ്ങൾ ലംഘിച്ച 400-ലധികം വിദേശികളെ കുവൈത്ത് അധികൃതർ അറസ്റ്റ് ചെയ്തു. രാജ്യത്തെ ആറ് ഗവർണറേറ്റുകളിലായി ഒമ്പത് ദിവസം നീണ്ട സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് അറസ്റ്റ്. 

റെസിഡൻഷ്യൽ പ്രദേശങ്ങൾ, ഫാമുകൾ, എഞ്ചിനീയറിംഗ് കമ്പനികൾ എന്നിവിടങ്ങളിലാണ് റെയ്ഡുകൾ നടത്തിയതെന്ന് അധികൃതർ അറിയിച്ചു. തൊഴിലാളികളെ നിയന്ത്രിക്കാനും നിയമവിരുദ്ധ താമസക്കാരെ കണ്ടെത്താനും ലക്ഷ്യമിട്ടുള്ള സംയോജിത സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഏപ്രിൽ 30 മുതൽ മെയ് 9 വരെയാണ് പരിശോധന കാമ്പെയ്‌നുകൾ നടന്നതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തുടനീളം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചുവരികയാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി, നിയമലംഘകർക്കും അവരുടെ തൊഴിലുടമകൾക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വന്യമ‍ൃ​ഗ ആക്രമണത്തിൽ കേരളത്തിൽ ഈ വർഷം കൊല്ലപ്പെട്ടത് 25 പേർ, മലയോര മേഖല ഭീതിയിൽ

Kerala
  •  17 hours ago
No Image

കിളിമാനൂരിൽ വേടന്റെ പരിപാടിക്കിടെ നടന്ന സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ

Kerala
  •  17 hours ago
No Image

കേണൽ സോഫിയക്കെതിരെ മന്ത്രി വിജയ് ഷായുടെ വിവാദ പരാമർശം: പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്, എംഎൽഎമാർ കസ്റ്റഡിയിൽ

National
  •  18 hours ago
No Image

യമാൽ മികച്ച താരമാണ്, എന്നാൽ അവന്റെ അത്ര വരില്ല: മുൻ ബാഴ്സ പരിശീലകൻ

Football
  •  18 hours ago
No Image

ഷഹബാസ് വധക്കേസ്;  കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞുവെച്ചത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മീഷൻ

Kerala
  •  19 hours ago
No Image

സ്വര്‍ണം വാങ്ങാന്‍ വൈകിക്കണ്ട; ഇന്ന് വര്‍ധന, ഇത് തുടര്‍ന്നാല്‍...

Business
  •  19 hours ago
No Image

റൊണാൾഡോ അൽ നസർ വിടുന്നു? ഇതിഹാസത്തെ റാഞ്ചാൻ മൂന്ന് ക്ലബ്ബുകൾ രംഗത്ത്

Football
  •  19 hours ago
No Image

പോപ്പിന്റേ ശമ്പളമറിയാം; പോപ്പ് ലിയോ പതിനാലാമന്റേ വത്തിക്കാനിലെ ജീവിതം ഇങ്ങനെ

International
  •  19 hours ago
No Image

ഇതിഹാസത്തെ ബ്രസീലിൽ എത്തിക്കണം; വമ്പൻ നീക്കത്തിനൊരുങ്ങി ആൻസലോട്ടി

Football
  •  20 hours ago
No Image

കേരളത്തിൽ വീണ്ടും കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  20 hours ago