HOME
DETAILS

എസ് കെ എസ് എസ് എഫ് ജാരിയ പദ്ധതി ജുബൈൽ സെൻട്രൽ തല ഉദ്ഘാടനം

  
Web Desk
May 16 2025 | 11:05 AM

SKSSF Jaariya project inaugurated at Jubail Central level

ദമാം: സമസ്ത കേരള സുന്നി സ്റ്റുഡന്റ്റ്സ് ഫെഡറേഷൻ (SKSSF) സംസ്ഥാന കമ്മിറ്റിയുടെ ജാരിയ പദ്ധതിയുടെ ജുബൈൽ സെൻട്രൽ തല ഉദ്ഘാടനം നിർവ്വഹിച്ചു. സമസ്ത ഇസ്‌ലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റി ഇസ്‌ലാമിക് സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ എസ്‌ഐസി സീനിയർ നേതാവും സെൻട്രൽ കമ്മിറ്റി പ്രസിഡന്റുമായ സുലൈമാൻ ഖാസിമി, സഊദി നാഷണൽ സെക്രട്ടെറിയറ്റ് അംഗം അബ്ദുസ്സലാം കൂടരഞ്ഞി, ഈസ്റ്റേൺ സോൺ നേതാക്കളായ  ട്രഷറര്‍ മനാഫ് മാത്തോട്ടം, ഇബ്രാഹീം ദാരിമി, സെൻട്രൽ കമ്മിറ്റി നേതാക്കളായ ട്രഷറർ നിസാർ താമരശ്ശേരി, അബ്ദുസ്സമദ് കണ്ണൂർ, അബ്ദുള്ള കിടങ്ങഴി, നൗഫൽ നാട്ടുകൽ, ഇർഷാദ് മലയമ്മ തുടങ്ങിയവർ സംബന്ധിച്ചു. ജാരിയാ പദ്ധതിയിലേക്ക് പരമാവധി സഹായം ചെയ്യാൻ സെൻട്രൽ തലത്തിൽ മുഴുവൻ പ്രവർത്തകരോടും നേതാക്കൾ ആഹ്വാനം ചെയ്തു.

തിരുവനന്തപുരം RCC യുടെ അടുത്ത് എസ് കെ എസ് എസ് എഫിന്റെ ആതുര സേവന സംരംഭമായ 'സഹചാരി'ക്കുവേണ്ടി ഏറ്റെടുത്ത ഭൂമിയിൽ ഒരു ബഹുനില കെട്ടിടം, കോഴിക്കോട് മെഡിക്കൽ കോളേജ് MVR പരിസരത്ത് സഹചാരി ഏറ്റെടുത്ത ഭൂമിയിൽ കെട്ടിട നിർമ്മാണം, കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളിൽ മതഭൗതിക വിദ്യാഭ്യാസം നൽകുന്ന സംവിധാനമായ കമ്മ്യുണിറ്റി ലേർണിങ് സെന്റർ (CLC) വ്യാപിപ്പിക്കുക, വിദ്യാഭ്യാസ പ്രവർത്തകർക്കും ട്രൈനർമാർക്കും

വ്യവസ്ഥാപിതമായ പരിശീലനം നൽകുന്നതിൻ്റെ  ഭാഗമായി ടീം റിസോഴ്സ് ഫോർ എഡ്യൂക്കേഷൻ ആൻഡ് നാഷണൽ ഡെവലപ്പ്മെന്റ് (TREND)- ട്രൈനിങ്ങ് സെൻ്റർ സ്ഥാപിക്കുന്നതിന് അനുയോജ്യമായ ഏരിയ കണ്ടെത്തി ഭൂമി ഏറ്റെടുക്കുകയും സെൻറർ സ്ഥാപിക്കുകയും ചെയ്യുക, പ്രവർത്തക ഫണ്ട് എന്നിവ ലക്ഷ്യമാക്കിയാണ് സംസ്ഥാന കമ്മിറ്റി ജാരിയ പദ്ധതി നടത്തിവരുന്നത്. സമസ്ത സ്നേഹികൾ പദ്ധതി ഏറ്റെടുത്തു എന്നതിന്റെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇതിലേക്ക് വന്നെത്തിയ സഹായങ്ങൾ. പങ്കാളികൾ ആകുന്നവർക്ക് തങ്ങളുടെ പങ്കാളിത്തം വ്യക്തമായി കാണുന്ന രൂപത്തിൽ പ്രത്യേക ആപ് നിർമിച്ച് അതിലൂടെയാണ് ജാരിയാ പദ്ധതി നടന്നു വരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിപ്പാട് 8 പെൺകുട്ടികളുടെ പരാതി; അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

Kerala
  •  9 hours ago
No Image

കേരളത്തിൽ മഴ ശക്തമാകും; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Kerala
  •  9 hours ago
No Image

പാലക്കാടിൽ വേടൻ പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 15 പേർക്ക് പരുക്ക്

Kerala
  •  10 hours ago
No Image

കോഴിക്കോട് ന​ഗരത്തെ ഞെട്ടിച്ച തീപിടിത്തം; തീ കത്തുന്നത് തുടരുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി ജില്ല ഫയർ ഓഫീസർ 

Kerala
  •  10 hours ago
No Image

ലഷ്കറെ ഭീകരൻ സെയ്‌ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

International
  •  10 hours ago
No Image

കോഴിക്കോട് നഗര ഹൃദയത്തിലെ തീപിടിത്തം: നിയന്ത്രണ വിധേയമാക്കാൻ തീവ്ര ശ്രമം തുടരുന്നു ; ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും സ്ഥലത്ത്

Kerala
  •  11 hours ago
No Image

കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മലബാറിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ നിർദേശം നൽകി ഫയർ ഫോഴ്സ് ഡിജിപി

Kerala
  •  11 hours ago
No Image

ഹൈദരാബാദിന് വമ്പൻ തിരിച്ചടി! സൂപ്പർതാരത്തിന് കോവിഡ്; ലഖ്‌നൗവിനെതിരെ കളിക്കില്ല

Cricket
  •  12 hours ago
No Image

ആത്മവിശ്വാസം പകർന്ന് ആദ്യ ദിനങ്ങളിലെ ജാരിയ ഫണ്ട് സമാഹരണം

organization
  •  12 hours ago
No Image

സഊദിയിൽ ജോലിക്ക് പുറപ്പെട്ട മലയാളി യുവാവ് വാഹനത്തിൽ കുഴഞ്ഞ് വീണ് മരിച്ചു

Saudi-arabia
  •  12 hours ago